AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malamele thirivechu song : ആ പാട്ട് പുറത്തു വന്നു, ഇടുക്കിക്കാർ ബിജിപാലിനും റഫീക്ക് അഹമ്മദിനും വൻ സ്വീകരണമൊരുക്കി

Bijipal and Rafeeq Ahmed: മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ട ചലച്ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. അതിലേക്ക് ആയി ഇടുക്കിയെ പറ്റി നല്ലൊരു പാട്ട് വേണമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ റഫീഖ് അഹമ്മദിനോട് ആണ് പറഞ്ഞത്.

Malamele thirivechu song : ആ പാട്ട് പുറത്തു വന്നു,  ഇടുക്കിക്കാർ ബിജിപാലിനും റഫീക്ക് അഹമ്മദിനും വൻ സ്വീകരണമൊരുക്കി
Malamele Thirivechu SongImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 11 Jun 2025 17:23 PM

കൊച്ചി: മലയാള സിനിമയിലെ പാട്ടുകൾ വള്ളുവനാടും ഭാരതപ്പുഴയുടെ കരയും വിട്ട് മധ്യകേരളത്തിൽ എത്തിയിട്ട് അധികമായിട്ടില്ല. അതിൽ തന്നെ അധികമാരും കൈ വയ്ക്കാത്ത ഒന്നാണ് ഇടുക്കി ജില്ല. മഹേഷിന്റെ പ്രതികാരത്തിൽ റഫീഖ് അഹമ്മദ് എഴുതി ബിജിപാൽ ഈണമിട്ടു പാടിയ മലമേലെ തിരി വെച്ച് എന്ന പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. പാട്ടിനൊപ്പം തന്നെ ഇടുക്കിയുടെ സംസ്കാരവും സമ്പന്നതയും കൃത്യമായി വരച്ചു ഇടാൻ ദൃശ്യ ആവിഷ്കാരത്തിനും കഴിഞ്ഞിട്ടുണ്ട്.

മലയാള സിനിമയിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ട ചലച്ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം. അതിലേക്ക് ആയി ഇടുക്കിയെ പറ്റി നല്ലൊരു പാട്ട് വേണമെന്ന് സംവിധായകൻ ദിലീഷ് പോത്തൻ റഫീഖ് അഹമ്മദിനോട് ആണ് പറഞ്ഞത്. മണ്ണിനോടും മലയോടും മലമ്പനിയോടും മല്ലിട്ട് മണ്ണിൽ പൊന്നു വിളയിച്ച മലയോര കർഷകരാണ് ഇടുക്കിയിലുള്ളത്. ഈ കാര്യങ്ങൾ എല്ലാം ആ പാട്ടിൽ കൃത്യമായി എത്തണമെന്ന് ഒരുപക്ഷേ ദിലീഷ് പോത്തനെ പോലെ റഫീഖ് അഹമ്മദിനും നിർബന്ധം ഉണ്ടായിരിക്കണം. പാട്ട് എഴുതാനായി ഇടുക്കിയെ കുറിച്ച് പഠിച്ചെന്നും സുഹൃത്തുക്കളുമായി സംസാരിച്ചു എന്നും അതിൽ നിന്നെല്ലാം കിട്ടിയ വിവരങ്ങൾ പാട്ടിൽ ഉൾക്കൊള്ളിച്ചെന്നും റഫീഖ് അഹമ്മദ് സിനിമ ഇറങ്ങിയ സമയത്ത്  പറഞ്ഞിരുന്നു.

പാട്ട് ഇറങ്ങിയ സമയത്ത് കട്ടപ്പനയിൽ വച്ച് ഗാനരചന നടത്തി റഫീഖ് അഹമ്മദിനും ഈണമിട്ടു പാടി ബിജിബാപാലിനും കുറച്ചുപേർ ചേർന്ന് സ്വീകരണം നൽകിയതായി റഫീഖ് അഹമ്മദ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. അന്ന് പാട്ടിൽ ഇടുക്കിയിലെ ചില പ്രധാന സ്ഥലങ്ങൾ വിട്ടു പോയതായി ചിലർ പരിഭവം പറഞ്ഞത്രേ. ആ പാട്ട് എഴുതിയതിനു ശേഷം ഇടുക്കിയിലെ പല സ്ഥലങ്ങളും കാണാനും താമസിക്കാനും അവസരം ഉണ്ടായതായും അദ്ദേഹം പറയുന്നു.

 

ഈ മഴയത് മനസ്സ് നിറക്കുന്ന പാട്ട്

 

മഴക്കാലം ആകുമ്പോൾ റീലുകളിൽ പ്രത്യക്ഷപ്പെടുന്ന പാട്ടുകളിൽ ഒന്നുതന്നെയാണ് ഇപ്പോഴും ഇത്. തുടക്കത്തിൽ സാധാരണ പാട്ടിന് ചെയ്യുന്നതുപോലെ നന്നായി ഓർക്കസ്ട്ര ചെയ്തു പുറത്തിറക്കാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ സംവിധായകൻ ദിലീഷ് ആണ് ഓർക്കസ്ട്ര കൂടുതൽ വേണ്ട എന്നുള്ള അഭിപ്രായം പറഞ്ഞതൊന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു.

പതിവിൽ നിന്ന് വിപരീതമായി ഈണത്തെക്കുറിച്ച് സംസാരിക്കാതെ പാട്ടിന്റെ സാഹിത്യത്തെ പറ്റി ഒരു ചർച്ച നടന്നതും ഈ പാട്ട് പുറത്തുവന്നതിനുശേഷം ആകണം. ഇടുക്കിയെ മിടുക്കി എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതും ഈ പാട്ട് ഉണ്ടാക്കിയ എഫക്ട് തന്നെ. നാടുകളെ കേന്ദ്രീകരിച്ച് പിന്നെയും പല പാട്ടുകളും സിനിമകളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഈ പാട്ടിന് കിട്ടിയ അത്ര ജനപ്രീതി അതിനൊന്നും ലഭിക്കുന്ന പറയാൻ വയ്യ. മാത്രമല്ല അതിലെ പല രംഗങ്ങളും ഇന്നും സോഷ്യൽ മീഡിയയും സ്റ്റാറ്റസുകളും ഭരിക്കുന്നുണ്ട്.