Reusing Coconut Oil: ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കാം; ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

Reusing Coconut Oil Kitchen Tips: വറക്കാനോ പൊരിക്കാനോ ഒക്കെ അല്പം വെളിച്ചെണ്ണ കൂടുതൽ എടുത്തുപോയാൽ അത് അരിച്ചെടുത്ത് വീണ്ടും ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. എന്നാൽ തെറ്റായ രീതിയിൽ വെളിച്ചെണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കാനും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും. പക്ഷേ ബാക്കി വന്ന വെളിച്ചെണ്ണ അങ്ങനെയങ്ങ് കളയാൻ ആർക്കും മനസ് വരില്ല. 

Reusing Coconut Oil: ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും ഉപയോഗിക്കാം; ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

Published: 

28 Sep 2026 | 11:11 AM

എണ്ണയുടെ വിലയൊക്കെ വീട്ടിൽ പാചകം ചെയ്യുന്നവർക്കും ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നവർക്കും നന്നായിട്ട് അറിയാം. അതുകൊണ്ട് തന്നെ ഒരു തുള്ളി പോലും കളയാൻ അവര് കൂട്ടാക്കില്ല. വറക്കാനോ പൊരിക്കാനോ ഒക്കെ അല്പം വെളിച്ചെണ്ണ കൂടുതൽ എടുത്തുപോയാൽ അത് അരിച്ചെടുത്ത് വീണ്ടും ഉപയോ​ഗിക്കുന്നവരാണ് നമ്മൾ. എന്നാൽ തെറ്റായ രീതിയിൽ വെളിച്ചെണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കാനും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.

പക്ഷേ ബാക്കി വന്ന വെളിച്ചെണ്ണ അങ്ങനെയങ്ങ് കളയാൻ ആർക്കും മനസ് വരില്ല. ശരിയായ രീതിയിൽ അരിച്ചെടുത്ത് സൂക്ഷിച്ചാൽ ഈ എണ്ണ സുരക്ഷിതമായി വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. പാചകത്തിന് ഉപയോഗിച്ച വെളിച്ചെണ്ണയും മറ്റ് പാചക എണ്ണകളും പാഴാക്കാതെ സുരക്ഷിതമായി വീണ്ടും ഉപയോഗിക്കേണ്ട രീതികളും, ആരോഗ്യപരമായ അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളും നമുക്ക് നോക്കാം.

ALSO READ: എണ്ണ ഒട്ടും കുടിക്കില്ല, നല്ല മൊരിഞ്ഞ പൂരി ചുട്ടെടുക്കാം! ഇതാ ചില പൊടിക്കൈകൾ

ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

ചൂടോടെ പാത്രത്തിലേക്ക് മാറ്റരുത്: ചീനച്ചട്ടിയിൽ എന്തെങ്കിലും വറുത്തു കോരിയ ഉടൻ തന്നെ എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ നിൽക്കരുത്. എണ്ണ പൂർണ്ണമായും തണുത്തെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അരിച്ചെടുത്ത് മാറ്റുക. ചൂടുള്ള എണ്ണ പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് ഒഴിക്കുന്നത് കടുത്ത വിഷാംശം ഉണ്ടാക്കും.

കോട്ടൺ തുണി ഉപയോഗിക്കുക: നമ്മൾ ഒരുതവണ ഉപയോ​ഗിച്ച എണ്ണയിലുള്ള ഭക്ഷണാവശിഷ്ടങ്ങളും കരിഞ്ഞ പൊടികളും മാറ്റാൻ നേർത്ത കോട്ടൺ തുണിയോ വിടവ് കുറഞ്ഞ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കുക. എണ്ണയിൽ അവശിഷ്ടങ്ങൾ ബാക്കിവന്നാൽ അടുത്ത തവണ ചൂടാക്കുമ്പോൾ അവ വേഗത്തിൽ കരിഞ്ഞ് എണ്ണ കേടാകുകയും ഭക്ഷണത്തെ അത് ബാധിക്കുകയും ചെയ്യും.

ഗ്ലാസ് കണ്ടെയ്നറുകൾ: അരിച്ചെടുത്ത എണ്ണ വായുകടക്കാത്ത ഗ്ലാസ് കുപ്പിയിലോ സ്റ്റീൽ പാത്രത്തിലോ അടച്ചു വേണം സൂക്ഷിക്കാൻ. എപ്പോഴും പ്ലാസ്റ്റിക് കുപ്പികൾ പൂർണ്ണമായും ഒഴിവാക്കുക. ചില്ല് കുപ്പികളിൽ സൂക്ഷിച്ചാലും സുരക്ഷിതാമാണ്. സൂര്യപ്രകാശമോ അടുപ്പിന്റെ ചൂടോ നേരിട്ട് അടിക്കാത്ത തണുപ്പുള്ള ഇരുണ്ട സ്ഥലത്ത് എണ്ണ പാത്രം സൂക്ഷിക്കുക. അന്തരീക്ഷ ഊഷ്മാവ് കൂടുതലാണെങ്കിൽ ഫ്രിഡ്ജിലും സൂക്ഷിക്കാവുന്നതാണ്.

പരമാവധി 2 തവണ മാത്രം: ഒരു തവണ വറുക്കാൻ ഉപയോഗിച്ച എണ്ണ പരമാവധി ഒന്നോ രണ്ടോ തവണയിൽ കൂടുതൽ വീണ്ടും ചൂടാക്കി ഉപയോ​ഗിക്കാൻ നിക്കരുത്. പിന്നീട് ഇത് താളിക്കാനോ സാധാരണ കറികൾ ഉണ്ടാക്കാനോ ഉപയോഗിക്കാം. രണ്ടിൽ കൂടുതലായാൽ ഇത് നിങ്ങളുടെ ആരോ​ഗ്യത്തെ കാര്യമായി ബാധിക്കും. അതുപോലെ തന്നെ എത്രയും പെട്ടെന്ന് ഉപയോ​ഗിക്കാനും ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ടത്: എരിവും നോൺ-വെജ് മണവും ഉള്ള എണ്ണകൾ മധുരപലഹാരങ്ങളോ മറ്റ് വെജിറ്റേറിയൻ വിഭവങ്ങളോ ഉണ്ടാക്കാൻ വീണ്ടും ഉപയോഗിക്കരുത്. എണ്ണയ്ക്ക് കരിഞ്ഞ മണമോ, കറുപ്പ് നിറമോ വന്നിട്ടുണ്ടെങ്കിൽ അത് കേടായതായി മനസ്സിലാക്കാം.

English Summary:

Learn how to safely filter and reuse used coconut oil in Malayalam. Essential tips to avoid health risks and maintain oil quality at home.

 

Loading...
Unable to load recommendations.
Follow Us
മീനും ഇറച്ചിയും എത്ര തവണ വെള്ളത്തിൽ കഴുകണം?
കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി