AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunscreen in Rainy Season: മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കണോ? ഉത്തരം ഇതാ…

Sunscreen in Rainy Season: മേഘാവൃതമായ ആകാശത്തിലൂടെ സൂര്യൻ ദൃശ്യമാകണമെന്നില്ല. എന്നിരുന്നാലും, സൂര്യൻ അവിടെ ഉണ്ടെന്ന് യാഥാർത്ഥ്യം മറക്കരുത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടയാൻ മേഘങ്ങൾക്ക് കഴിയില്ല.

Sunscreen in Rainy Season: മഴക്കാലത്ത് സൺസ്ക്രീൻ ഉപയോഗിക്കണോ? ഉത്തരം ഇതാ…
Image Credit source: Freepik
nithya
Nithya Vinu | Published: 31 May 2025 14:30 PM

വേനൽക്കാലത്ത് സൺസ്ക്രീൻ ഇല്ലാതെ പുറത്തിറങ്ങുന്ന കാര്യം ചിന്തിക്കാനെ കഴിയില്ല. എന്നാൽ മഴക്കാലത്ത് സൺസ്ക്രീൻ ഉപയോ​ഗിക്കണോ വേണ്ടയോ എന്നത് പലർക്കുമുള്ള സംശയമാണ്. മഴക്കാലത്ത് സൂര്യനെ അധികം കാണില്ലെന്ന കാരണത്താൽ സൺസ്ക്രീൻ ഒഴിവാക്കാൻ കഴിയില്ല.

ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക എന്നതാണ് സൺസ്ക്രീന്റെ പ്രധാന ഉപയോഗം. അൾട്രാവയലറ്റ് വികിരണങ്ങൾ ഏൽക്കുന്നത് ഒരുതരം ചർമ്മ കാൻസറായ മെലനോമ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.

മഴക്കാലത്ത്, മേഘാവൃതമായ ആകാശത്തിലൂടെ സൂര്യൻ ദൃശ്യമാകണമെന്നില്ല. എന്നിരുന്നാലും, സൂര്യൻ അവിടെ ഉണ്ടെന്ന് യാഥാർത്ഥ്യം മറക്കരുത്. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടയാൻ മേഘങ്ങൾക്ക് കഴിയില്ല. അതിനാൽ തന്നെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് തടയാൻ മഴക്കാലത്ത് പോലും സൺസ്ക്രീൻ പ്രയോഗിക്കുക. മഴയുള്ളപ്പോഴും, സൂര്യതാപം എൽക്കാൻ സാധ്യതയുണ്ട്. അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് ചർമ്മത്തിൽ ചുളിവുകൾ, നേർത്ത വരകൾ, നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. അവയെ തടയാൻ സൺസ്ക്രീൻ സഹായിക്കും.

അതേസമയം, മഴക്കാലത്ത് ജല പ്രതിരോധശേഷിയുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കൂടാതെ ജെൽ അടിസ്ഥാനമാക്കിയുള്ള സൺസ്ക്രീൻ തിരഞ്ഞെടുക്കുന്നത് വിയർക്കുന്ന സമയത്ത് പോലും ചർമ്മത്തിന് സംരക്ഷണം നിലനിർത്താൻ സഹായിക്കും.