Madurai–Guruvayur Vistadome Coach: കാഴ്ചകൾ കണ്ട് രാജകീയ യാത്ര! മധുര-ഗുരുവായൂർ ട്രെയിനിൽ വിസ്റ്റാഡോം യാത്രയ്ക്ക് ഒരാൾക്ക് എത്ര ചെലവാകും?
Madurai Guruvayur Express Vistadome Coach Expenses: മധുര - ഗുരുവായൂർ എക്സ്പ്രസ്സിൽ അവതരിപ്പിച്ചിരിക്കുന്ന വിസ്റ്റാഡോം കോച്ച് യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. യാത്രാപ്രേമികൾക്കിടയിൽ ഈ പുതിയ മാറ്റം വലിയ തരംഗമായി മാറിയിരിക്കുകയാണ്. മധുര-ഗുരുവായൂർ വിസ്റ്റാഡോം കോച്ച് യാത്രയ്ക്ക് ഒരാളുടെ ചെലവ്, അതിൻ്റെ സവിശേഷതകൾ, ബുക്കിംഗ് വിവരങ്ങൾ എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം.
കേരളത്തിന്റെ മനോഹരമായ പ്രകൃതിഭംഗിയും പച്ചപ്പും ആവോളം ആസ്വദിച്ചുകൊണ്ട് ഒരു രാജകീയ ട്രെയിൻ യാത്രയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിന് പറ്റിയ ഒരു ട്രെയിൻ സർവീസാണ് റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. മധുര – ഗുരുവായൂർ എക്സ്പ്രസ്സിൽ (Madurai – Guruvayur Express) അവതരിപ്പിച്ചിരിക്കുന്ന വിസ്റ്റാഡോം (Vistadome) കോച്ച് യാത്രയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. യാത്രാപ്രേമികൾക്കിടയിൽ ഈ പുതിയ മാറ്റം വലിയ തരംഗമായി മാറിയിരിക്കുകയാണ്. മധുര-ഗുരുവായൂർ വിസ്റ്റാഡോം കോച്ച് യാത്രയ്ക്ക് ഒരാളുടെ ചെലവ്, അതിൻ്റെ സവിശേഷതകൾ, ബുക്കിംഗ് വിവരങ്ങൾ എന്നിവ നമുക്ക് വിശദമായി പരിശോധിക്കാം.
കേരളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന ഒന്നാണ് മധുര – ഗുരുവായൂർ എക്സ്പ്രസ്സിലെ വിസ്റ്റഡോം കോച്ച്. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് ചെങ്കോട്ട – പുനലൂർ – കൊല്ലം റൂട്ടിലൂടെ സർവീസ് ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 11.35-ന് മധുരയിൽ നിന്ന് യാത്ര തിരിച്ച ഈ ട്രെയിൻ ഇന്ന് രാവിലെ 2.15 ഓടെ ഗുരുവായൂരിൽ എത്തിച്ചേരുകയും ചെയ്തു. ആദ്യ യാത്രയിൽ മുഴുവൻ സീറ്റിലും ആളുകളുടെ തിരക്കായിരുന്നു. വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക. മനോഹരമായ കാഴ്ചകളാൽ സമ്പന്നമായ ചെങ്കോട്ട – പുനലൂർ – കൊല്ലം റൂട്ടിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്. ഏകദേശം ഒരാൾക്ക് 1,875 രൂപയാണ് യാത്രാ ചിലവ് വരുന്നത്.
എന്താണ് വിസ്റ്റാഡോം കോച്ച്?
വളരെ വലിയ ജനലുകളും സുതാര്യമായ ഗ്ലാസ് മേൽക്കൂരയുമുള്ള, എയർകണ്ടീഷൻ ചെയ്ത ഒരു പാസഞ്ചർ കോച്ചാണ് വിസ്റ്റാഡോം കോച്ച്. ട്രെയിനിനുള്ളിലിരുന്നുകൊണ്ട് തന്നെ ആകാശവും വനമേഖലകളും പച്ചപ്പും കാണാൻ കഴിയുന്ന രീതിയിലുള്ള ഗ്ലാസ് മേൽക്കൂരയാണ് ഇതിന്റെ പ്രധാന ആകർഷണം. യാത്രക്കാർക്ക് പുറത്തെ കാഴ്ചകൾ എളുപ്പത്തിൽ ആസ്വദിക്കുന്നതിനായി 360 ഡിഗ്രി തിരിക്കാൻ കഴിയുന്ന പുഷ്-ബാക്ക് സീറ്റുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് വളരെ വലിപ്പമുള്ള വിശാലമായ ഗ്ലാസ് ജനലുകൾ പുറത്തെ കാഴ്ചകൾ വ്യക്തമായി കാണാൻ സഹായിക്കുന്നു. വൈഫൈ കണക്റ്റിവിറ്റി, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എന്റർടൈൻമെന്റ് ഡിസ്‌പ്ലേകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകൾ, അത്യാധുനിക ടോയ്‌ലറ്റ് സംവിധാനങ്ങൾ എന്നിവയുടെ ലഭ്യതയും ഇതിൽ സാധാരണമാണ്. 360-ഡിഗ്രി പനോരമിക് കാഴ്ചകൾ നൽകുന്ന ഇത്തരം കോച്ചുകൾ ാദ്യമായി 1944-ൽ അമേരിക്കയിലാണ് അവതരിപ്പിച്ചത്.
നമ്മുടെ രാജ്യത്ത് 2017-ൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റൂട്ടിലാണ് ഈ കോച്ചുകൾ ഉൾപ്പെടുത്തിയ ട്രെയിനുകൾ സർവീസ് ആരംഭിച്ചത്. ആന്ധ്രാപ്രദേശിലെ ഏറ്റവും ജനപ്രിയമായ വിനോദസഞ്ചാര അനുഭവങ്ങളിലൊന്നുകൂടിയാണിത്.
മധുര-ഗുരുവായൂർ വിസ്റ്റാഡോം കോച്ച് എങ്ങനെ ബുക്ക് ചെയ്യാം
RailOne പോലുള്ള ആപ്പുകളിൽ, മറ്റ് കോച്ചുകൾക്കൊപ്പം വിസ്റ്റാഡോം കോച്ചുകളെ ‘EV’ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു സീറ്റിന് 1,875 രൂപയാണ് നിരക്ക്. ബുക്കിംഗ് ആപ്പുകളിലെ വിവരങ്ങൾ പ്രകാരം, ആദ്യത്തെ ഏതാനും ആഴ്ചകളിലേക്കുള്ള സീറ്റുകളെല്ലാം ഇതിനകം ബുക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. വിസ്റ്റാഡോം കോച്ചുകൾക്ക് സാധാരണയായി തത്കാൽ ബുക്കിംഗ് സൗകര്യം ലഭ്യമല്ല.
English Summary:
Madurai–Guruvayur Express Vistadome coach Service Starts. The 44 seats of the Vistadome coach, each of which costs ₹1,875, have been fully sold out on the first trip.