Diet for PCOS Patients: നമ്മുടെ പരിപ്പും ചീരയും അമരയുമെല്ലാം കഴിച്ച് പിസിഒഎസ് തടയാം … അറിയേണ്ടതും ചെയ്യേണ്ടതും

Indian diet for women living with PCOS: ശരിയായ ഭക്ഷണക്രമത്തിലൂടെ ഇൻസുലിൻ പ്രതിരോധം, വീക്കം, അമിതവണ്ണം എന്നിവ കുറയ്ക്കാൻ സാധിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

Diet for PCOS Patients: നമ്മുടെ പരിപ്പും ചീരയും അമരയുമെല്ലാം കഴിച്ച് പിസിഒഎസ് തടയാം ... അറിയേണ്ടതും ചെയ്യേണ്ടതും

is Indian diet healthy enough for women living with PCOS

Published: 

03 Nov 2025 17:58 PM

ഇന്ന് ഒട്ടുമിക്ക സ്ത്രീകൾക്കുമുള്ള പ്രധാന പ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്). മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമൂട്ട് പിസിഒഎസ് രോ​ഗികൾ അനുഭവിക്കുന്നുണ്ട്. ഹോർമോൺ വ്യതിയാനവും മറ്റ് ശാരീരിക ബുദ്ധിമൂട്ടുകളും കാരണം താളം തെറ്റി ഓരോ ദിവസവും ഉണരുന്നതു മുതൽ ഉറങ്ങുന്നതുവരെ സമ്മർദ്ദമനുഭവിക്കുന്നവരാണ് പല സ്ത്രീകളും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതാണ് സത്യം.

എന്നാൽ ചിട്ടയായ ജീവിതശൈലിയും ഭക്ഷണക്രമവും പാലിച്ചാൽ ഈ രോ​ഗത്തെ വരുതിയിൽ കൊണ്ടുവരാം. ഇന്ത്യൻഭക്ഷണശൈലി അത്രമേൽ ​ഗുണകരമല്ല, സാലഡുകളും മറ്റുമടങ്ങിയ ഡയറ്റാണ് ഇതിനു വേണ്ടത് എന്നല്ല ഇതിനർത്ഥം. നമ്മുടെ വീട്ടിൽ ഉള്ള പ്രായമായർക്കു വരെ പിന്തുടരാവുന്ന, ഇന്ത്യൻഭക്ഷണക്രമത്തിൽ ചെറിയ മാറ്റം വരുത്തിയ ഡയറ്റ് പിന്തുടർന്നു തന്നെ രോ​ഗത്തെ വരുതിയിൽ വരുത്താം.

പിസിഒഎസ് : സങ്കീർണ്ണതകളും കാരണങ്ങളും

 

ആർത്തവമുള്ള സ്ത്രീകളിൽ 5-10% പേരെ ബാധിക്കുന്ന ഒരു സാധാരണ ഹോർമോൺ തകരാറാണ് ഇത്. ക്രമരഹിതമായ ആർത്തവവും വന്ധ്യതാ പ്രശ്നങ്ങളും മാത്രമല്ല, മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും ഇത് നയിക്കും. ഇതിൽ പ്രധാനമാണ് അമിത രോമവളർച്ച. ഇതിനു കാരണം ഇൻസുലിനാണ്. ശരീരത്തിന് ഇൻസുലിനോട് ശരിയായി പ്രതികരിക്കാൻ കഴിയാതെ വരുമ്പോൾ, പാൻക്രിയാസ് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. ഇത് ഹോർമോൺ സന്തുലിതാവസ്ഥയെ തകർക്കുകയും അമിതവണ്ണം, രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു.

Also Read – യാത്രകളിൽ വയർ നിറച്ചു കഴിക്കാവുന്ന ഹെൽത്തി സ്നാക്കുകൾ ഇവയെല്ലാം

ആൻഡ്രോജൻ എന്ന ഹോർമോണുകൾ കൂടുതലായി ഉണ്ടാകുന്നത് ത്വക്കിലെ എണ്ണ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് അമിതമായ മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനും കാരണമാകുന്നത് മറ്റൊരു പ്രശ്നം. ഹോർമോൺ അസന്തുലിതാവസ്ഥ, ഉറക്കമില്ലായ്മ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണമില്ലായ്മ എന്നിവ സ്ഥിരമായ ക്ഷീണത്തിനും ഉന്മേഷക്കുറവിനും കാരണമാകും. PCOS ഉള്ളവരിൽ ഉത്കണ്ഠയും വിഷാദവും കൂടുതലായി കാണപ്പെടുന്നു.

 

ഇന്ത്യൻ ഭക്ഷണക്രമം എങ്ങനെ പിന്തുടരാം

 

ശരിയായ ഭക്ഷണക്രമത്തിലൂടെ ഇൻസുലിൻ പ്രതിരോധം, വീക്കം, അമിതവണ്ണം എന്നിവ കുറയ്ക്കാൻ സാധിക്കും. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പഞ്ചസാര, മൈദ, വെള്ള റൊട്ടി, ബിസ്ക്കറ്റുകൾ, ഫിഫൈൻഡ് കാർബ്സ് എന്നിവ പാടെ ഒഴിവാക്കണം. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, റാഗി, തിന പോലുള്ളവ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം പച്ചക്കറികൾ, ഇലക്കറികൾ, ചീര, അമര, ഉലുവ ഇല, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ നിർബന്ധമായും കഴിക്കണം. മത്സ്യം, പാൽ, എന്നിവയും ഉപയോ​ഗിക്കാൻ മറക്കരുത്.

ഭക്ഷണക്രമത്തോടൊപ്പം വ്യായാമം, സ്ട്രെസ്സ് കുറയ്ക്കാനുള്ള യോഗ പോലുള്ളവ, കൃത്യമായ ഉറക്കം (ദിവസവും 4-6 മണിക്കൂർ) എന്നിവയും PCOS നിയന്ത്രിക്കുന്നതിൽ നിർണായകമാണ്. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി