AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: വീണ്ടും ചക്രവാതചുഴി; പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ

Kerala Rain Alert Today: ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേകിച്ചും മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Rain Alert: വീണ്ടും ചക്രവാതചുഴി; പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ
പ്രതീകാത്മക ചിത്രംImage Credit source: PTI
Sarika KP
Sarika KP | Published: 02 Jan 2026 | 02:03 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവർഷത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബം​ഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിൽ വീണ്ടും മഴ ലഭിക്കാൻ കാരണമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രത്യേകിച്ചും മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഇവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്നലെയും സംസ്ഥാനത്ത് ചിലയിടങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.

Also Read:ബെവ്കോ ഡ്രൈഡേ അല്ല, ജനുവരിയിൽ ഒരാഴ്ച 2 അവധികൾ വേറെ

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം അടുത്ത ദിവസങ്ങളിൽ എവിടെയും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നും നാളെയും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതേസമയം, സംസ്ഥാനത്ത് പകൽ സമയത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പലജില്ലകളിലും കുടിവെള്ളക്ഷാമം തുടങ്ങിയിട്ടുണ്ട്. മലയോര മേഖലയിലാണ് ഇത് കൂടുതൽ. കുന്നിൻ പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.