Sugarcane Juice: കരിമ്പിൻ ജ്യൂസ് ആരോഗ്യത്തിന് ശരിക്കും നല്ലതാണോ? ആരോഗ്യ ഗുണങ്ങളും അപകടങ്ങളും അറിയൂ
Sugarcane Juice Health Benefits And Risks: ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും, ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കരിമ്പിൻ ജ്യൂസിന് അതിൻ്റേതായ ദോഷങ്ങളുമുണ്ട്. അമിതമായി കുടിച്ചാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

Sugarcane Juice
പ്രകൃതിദത്തമായി മധുരമുള്ള ഒന്നാണ് കരിമ്പിൻ ജ്യൂസ്. ശരീരത്തിന് തണുപ്പ് നൽകാൻ ഇവ വളരെ നല്ലതാണ്. ചെറിയ അളവിൽ ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പ്രകൃതിദത്ത കാർബോഹൈഡ്രേറ്റുകൾ എന്നിവ കരിമ്പിൻ ജ്യൂസിൽ ധാരാളമുണ്ട്. ഇവയെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുന്നുവെങ്കിലും ചില അപകടസാധ്യതകളും ഇതിന് പിന്നിൽ ഒളിഞ്ഞിരിപ്പുണ്ട്. വിദഗ്ധരും ശാസ്ത്രീയ പഠനങ്ങളും നൽകുന്ന മുന്നറിയിപ്പുകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
മേദാന്ത ഹോസ്പിറ്റലിലെ സീനിയർ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിക് കൺസൾട്ടന്റായ ഡോ. സൗരവ് ശിശിർ അഗർവാളാണ് ഇതേക്കുറിച്ച് ഇവിടെ പറയുന്നത്. കരിമ്പിൻ ജ്യൂസ് കുടിക്കുന്നതിലൂടെ നമുക്ക് പെട്ടെന്ന് ഊർജ്ജം ലഭിക്കുന്നു. അതിനാൽ വേനൽക്കാലത്ത് നിർജ്ജലീകരണം തടയാൻ മറ്റേതിനേക്കാളും ഏറ്റവും നല്ല മാർഗമാണ് ഈ ജ്യൂസ്. കൂടാതെ ചർമ്മത്തിന്റെയും അസ്ഥികളുടെയും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
ഡയറക്റ്ററി ഓഫ് ഓപ്പൺ ആക്‌സസ് ജേണൽസിന്റെ പ്രസിദ്ധീകരണം അനുസരിച്ച്, കരിമ്പിൻ ജ്യൂസിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ വിവിധ ധാതുക്കളും ഓക്‌സിഡേറ്റീവ് സമ്മർദ്ദവും കോശത്തിൻ്റെ കേടുപാടുകൾ കുറയ്ക്കുന്ന ഫൈറ്റോകെമിക്കലുകളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നവയാണ്.
ALSO READ: ദിവസേന മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണോ ചീത്തയാണോ?
ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും, ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാരയും കലോറിയും ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ കരിമ്പിൻ ജ്യൂസിന് അതിൻ്റേതായ ദോഷങ്ങളുമുണ്ട്. അമിതമായി കുടിച്ചാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം എന്നിവയുള്ള ആളുകൾ കരിമ്പിൻ ജ്യൂസ് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ തടസ്സപ്പെടുത്തുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ എപ്പോഴും മിതത്വം അത്യാവശ്യമാണ്. കൂടാതെ രോഗ സാധ്യതയുള്ളവർ ഒഴിവാക്കുകയും വേണം
ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് ഇടയ്ക്കിടെ ചെറിയ അളവിൽ കരിമ്പിൻ ജ്യൂസ് കഴിക്കാവുന്നതാണ്. പ്രത്യേകിച്ച് ചൂടുള്ള സമയങ്ങളിൽ. എപ്പോഴും ഫ്രഷായി തന്നെ കുടിക്കാൻ ശ്രമിക്കണം. പ്രമേഹരോഗികൾ, പൊണ്ണത്തടിയുള്ളവർ, ഫാറ്റി ലിവർ അല്ലെങ്കിൽ മെറ്റബോളിക് സിൻഡ്രോം ഉള്ള രോഗികൾ, ദന്ത പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഇത് കഴിക്കാൻ പാടില്ല.