Egg Benefits: വെറും 14 ദിവസം മുട്ട കഴിക്കാൻ തയ്യാറാണോ? ഈ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും
Egg Eating Benefits: ഒരാളുടെ വർച്ച മുതൽ പേശികളുടെ വികാസത്തെ വരെ പിന്തുണയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മുട്ടയിലുണ്ട്. എന്തെല്ലാം ഗുണങ്ങളുണ്ടെങ്കിലും, ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്താൻ നാം ശ്രമിക്കാറില്ല. എന്നാൽ തുടർച്ചയായി 14 ദിവസം അതായത് രണ്ടാഴ്ച്ച മുട്ട കഴിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.

Eating Eggs
മുട്ട കഴിക്കുന്നതും അതിൻ്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും അറിയാത്തവരായി ആരുമില്ല. ഒരാളുടെ വർച്ച മുതൽ പേശികളുടെ വികാസത്തെ വരെ പിന്തുണയ്ക്കാൻ സഹായിക്കുന്ന നിരവധി പോഷകങ്ങൾ മുട്ടയിലുണ്ട്. എന്തെല്ലാം ഗുണങ്ങളുണ്ടെങ്കിലും, ഭക്ഷണത്തിൽ ദിവസവും മുട്ട ഉൾപ്പെടുത്താൻ നാം ശ്രമിക്കാറില്ല. എന്നാൽ തുടർച്ചയായി 14 ദിവസം അതായത് രണ്ടാഴ്ച്ച മുട്ട കഴിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.
തലച്ചോറിന് ഗുണം ചെയ്യും: മുട്ടയിൽ കോളിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അസറ്റൈൽകോളിൻ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പോഷകമാണ്. അസറ്റൈൽകോളിൻ ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ്, ഇത് ഓർമ്മശക്തിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വളരെ പ്രധാനപ്പെട്ട ഘടകമാണ്.
ALSO READ: കഞ്ഞിവെള്ളം മതി, തിളങ്ങുന്ന ചർമ്മവും കരുത്തുള്ള മുടിയും സ്വന്തമാക്കാം
കൊളസ്ട്രോൾ മെച്ചപ്പെടുത്താൻ: മുട്ടയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോളിനെക്കുറിച്ച് ആളുകൾ പലപ്പോഴും ആശങ്കാകുലരാണ്. ഇത് പലരെയും ദിവസവും മുട്ട കഴിക്കാതിരിക്കാനുള്ള കാരണമായി ഇത് ചൂണ്ടിക്കാണിക്കുന്നു. എന്നിരുന്നാലും, പതിവായി മുട്ട കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോളിനെ മെച്ചപ്പെടുത്താൻ സഹായിക്കും.
കണ്ണുകൾക്ക് മികച്ചത്: മുട്ട പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് സംരക്ഷണത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നു. കാരണം മുട്ടയുടെ മഞ്ഞക്കരുവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഫോണിൽ നിന്നോ ലാപ്ടോപിൽ നിന്നോ പുറത്തുവരുന്ന നീല വെളിച്ചം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളാണ് ഇവ.
ചർമ്മത്തിൻ്റെ ആരോഗ്യം: മുട്ടയിൽ സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി, ചർമ്മം, നഖങ്ങൾ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ പ്രോട്ടീനായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ ഇത് ശരീരത്തെ സഹായിക്കുന്നു.
മുട്ട മുഴുവനായും കഴിക്കുന്നതിൻ്റെ ഗുണം
മുട്ട ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോഴും, പലരും മുട്ടയുടെ വെള്ളയോ മഞ്ഞക്കരുവോ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. മഞ്ഞക്കരുവിൽ കാണപ്പെടുന്ന കൊളസ്ട്രോളിനെക്കുറിച്ചുള്ള ഭയം മൂലം കൂടുതൽ ആളുകളും വെള്ള കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ മിതമായ അളവിൽ മുട്ട മുഴുവനായി കഴിക്കുന്നതു കൊണ്ട് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.