AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Banana Flambe: ലാലേട്ടന് ഇഷ്ടപ്പെട്ട ഈ ഡെസേർട്ട് നമ്മുക്കും തയ്യാറാക്കിയാലോ? ആകെ വേണ്ടത് ഒരു നേന്ത്രപ്പഴം !

Mohanlal's Favourite Banana Flambe Recipe: മോഹൻലാലിന്റെ പ്രിയ വിഭവമാണ് ബനാന ഫ്ലാംബെ. താരം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. വിദേശി ടച്ചുള്ള ഈ ഡെസേർട്ട് നമ്മുക്ക് വീട്ടിൽ തയ്യാറാക്കിയാലോ?

Banana Flambe: ലാലേട്ടന് ഇഷ്ടപ്പെട്ട ഈ ഡെസേർട്ട് നമ്മുക്കും തയ്യാറാക്കിയാലോ? ആകെ വേണ്ടത് ഒരു നേന്ത്രപ്പഴം !
Mohanla Recipe
Sarika KP
Sarika KP | Updated On: 11 May 2025 | 07:55 PM

നടൻ മോഹൻലാലിന് പാചകത്തോടും ഭക്ഷണത്തോടുമുള്ള പ്രിയം മലയാളികൾക്ക് ഏറെ പരിചിതമാണ്. പലപ്പോഴും വ്യത്യസ്തമായ വിഭവങ്ങൾ പാചകം ചെയ്യുന്ന ഒരു പാചകക്കാരൻ കൂടിയാണ് അദ്ദേഹം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ മോഹൻലാലിന്റെ പ്രിയ വിഭവമാണ് ബനാന ഫ്ലാംബെ. താരം തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. വിദേശി ടച്ചുള്ള ഈ ഡെസേർട്ട് നമ്മുക്ക് വീട്ടിൽ തയ്യാറാക്കിയാലോ?

മദ്യം ഒഴിച്ച് വിഭവങ്ങൾ ഉണ്ടാക്കുന്നതിനെയാണ് ‘ഫ്ലാംബെ’ എന്ന് പറയുന്നത്. ഫ്രഞ്ച് വാക്കായ ഫ്ലാംബെയുടെ അർത്ഥം ‘ജ്വലിക്കുക’ എന്നതാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്ന ഈ രീതി പിന്നീട് തുടർന്നുപോകുകയായിരുന്നു. ഈ രീതിയില്‍ വാഴപ്പഴം ഉപയോഗിച്ച് തയാറാക്കുന്ന ഒരു ഫ്ലാംബെ വിഭവമാണ് ബനാനസ് ഫോസ്റ്റർ. ഇതിന്റ സൗത്ത് ഇന്ത്യൻ വെറൈറ്റി പരിചയപ്പെടുത്തിയിരിക്കുകയാണ് കോണ്ടന്‍റ് ക്രിയേറ്റര്‍ ആയ മറിയം കള്ളിവയലില്‍.

 

 

View this post on Instagram

 

A post shared by Mariam Kallivayalil (@mariam_mkii)

Also Read:തിരുവനന്തപുരം സ്പെഷ്യൽ രസവട ഇനി വീട്ടിൽ ഉണ്ടാക്കാം; റെസിപ്പി

ചേരുവകൾ

1 പഴുത്ത വാഴപ്പഴം (അരിഞ്ഞത്), ½ കപ്പ് ബ്രൗൺ ഷുഗർ,ഒരുപിടി ചിരകിയ തേങ്ങ,1 ടേബിൾസ്പൂൺ നെയ്യ്, റം, ഐസ്ക്രീം, തേൻ

തയ്യാറാക്കുന്ന രീതി

ഒരു പാനിൽ നെയ്യ് ചൂടാക്കി നീളത്തിൽ മുറിച്ചുവച്ച നേന്ത്രപ്പഴം ഇട്ട് കൊടുക്കുക. ഇത് ഒരു സ്വർണ്ണ തവിട്ട് നിറമാകുന്നതുവരെ വറുക്കുക. ഇതിലേക്ക് അര കപ്പ് ബ്രൗൺഷുഗർ ചേർത്ത് അലിയിക്കാം. പിന്നാലെ ചിരകിയ തേങ്ങയും ഒരു അല്‍പ്പം റമ്മും ചേർത്ത് നന്നായി ഇളക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക ഇതിനു മുകളിലേക്ക് ഒരു സ്കൂപ്പ് ഐസ്ക്രീം ചേർക്കുക. അൽപം തേൻ കൂടി ഒഴിച്ച് കഴിച്ചു നോക്കൂ.