Banana: വെറുംവയറ്റിൽ പഴം കഴിക്കാമോ? ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ…
Why avoid banana on empty stomach: പോഷകങ്ങളുടെ പവർഹൗസായി പലരും വാഴപ്പഴത്തെ വിശേഷിപ്പിക്കാറുണ്ട്. പോഷകങ്ങളാൽ സമ്പുഷ്ടമായ വാഴപ്പഴം ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ വെറുംവയറ്റിൽ പഴം കഴിക്കുന്നത് എല്ലാവർക്കും ഗുണകരമാകണമെന്നില്ല. ചിലരിൽ ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കും. വിശദമായി അറിയാം..

പ്രതീകാത്മക ചിത്രം
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് വാഴപ്പഴം. ഇവയിലെ പ്രകൃതിദത്തമായ പഞ്ചസാര, പൊട്ടാസ്യം, നാരുകൾ എന്നിവ ആരോഗ്യത്തിന് ഗുണകരമാണ്. പെട്ടെന്ന് വിശപ്പകറ്റാനും ഊർജ്ജം ലഭിക്കാനുമെല്ലാം പലരും വെറുംവയറ്റിൽ വാഴപ്പഴം കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് നല്ലതാണോ? വിശദമായി അറിയാം..
പോഷകങ്ങളുടെ പവർഹൗസായി പലരും വാഴപ്പഴത്തെ വിശേഷിപ്പിക്കാറുണ്ട്. പോഷകങ്ങളാൽ സമ്പുഷ്ടമായ വാഴപ്പഴം ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ വെറുംവയറ്റിൽ പഴം കഴിക്കുന്നത് എല്ലാവർക്കും ഗുണകരമാകണമെന്നില്ല. പഴത്തിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഇവ കഴിക്കുമ്പോൾ രക്തത്തിലെ മഗ്നീഷ്യത്തിലെ അളവ് ഉയരുകയും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്ന് ഊർജ്ജം നൽകുമെങ്കിലും കുറച്ച് സമയം കഴിയുമ്പോൾ തളർച്ച അനുഭവപ്പെട്ടേക്കാം. അതുപോലെ, കലോറി കുറവായതിനാൽ പഴം മാത്രം കഴിച്ചാൽ വൈകാതെ വീണ്ടും വിശപ്പ് അനുഭവപ്പെട്ടേക്കാം. ചിലരിൽ ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്കും നയിക്കും.
ALSO READ: രാത്രിയോ പകലോ? വൈറ്റമിൻ സി സെറം എപ്പോൾ ഉപയോഗിക്കണം; ശ്രദ്ധിച്ചില്ലെങ്കിൽ
എങ്ങനെ കഴിക്കുന്നതാണ് ഉചിതം?
വാഴപ്പഴം വെറുംവയറ്റിൽ കഴിക്കുന്നതിനേക്കാൾ പ്രോട്ടീനോ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റോ അടങ്ങിയ ഭക്ഷണത്തിനൊപ്പം ചേർത്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലത്. ഓട്‌സ്, തൈര്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയ്‌ക്കൊപ്പവും കഴിക്കാവുന്നതാണ്. ഇത് പഴത്തിലെ അസിഡിറ്റി കുറയ്ക്കാനും പോഷകങ്ങൾ സാവധാനം ആഗിരണം ചെയ്യാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷവും പഴം കഴിക്കാവുന്നതാണ്. ഇത് ദഹനത്തെ സഹായിക്കുകയും ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം നൽകുകയും ചെയ്യും. കൂടാതെ, ഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാനും ദീർഘനേരം വിശപ്പില്ലാതെ നിലനിൽക്കാനും സഹായിക്കുന്നതാണ്.