Bluetooth Earphones: ബ്ലൂടൂത്ത് ഇയർഫോൺ ഉപയോഗം അപകടകമോ…; കാൻസർ സാധ്യത സത്യമോ, ന്യൂറോസർജൻ പറയുന്നു
Bluetooth Earphones Wearing Side Effects: മണിക്കൂറുകളോളം ഇയർഫോണും ചെവിയിൽ കുത്തിയിരിക്കുന്നതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. കേൾവിശക്തിയെ ഈ ശീലം കാര്യമായി ബാധിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം.
സമൂഹത്തിലേക്ക് നോക്കിയാൽ പത്തിൽ എട്ടുപേരും ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണ്. പ്രായഭേദമന്യേ മിക്കവരും ഇന്ന് ആശ്രയിക്കുന്ന ഒരു ഉപകരണമാണ് ഇയർഫോണുകൾ. എന്നാൽ, മണിക്കൂറുകളോളം ഇയർഫോണും ചെവിയിൽ കുത്തിയിരിക്കുന്നതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. കേൾവിശക്തിയെ ഈ ശീലം കാര്യമായി ബാധിക്കുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ കാൻസർ സാധ്യതയെക്കുറിച്ചും ചില സന്ദർഭങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.
അതേസമയം ഈ പ്രചാരണത്തിൽ എത്രത്തോളം സത്യമുണ്ടെന്നാണ് മിഷിഗൺ ന്യൂറോസർജറി ഇൻസ്റ്റിറ്റ്യൂട്ടിലെ ന്യൂറോസർജനാണ് ഡോ. ജയ് ജഗന്നാഥൻ പറയുന്നത്. അദ്ദേഹം തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എയർപോഡുകൾ ഉപയോഗിക്കുന്നത് കാൻസർ ഉൾപ്പെടെയുള്ള തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന അവകാശവാദത്തിനെതിരെയാണ് അദ്ദേഹത്തിന്റെ മറിപടി.
ALSO READ: പുഴുങ്ങി മാത്രമല്ല, മധുരക്കിഴങ്ങ് വേറെ രീതിക്കും കഴിക്കാം; തണുപ്പിനെ ചെറുക്കാൻ സൂപ്പായാലോ
എയർപോഡുകൾ പോലുള്ള ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന അയോണൈസ് ചെയ്യാത്ത വികിരണം മൊബൈൽ ഫോണുകൾ ഉത്പാദിപ്പിക്കുന്ന വികിരണത്തേക്കാൾ വളരെ കുറവാണെന്നും ഇത് താരതമ്യേന സുരക്ഷിതമാണെന്നുമാണ് ഡോ. ജയ് വെളിപ്പെടുത്തുന്നത്. എയർപോഡുകളിലെ യഥാർത്ഥ റേഡിയേഷൻ എക്സ്പോഷർ ഒരു സെൽ ഫോൺ ഉപയോഗത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ 10 മുതൽ 400 മടങ്ങ് വരെ കുറവാണ്. കാൻസർ ഉണ്ടാകുമെന്നതിന് ശാസ്ത്രീയമായ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല എന്നാണ് അദ്ദേഹം എടുത്തുപറയുന്നത്.
എന്നാൽ എയർപോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അമിതമായ ശബ്ദത്തോട് കൂടി ഇത് ഉപയോഗിക്കുന്നത് നിങ്ങളുടെ കേൾവിശക്തിയെ കാര്യമായി തന്നെ ബാധിക്കുന്നു. കൂടാതെ ആളുകൾ ദീർഘനേരം ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ, ചെവിയുടെ കനാലിലെ ഈർപ്പം വർദ്ധിക്കും, അത് ബാക്ടീരിയകൾക്കും വൈറസുകൾക്കും തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ എപ്പോഴും അത്യാവശ്യത്തിന് മാത്രം ഇത് ഉപയോഗിക്കുക.