Jeera Water vs Methi Water: ജീരക വെള്ളമോ ഉലുവ വെള്ളമോ… പ്രമേഹം നിയന്ത്രിക്കാൻ ഏതാണ് നല്ലത്?

Jeera Water vs Methi Water For Blood Sugar Control: പല വിദ്യകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഏതാണ് ബെസ്റ്റ് എന്ന കാര്യത്തിൽ പലർക്കം കൺഫ്യൂഷൻ ഉണ്ടാകും. അങ്ങനെയെങ്കിൽ ജീരക വെള്ളവും ഉലുവ വെള്ളവും എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

Jeera Water vs Methi Water: ജീരക വെള്ളമോ ഉലുവ വെള്ളമോ... പ്രമേഹം നിയന്ത്രിക്കാൻ ഏതാണ് നല്ലത്?

Jeera Water Vs Methi Water

Published: 

22 Mar 2026 | 12:47 PM

നമ്മുടെ നിത്യജീവിതത്തിൽ പ്രകൃതിദത്ത വീട്ടുവൈദ്യങ്ങൾക്ക് വളരെയധികം പ്രധാന്യമുണ്ട്. ചെറിയ ചെറിയ രോ​ഗങ്ങൾ നിയന്ത്രിക്കാനും അവ വരാതിരിക്കാനും ഇത്തരം വീട്ടുവൈദ്യങ്ങൾ നമ്മെ സഹായിക്കാറുണ്ട്. അത്തരത്തിൽ ആളുകൾ ഏറ്റവും കൂടുതൽ തിരയുന്ന ഒന്നാണ് പ്രമേഹം നിയന്ത്രിക്കാനുള്ള ചില വിദ്യകൾ. പല വിദ്യകൾ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഏതാണ് ബെസ്റ്റ് എന്ന കാര്യത്തിൽ പലർക്കം കൺഫ്യൂഷൻ ഉണ്ടാകും. അങ്ങനെയെങ്കിൽ ജീരക വെള്ളവും ഉലുവ വെള്ളവും എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിലനിർത്താൻ സഹായിക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.

ALSO READ: തൈര് തേച്ചാൽ മുടി തഴച്ചു വളരുമോ? കേട്ടറിവുകളിലെ സത്യമെന്ത്; ഇതൊന്ന് അറിയണേ

ജീരക വെള്ളത്തിൻ്റെ ​ഗുണങ്ങൾ

ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും: 2017-ൽ ഫുഡ് സയൻസ് ആൻ്റ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു ക്ലിനിക്കൽ പഠനം അനുസരിച്ച്, ജീരകത്തിന് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് എടുത്തുകാണിക്കുന്നു. ശരീരത്തിലെ ഇൻസുലിൻ ഉൽപ്പാദനം ഉത്തേജിപ്പിക്കാനും കോശങ്ങളുടെ ഇൻസുലിൻ സെൻസിറ്റിവിറ്റി ഇരട്ടിയാക്കാനും ജീരകവെള്ളം ഏറെ സഹായിക്കുന്നു. ഫാസ്റ്റിംഗ് ഷുഗർ കുറയ്ക്കാനും പ്രമേഹം മൂലമുണ്ടാകുന്ന അമിതഭാരം കുറയ്ക്കാനും ജീരകവെള്ളം നല്ലതാണ്. അതുപോലെ ദഹനത്തെ സു​ഗമമാക്കാനും ജീരകം വളരെ നല്ലതാണ്.

ഉലുവ വെള്ളത്തിൻ്റെ ​ഗുണങ്ങൾ

ഉലുവയിൽ ഉയർന്ന അളവിലുള്ള നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ നിങ്ങളുടെ ദഹനപ്രക്രിയയെ സാവധാനത്തിലാക്കുന്നു. അതിനാൽ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യപ്പെടുന്നത് തടയാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഭക്ഷണത്തിന് ശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാൻ ഉലുവ വെള്ളം വളരെ മികച്ചതാണ്. ഒരു ടീസ്പൂൺ ഉലുവ തലേദിവസം വെള്ളത്തിൽ കുതിർത്തുവെച്ച് രാവിലെ വെറും വയറ്റിൽ ആ വെള്ളം അരിച്ചെടുത്ത് കുടിക്കുന്നതാണ് നല്ലത്.

ഏതാണ് മികച്ചത്?

ജീരക വെള്ളവും ഉലുവ വെള്ളവും രണ്ടും ഗുണകരമാണെങ്കിലും, ചില പഠനങ്ങളുടെയും പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പ്രമേഹം നിയന്ത്രിക്കാൻ ഉലുവ വെള്ളമാണ് കൂടുതൽ നല്ലത്. എന്നാൽ ദഹനപ്രശ്നങ്ങളും അമിതഭാരവുമാണ് നിങ്ങളെ അലട്ടുന്നതെങ്കിൽ ജീരകവെള്ളം തിരഞ്ഞെടുക്കാവുന്നതാണ്. ഇവ രണ്ടും ഒന്നിടവിട്ട ദിവസങ്ങളിൽ പരീക്ഷിക്കുന്നതും നല്ലതാണ്. പ്രമേഹം കൂടുതലുള്ള വ്യക്തികൾക്ക് ഡോക്ടറുടെ നിർദ്ദേശാനുസരണം ഇത്തരം രീതികൾ പിന്തുടരുന്നതാണ് നല്ലത്.

 

 

 

Follow Us
കോളയും, പെപ്സിയുമൊക്കെ റോഡിൽ, ലോറി മറിഞ്ഞു
Viral Video: ആ ലംബോർഗിനിക്കായി തിരച്ചിൽ
കാറിൽ വന്നിടിച്ചു, അയാൾ ഒന്നും പറഞ്ഞില്ല, പക്ഷെ
അമ്മയ്‌ക്കൊപ്പം 'ഗുഡി പദ്വ' ആഘോഷിച്ച് സച്ചിന്‍