International Nurses Day 2025: ഭൂമിയിലെ മാലാഖമാരെ ആദരിക്കാം; ഇന്ന് ലോക നഴ്സ് ദിനം

International Nurses Day 2025: നഴ്‌സുമാരുടെ അശ്രാന്തമായ പ്രവർത്തനത്തെ അംഗീകരിക്കുകയും ആരോഗ്യ സംരക്ഷണ രംഗത്തിൽ അവർക്കുള്ള പങ്കിനെ തിരിച്ചറിയേണ്ടതും വളരെ പ്രധാനമാണ്. ഓരോ വർഷവും വർധിച്ച് വരുന്ന ആഗോള ആരോഗ്യ വെല്ലുവിളികൾക്കിടയിൽ നഴ്സുമാരുടെ സേവനം വളരെയധികം പ്രശംസനീയമാണ്.

International Nurses Day 2025: ഭൂമിയിലെ മാലാഖമാരെ ആദരിക്കാം; ഇന്ന് ലോക നഴ്സ് ദിനം
Published: 

12 May 2025 | 09:56 AM

ഇന്ന് ലോക നഴ്സ് ദിനം. ഭൂമിയിലെ മാലാഖമാരെ ആദരിക്കാനുള്ള ദിവസം. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ നട്ടെല്ലായ നഴ്‌സുമാരുടെ അചഞ്ചലമായ സമർപ്പണത്തിനായി എല്ലാ വർഷവും മെയ് 12ന് അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. ഓരോ വർഷവും വർധിച്ച് വരുന്ന ആഗോള ആരോഗ്യ വെല്ലുവിളികൾക്കിടയിൽ നഴ്സുമാരുടെ സേവനം വളരെയധികം പ്രശംസനീയമാണ്.

വിളക്കേന്തിയ വനിത എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ്  അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. യുദ്ധകാലത്ത് ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കുകയും നഴ്‌സിങ് എന്ന തൊഴിലിനെ ഒരു പുണ്യകര്‍മമായി തിരുത്തിയെഴുതുകയും ചെയ്ത വ്യക്തിയാണ് ഫ്ലോറൻസ് നൈറ്റിംഗേൽ.

1953-ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ് നഴ്‌സസ് (ICN) ആണ് നഴ്‌സുമാരെ അംഗീകരിക്കുന്നതിനായി ഒരു ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാലും വർഷങ്ങൾ പിന്നിട്ട് 1974ലാണ് മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഈ ദിവസം നഴ്‌സുമാരുടെ സംഭാവനകളെ ആദരിക്കുന്നു.

ഈ ദിവസം നമുക്കും ഭൂമിയിലെ മാലാഖമാരെ ആദരിക്കാം, അവരുടെ പ്രവർത്തനങ്ങളെ നന്ദിയോടെ സ്മരിക്കാം. നഴ്‌സുമാരുടെ അശ്രാന്തമായ പ്രവർത്തനത്തെ അംഗീകരിക്കുകയും ആരോഗ്യ സംരക്ഷണ രംഗത്തിൽ അവർക്കുള്ള പങ്കിനെ തിരിച്ചറിയേണ്ടതും വളരെ പ്രധാനമാണ്.

 

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്