Hair Care: താരനും മുടിക്കൊഴിച്ചിലും മാറ്റാം; വേണ്ടത് വെറും മൂന്ന് ചേരുവകൾ
Ayurvedic hair care Tips: താരൻ മാറ്റാൻ വിപണിയിൽ ധാരാളം ഷാംപൂകൾ ലഭ്യമാണെങ്കിലും, അവയിലെ രാസവസ്തുക്കൾ ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും. എന്നാൽ വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച്, തലയോട്ടി ശുദ്ധീകരിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.
മുടിക്കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. അതിന്റെ കൂടെ താരനും തലയോട്ടിയിലെ ചൊറിച്ചിലും തുടങ്ങി പ്രശ്നങ്ങൾ വേറെയും. അതുകൊണ്ട് തന്നെ തലമുടി പരിചരണത്തിന് പ്രധാന ശ്രദ്ധ കൊടുക്കാറുമുണ്ട്. തലയോട്ടിയിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ, പ്രത്യേകിച്ച് കാലാവസ്ഥ മാറുമ്പോൾ ചർമ്മം വരണ്ടതും അടർന്നുപോകുന്നതുമാണ് ഇതിന് കാരണം. ഇത് തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
താരൻ മാറ്റാൻ വിപണിയിൽ ധാരാളം ഷാംപൂകൾ ലഭ്യമാണെങ്കിലും, അവയിലെ രാസവസ്തുക്കൾ ഗുണത്തേക്കാൾ അധികം ദോഷം ചെയ്യും. അതുകൊണ്ട് തന്നെ ആയുർവേദമാണ് ഇതിന് മികച്ചൊരു പോംവഴി. വീട്ടിൽ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച്, തലയോട്ടി ശുദ്ധീകരിക്കാനും മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും. തൈരും, ത്രിഫലയും ഭൃംഗരാജ് അതായത് കയ്യോന്നിയും ചേർത്ത് തയ്യാറാക്കുന്ന മാസ്കാണ് ഇവിടെ താരം.
ഹെയർ മാസ്ക് എങ്ങനെ ഉപയോഗിക്കാം?
ആവശ്യമായ ചേരുവകൾ
പുളിച്ച തൈര്: 4-5 ടേബിൾസ്പൂൺ
ത്രിഫല പൊടി: 1 ടീസ്പൂൺ
ഭൃംഗരാജ് പൊടി: 1 ടീസ്പൂൺ
ALSO READ: റോസ്മേരിയോ കഞ്ഞിവെള്ളമോ? മുടി കൊഴിച്ചിൽ പെട്ടെന്ന് നിർത്താൻ ഏതാണ് നല്ലത്
ഉപയോഗിക്കേണ്ട വിധം
എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. 2-3 മിനിറ്റ് സൌമ്യമായി മസാജ് ചെയ്യുക. 30-45 മിനിറ്റ് വച്ചിരുന്ന ശേഷം ഇളം ചൂടുവെള്ളവും നേരിയ ആയുർവേദ ഷാംപൂവും ഉപയോഗിച്ച് കഴുകുക.
ഗുണങ്ങൾ
തലയോട്ടിയിലെ ഈർപ്പം നിലനിർത്താൻ തൈര് സഹായിക്കുന്നു. ഇത് തലയോട്ടിയിലെ തൊലി പൊട്ടുന്നതും പരുക്കൻ ഘടനയും മാറ്റാൻ സഹായിക്കും.
ഇവ തലയോട്ടിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നു. കൂടാതെ അധിക എണ്ണമയവും വരൾച്ചയും തടയുന്നു.
ത്രിഫല തലയോട്ടിയെ ശുദ്ധീകരിക്കുകയും താരൻ ഉണ്ടാക്കുന്ന ഫംഗസിനെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു.
തലമുടി വേരുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പൊട്ടൽ കുറയ്ക്കുന്നതിനും ഭൃംഗരാജ് സഹായിക്കും.
ഈ മാസ്ക് പതിവായോ ആഴ്ചയിൽ 2 മുതൽ 3 തവണ വരെ ഉപയോഗിക്കുന്നത് തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ തലയോട്ടിക്ക് പിന്തുണ നൽകുകയും താരൻ ക്രമേണ കുറയ്ക്കുകയും ചെയ്യും.