AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg Benefits: വെറും 14 ദിവസം മുട്ട കഴിക്കാൻ തയ്യാറാണോ? ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും

Egg Eating Benefits: ഒരാളുടെ വർച്ച മുതൽ പേശികളുടെ വികാസത്തെ വരെ പിന്തുണയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മുട്ടയിലുണ്ട്. എന്തെല്ലാം ​ഗുണങ്ങളുണ്ടെങ്കിലും, ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്താൻ നാം ശ്രമിക്കാറില്ല. എന്നാൽ തുടർച്ചയായി 14 ദിവസം അതായത് രണ്ടാഴ്ച്ച മുട്ട കഴിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

Egg Benefits: വെറും 14 ദിവസം മുട്ട കഴിക്കാൻ തയ്യാറാണോ? ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും
Eating EggsImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 25 Mar 2026 | 04:01 PM

മുട്ട കഴിക്കുന്നതും അതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങളെക്കുറിച്ചും അറിയാത്തവരായി ആരുമില്ല. ഒരാളുടെ വർച്ച മുതൽ പേശികളുടെ വികാസത്തെ വരെ പിന്തുണയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മുട്ടയിലുണ്ട്. എന്തെല്ലാം ​ഗുണങ്ങളുണ്ടെങ്കിലും, ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്താൻ നാം ശ്രമിക്കാറില്ല. എന്നാൽ തുടർച്ചയായി 14 ദിവസം അതായത് രണ്ടാഴ്ച്ച മുട്ട കഴിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

തലച്ചോറിന് ഗുണം ചെയ്യും: മുട്ടയിൽ കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അസറ്റൈൽകോളിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പോഷകമാണ്. അസറ്റൈൽകോളിൻ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്, ഇത് ഓർമ്മശക്തിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വളരെ പ്രധാനപ്പെട്ട ഘടകമാണ്.

ALSO READ: കഞ്ഞിവെള്ളം മതി, തിളങ്ങുന്ന ചർമ്മവും കരുത്തുള്ള മുടിയും സ്വന്തമാക്കാം

കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ: മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെക്കുറിച്ച് ആളുകൾ പലപ്പോഴും ആശങ്കാകുലരാണ്. ഇത് പലരെയും ദിവസവും മുട്ട കഴിക്കാതിരിക്കാനുള്ള കാരണമായി ഇത് ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, പതിവായി മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോളിനെ മെച്ചപ്പെടുത്താൻ സഹായിക്കും.

കണ്ണുകൾക്ക് മികച്ചത്: മുട്ട പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് സംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. കാരണം മുട്ടയുടെ മഞ്ഞക്കരുവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫോണിൽ നിന്നോ ലാപ്ടോപിൽ നിന്നോ പുറത്തുവരുന്ന നീല വെളിച്ചം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇവ.

ചർമ്മത്തിൻ്റെ ആരോഗ്യം: മുട്ടയിൽ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി, ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ പ്രോട്ടീനായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നു.

മുട്ട മുഴുവനായും കഴിക്കുന്നതിൻ്റെ ​ഗുണം

മുട്ട ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോഴും, പലരും മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. മഞ്ഞക്കരുവിൽ കാണപ്പെടുന്ന കൊളസ്ട്രോളിനെക്കുറിച്ചുള്ള ഭയം മൂലം കൂടുതൽ ആളുകളും വെള്ള കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ മിതമായ അളവിൽ മുട്ട മുഴുവനായി കഴിക്കുന്നതു കൊണ്ട് യാതൊരു ആരോ​ഗ്യ പ്രശ്നങ്ങളും ഇല്ലെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

Follow Us