AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Husband – wife relation: പൃഥ്വീരാജ് വര്‍ഷങ്ങള്‍ക്കു മുൻപേ പറഞ്ഞ ഭാര്യാ സങ്കല്‍പത്തിലുള്ളത് ഇന്റലക്ച്വല്‍ കോമ്പാക്ടബിലിറ്റിയോ?

Why Deep Conversations are the Key to a Lasting Marriage: ഇന്നത്തെ കാലത്ത് പല വിവാഹബന്ധങ്ങളും അവസാനിക്കുന്നത് സംസാരം കുറവുള്ളതുകൊണ്ടോ നല്ല ആശയവിനിമയത്തിന്റെ അഭാവം കൊണ്ടോ ആണ്. എന്നാൽ പൃഥ്വീരാജ് പറഞ്ഞതുപോലെ നിരവധി വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന ദമ്പതികളുണ്ട്.

Husband – wife relation: പൃഥ്വീരാജ് വര്‍ഷങ്ങള്‍ക്കു മുൻപേ പറഞ്ഞ ഭാര്യാ സങ്കല്‍പത്തിലുള്ളത് ഇന്റലക്ച്വല്‍ കോമ്പാക്ടബിലിറ്റിയോ?
Intellectual CompatibilityImage Credit source: Google gemini
aswathy-balachandran
Aswathy Balachandran | Published: 26 Nov 2025 21:32 PM

വർഷങ്ങൾക്കു മുമ്പ് നടൻ പൃഥ്വീരാജ് തന്റെ ഭാര്യാ സങ്കൽപത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. എനിക്കൊരു ഭാര്യ ഉണ്ടായാൽ അവളോട് വീട്ടുകാര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാനല്ല ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് ചർച്ച ചെയ്യാൻ വ്യത്യസ്ത വിഷയങ്ങൾ ഉണ്ടായിരിക്കണം….

ഇന്നത്തെ കാലത്ത് പല വിവാഹബന്ധങ്ങളും അവസാനിക്കുന്നത് സംസാരം കുറവുള്ളതുകൊണ്ടോ നല്ല ആശയവിനിമയത്തിന്റെ അഭാവം കൊണ്ടോ ആണ്. എന്നാൽ പൃഥ്വീരാജ് പറഞ്ഞതുപോലെ നിരവധി വിഷയങ്ങളെപ്പറ്റി സംസാരിക്കുന്ന ദമ്പതികളുണ്ട്. ഇതിനെ ഇന്റലക്ച്വൽ കോംപാക്ടബിലിറ്റി എന്നു വിളിക്കാം. പങ്കാളികൾക്കിടയിൽ വേണ്ട ഒന്നാണ് ഇത് എന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. കാരണം സംസാരിക്കാൻ വിഷയങ്ങൾ തീരില്ലല്ലോ. ഒരുപാട് ചിന്തിക്കുന്ന ആശയങ്ങൾ ഉള്ള അറിവിനു പ്രാധാന്യം നൽകുന്നവർ ഉറപ്പായും സംസാരിക്കാൻ ശ്രമിക്കും.

Also read – ഈ ദിവസം ലോകം പൂർണമായും ഇരുട്ടിലാകും, വരാൻ പോകുന്നത് അസാധാരണമായ പൂർണ്ണ സൂര്യഗ്രഹണം

അങ്ങനെ സംസാരിക്കുന്നവരോട് ചിലർക്കു തോന്നുന്ന ആകർഷണത്തെ സാപിയോസെക്ഷ്വൽ എന്നാണ് പറയുക. എന്നാൽ എല്ലാവർക്കും ഇങ്ങനെയാവില്ല. ചിലർ ഒരു ഘട്ടം കഴിയുമ്പോൾ കളംമാറി ചവിട്ടും. പക്ഷെ അവിടെ ആ ബന്ധത്തിന്റെ തകർച്ച തുടങ്ങും. എന്നാൽ രണ്ടാളും ഒരുപോലെ ആണെങ്കിൽ ആ ബന്ധം ഏറെ ആഴത്തിലുള്ളതാകും. മുഖാമുഖം കാണാതെ പോലും പ്രണയിക്കാം അത്തരക്കാർക്ക്. അതിനുദാഹരണമാണ് ഖലീൽ ജിബ്രാനും മേ സിയാദയും.

അവർ 20 വർഷം കത്തുകളിലൂടെ കാണാതെ പ്രണയിച്ചു. ഇത്തരം ബന്ധങ്ങളിൽ പരസ്പര ബഹുമാനവും ആഴത്തിലുള്ള മനസ്സിലാക്കലുമുണ്ട്. ഇവർക്ക് സൂര്യനു കീഴിലുള്ള എന്തും സംസാര വിഷയമാണ്. അതിനാൽ തന്നെ പങ്കാളിയോട് മനസു തുറന്നു സംസാരിച്ചോളൂ… അത് നിങ്ങളുടെ ബന്ധത്തിന്റെ ആഴം കൂട്ടുകയേ ഉള്ളൂ…