Viral Food: ഈ മഴക്കാലത്ത് വയലോരത്തിരുന്ന് വൈറൽ പൊറോട്ടയും പോത്തുംകാലും കഴിച്ചാലോ?
Special Pothum Kaal Recipe: എരിവും മസാലയും ഒരുപോലെ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കാണുന്ന ആരുടെയും നാവിൽ കപ്പലോടും. ഈ മഴക്കാലത്ത് നല്ല വെന്ത ഇറച്ചിയും ചൂടുള്ള പോറോട്ടയും വേറെ ലവൽ തന്നെയാണ്. എന്നാൽ ഇത് അങ്ങ് വയനാട്ടിൽ മാത്രമല്ല ഇങ്ങ് കൊല്ലത്തുമുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് വയനാടൻ പോത്തുംകാൽ. എരിവും മസാലയും ഒരുപോലെ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം കാണുന്ന ആരുടെയും നാവിൽ കപ്പലോടും. ഈ മഴക്കാലത്ത് നല്ല വെന്ത ഇറച്ചിയും ചൂടുള്ള പോറോട്ടയും വേറെ ലവൽ തന്നെയാണ്. എന്നാൽ ഇത് അങ്ങ് വയനാട്ടിൽ മാത്രമല്ല ഇങ്ങ് കൊല്ലത്തുമുണ്ട്.
എവിടെ എന്നല്ലേ! കൊല്ലം ജില്ലയുടെ ഹൃദയഭാഗത്ത്. നല്ല പ്രകൃതി രമണീയമായ വയലുകളുടെ പശ്ചാത്തലത്തിൽ ഒരു ഹോട്ടൽ. വയലോരം പൊറോട്ട എന്നാണ് ഈ കൊച്ചുകടയുടെ പേര്. മുഹമ്മദ് ഇക്കയും അദ്ദേഹത്തിന്‍റെ മക്കളും ചേർന്ന് നടത്തുന്ന ഈ കട, നാടൻ രുചികളും ഗ്രാമീണ സൗന്ദര്യവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് നല്‍കുന്നത്.
വിറകടുപ്പിൽ നല്ല കല്ലിൽ ചുട്ടെടുത്ത നാടൻ പൊറോട്ടയും , മണിക്കൂറുകളോളം അടുപ്പിൽ കിടന്ന് വേവിച്ചെടുത്ത പോത്തുംകാലുമാണ് ഇവിടുത്തെ പ്രധാന വിഭവം. ജോലി തിരക്കുകളിൽ നിന്ന് ഒന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്കും, നല്ല നാടൻ രുചി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ഏറ്റവും നല്ല ഓപ്ഷനാണ് ഇത്.പച്ചപ്പ് നിറഞ്ഞ ഗ്രാമീണ കാഴ്ചകൾ ആസ്വദിച്ച് ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും ഇവിടെ എത്തണം.
ഇവിടെ എത്തുന്ന ആരെയും മയം മയക്കുന്നതാണ് ഇവിടുത്തെ പൊറോട്ടയുടെയും കറിയുടെ മണം. നാടൻ മസാലകൾ ചേർത്താണ് ഇവിടെ പോത്തുംകാൽ തയ്യാറാക്കുന്നത്. പോത്തുംകാൽ പെട്ടെന്ന് കിട്ടുന്ന ഒരു വിഭവമല്ല. ആവശ്യത്തിനനുസരിച്ച്, വളരെ ശ്രദ്ധയോടെയും ക്ഷമയോടെയുമാണ് ഇവർ ഈ വിഭവം തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്നവർ ഇതിനായി തന്നെ വരുന്നതാകും നല്ലത്. ഇത് തയ്യാറാക്കാൻ ഏകദേശം 2 മുതൽ 3 മണിക്കൂർ വരെ എടുക്കും എന്ന് കടയുടമയായ മുഹമ്മദ് ഇക്ക പറയുന്നു.
രാവിലെ 7 മുതൽ 10 വരെയും, വൈകുന്നേരം 4 മുതൽ 8:30 വരെയുമാണ് കട പ്രവർത്തിക്കുന്നത്. വൈകുന്നേരങ്ങളിൽ ചായ, കാപ്പി എന്നിവയോടൊപ്പം വെട്ടുകേക്ക്, വാഴയ്ക്കാപ്പം, വട തുടങ്ങിയ നാടൻ പലഹാരങ്ങളും ഇവിടെ ലഭ്യമാണ്.
രാവിലെ 7 മുതൽ 10 വരെയും, വൈകുന്നേരം 4 മുതൽ 8:30 വരെയുമാണ് കട പ്രവർത്തിക്കുന്നത്. വൈകുന്നേരങ്ങളിൽ ചായ, കാപ്പി എന്നിവയോടൊപ്പം വെട്ടുകേക്ക്, വാഴയ്ക്കാപ്പം, വട തുടങ്ങിയ നാടൻ പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇവിടെ എല്ലാവരെയും ആകർഷിക്കുന്നത് വിഭവങ്ങളുടെ ഗുണനിലവാരവും തുച്ഛമായ വിലയുമാണ്. പോത്തുംകാലിന് വെറും 50 രൂപയാണ് വില വരുന്നത്. ബീഫ് കറിക്ക് 100 രൂപ, പൊറോട്ടയ്ക്ക് 10 രൂപ, ചായയ്ക്ക് 10 രൂപ എന്നിങ്ങനെയാണ് മറ്റുള്ള വിഭവങ്ങളുടെ വില.