5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kochi Metro: എന്തോ മറന്നു! കൊച്ചി മെട്രോയില്‍ ഏറ്റവും കൂടുതല്‍ മറന്നുവെച്ചത് ഈ സാധനമാണ്‌

Most Forgotten Thing in Kochi Metro: കൊച്ചി മെട്രോയുടെ വിവിധ ട്രെയിനുകളില്‍ നിന്നായി ആകെ 1,565 സാധനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ആഭരണങ്ങള്‍, കുടകള്‍, പണം, ഹെല്‍മെറ്റ്, വാച്ച്, ബാഗ് തുടങ്ങി പല സാധനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മറന്നുവെച്ച സാധനം കുടയാണ്. 766 കുടകളാണ് മെട്രോ ജീവനക്കാര്‍ ഇതിനോടകം കണ്ടെടുത്തത്.

Kochi Metro: എന്തോ മറന്നു! കൊച്ചി മെട്രോയില്‍ ഏറ്റവും കൂടുതല്‍ മറന്നുവെച്ചത് ഈ സാധനമാണ്‌
Kochi Metro Image Credit source: Kochi Metro Facebook
shiji-mk
Shiji M K | Published: 04 Feb 2025 21:22 PM

ബസിലോ ട്രെയിനിലോ ഓട്ടോറിക്ഷയിലോ എല്ലാം യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ പല പല സാധനങ്ങള്‍ മറന്നുവെക്കാറില്ലേ? എന്നാല്‍ അവയില്‍ ഭൂരിഭാഗവും നമ്മുടെ കൈകളിലേക്ക് തിരിച്ചെത്താറില്ല. ബസിലും ട്രെയിനിലും മാത്രമല്ല മെട്രോയിലും യാത്രക്കാര്‍ സാധനങ്ങള്‍ മറന്നുവെക്കാറുണ്ട്. കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ മറന്നുവെച്ച സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍).

കൊച്ചി മെട്രോയുടെ വിവിധ ട്രെയിനുകളില്‍ നിന്നായി ആകെ 1,565 സാധനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. ആഭരണങ്ങള്‍, കുടകള്‍, പണം, ഹെല്‍മെറ്റ്, വാച്ച്, ബാഗ് തുടങ്ങി പല സാധനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ഇവയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മറന്നുവെച്ച സാധനം കുടയാണ്. 766 കുടകളാണ് മെട്രോ ജീവനക്കാര്‍ ഇതിനോടകം കണ്ടെടുത്തത്.

രണ്ടാം സ്ഥാനത്തുള്ളത് ആഭരണങ്ങളാണ്. 124 ആഭരണങ്ങള്‍ ഇതുവരെ ലഭിച്ചു. ഹെല്‍മെറ്റ് 103, ഇലക്ട്രോണിക് സാധനങ്ങള്‍ 70, വാച്ച് 61, ബാഗ് 54 എണ്ണം എന്നിങ്ങനെയാണ് പട്ടികയില്‍ ഉള്ളത്. ഇവയ്ക്ക് പുറമെ വേറെയുമുണ്ട് ഒട്ടനവധി സാധനങ്ങള്‍.

ട്രെയിനുകളില്‍ നിന്ന് ലഭിച്ച സാധനങ്ങളില്‍ 123 എണ്ണമാണ് ഉടമകള്‍ക്ക് തിരികെ നല്‍കിയത്. ബാക്കിയുള്ള 1442 എണ്ണം ആരും അന്വേഷിച്ച് വരാത്തതിനെ തുടര്‍ന്ന് കെഎംആര്‍എല്‍ സൂക്ഷിച്ചിരിക്കുകയാണ്. 766 കുടകളില്‍ 30 എണ്ണമാണ് ഉടമകള്‍ക്ക് തിരികെ നല്‍കിയത്. ഇനി 94 ഹെല്‍മെറ്റുകള്‍, 113 ആഭരണങ്ങള്‍, 63 ഇലക്ട്രോണിക് ഉപകരണങ്ങള്‍, 60 കണ്ണടകള്‍, 57 വാച്ചുകള്‍ തുടങ്ങിയവയാണ് കെഎംആര്‍എല്ലിന്റെ കൈവശമുള്ളത്.

യാത്രക്കാര്‍ മറന്നുവെച്ച പണവും തിരികെ നല്‍കിയിട്ടുണ്ട്. ഏഴ് യാത്രക്കാര്‍ മറന്നുവെച്ച 12,250 രൂപ തിരികെ നല്‍കി. എന്നാല്‍ 71,757 രൂപ തേടി ഇനിയും ആളുകള്‍ എത്തിയിട്ടില്ലെന്നാണ് കെഎംആര്‍എല്‍ പറയുന്നത്. കൂടാതെ 17 ഫോണുകള്‍ ലഭിച്ചതില്‍ 10 എണ്ണവും തിരികെ നല്‍കി.

Also Read: Kochi Metro: അമ്പട ജിഞ്ചിനാക്കടി! വെയർ ഈസ് മെെ ട്രെയിൻ ആപ്പിൽ കൊച്ചി മെട്രോയുടെ സമയവും, കയ്യടിച്ച് യാത്രക്കാർ

യാത്രക്കാരില്‍ നിന്ന് നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ നല്‍കുന്നതിനായി ലോസ്റ്റ് ആന്റ് ഫൗണ്ട് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിനുകളില്‍ നിന്ന് ലഭിക്കുന്ന സാധനങ്ങള്‍ സ്റ്റേഷന്‍ കണ്‍ട്രോളറെ ജീവനക്കാര്‍ ഏല്‍പ്പിക്കും. അവിടെ സാധനത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് ശേഷം സെല്ലിന്റെ ഡാറ്റബേസിലേക്ക് മാറ്റും. പിന്നീട് ഇക്കാര്യം കെഎംആര്‍എല്ലിന്റെ വെബ്‌സൈറ്റ് വഴി ജനങ്ങളെ അറിയിക്കുന്നതാണ്.