Bullet Train: ആദ്യ ബുള്ളറ്റ് ട്രെയിൻ യാത്രയിൽ സീറ്റ് പിടിക്കാം; ടിക്കറ്റുകൾ എവിടെ എപ്പോൾ ബുക്ക് ചെയ്യാം?
India’s First Bullet Train: മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ബുള്ളറ്റ് ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും.
രാജ്യം കാത്തിരുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ ഇക്കൊല്ലം നിരത്തിലിറങ്ങാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്റ്റ് 2027 ഓഗസ്റ്റ് 15നാണ് പുറത്തിറങ്ങാൻ ഇരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൂർത്തിലാണ് ആദ്യ സർവീസ് എത്തുന്നത്.
നൂതന ഷിങ്കൻസെൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ബുള്ളറ്റ് ട്രെയിൻ എത്തുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ബുള്ളറ്റ് ട്രെയിൻ രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യഭാഗമായ സൂറത്ത്– ബിലിമോറ പാതയിലാണ് 2027ൽ ആദ്യ സർവീസ് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വാപി മുതൽ സൂറത്ത് വരെയും മൂന്നാം ഘട്ടത്തിൽ വാപി മുതൽ അഹമ്മദാബാദ് വരെയും പ്രവർത്തനം ആരംഭിക്കും. അവസാന ഘട്ടത്തിൽ മുംബൈ മുതൽ അഹമ്മദാബാദ് വരെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തും.
മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുള്ള ദൂരം ഒരു മണിക്കൂർ 58 മിനിറ്റിൽ ഓടിയെത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ സ്റ്റേഷനുകളുടെ എണ്ണം നാലിൽ നിന്നും 12 ആക്കി ഉയർത്താൻ തീരുമാനിച്ചതോടെ യാത്രാ സമയത്തിലും മാറ്റം ഉണ്ടാകുകയായിരുന്നു. എന്നാൽ ബുള്ളറ്റ് ട്രെയിൻ യാത്ര ബുക്ക് ചെയ്യാനുള്ള സൗകര്യം ഇതുവരെ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിട്ടില്ല. എന്നാൽ ഉടൻ തന്നെ ബുക്കിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങൾ റെയിൽവേ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, വീൽചെയർ ഉപയോക്താക്കൾക്ക് വിശാലമായ ടോയ്ലറ്റുകളും രോഗബാധിതരായ യാത്രക്കാർക്കുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ബുള്ളറ്റ് ട്രെയിൻ രംഗത്തിറക്കുന്നത്. ഘടനാപരമായ ജോലികൾ പൂർത്തിയായെങ്കിലും, ഇന്റീരിയർ, സ്റ്റേഷൻ സൗകര്യങ്ങൾ തുടങ്ങിയ അവസാന നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്.