Lionel Messi: കഠിനമായ വ‍ർക്കൗട്ടുകൾ ഇല്ല; എന്നിട്ടും മെസ്സിയെ ഫിറ്റാക്കി നിർത്തുന്ന ആ 5 ഭക്ഷണങ്ങൾ!

Lionel Messi Fitness Secrets : ഏകദേശം ഇരുപത് വർഷമായി കാൽപ്പന്ത് കളിയുടെ രാജാവായി ലയണൽ മെസ്സി വാഴുകയാണ്. എന്നാൽ, ഇത്രയും വർഷത്തോളം ഫിറ്റ്നസ് നിലനിർത്തി മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നത് എന്തുകൊണ്ടായിരിക്കും? മെസ്സിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ അറിഞ്ഞാലോ...

Lionel Messi: കഠിനമായ വ‍ർക്കൗട്ടുകൾ ഇല്ല; എന്നിട്ടും മെസ്സിയെ ഫിറ്റാക്കി നിർത്തുന്ന ആ 5 ഭക്ഷണങ്ങൾ!

ലയണൽ മെസ്സി

Published: 

14 Jun 2026 | 06:13 PM

ലോകം മുഴുവൻ കാൽപ്പന്ത് കളിയുടെ മാജിക്കിൽ മുഴുകിയിരിക്കുകയാണ്.  ഫുട്ബോൾ എന്ന് കേൾക്കുമ്പോൾ തന്നെ, എല്ലാവരുടെയും മനസിൽ ഓടിയെത്തുന്ന ഒരു മുഖം മെസ്സിയുടേതായിരിക്കും. ഏകദേശം ഇരുപത് വർഷമായി കാൽപ്പന്ത് കളിയുടെ രാജാവായി ലയണൽ മെസ്സി വാഴുകയാണ്. എന്നാൽ, ഇത്രയും വർഷത്തോളം ഫിറ്റ്നസ് നിലനിർത്തി മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിയുന്നത് എന്തുകൊണ്ടായിരിക്കും? മെസ്സിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ അറിഞ്ഞാലോ…

മെസ്സിയുടെ ഫിറ്റ്നസ് രഹസ്യം

ഫുട്ബോൾ ലോകത്ത് രാജാവായി മെസ്സി വാഴുന്നത് അസാധാരണമായ കഠിനാധ്വാനത്തിന്‍റെയും കൃത്യമായ അച്ചടക്കത്തിന്‍റെയും തെളിവാണ്. കരിയറിന്റെ തുടക്കത്തിൽ ആരോഗ്യത്തിന് അദ്ദേഹം വളരെയധികം പ്രാധാന്യം നൽകിയിരുന്നില്ല. പഞ്ചസാര അടങ്ങിയ ലഘുഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, ജങ്ക് ഫുഡ് ഒക്കെ അമിതമായി കഴിച്ചിരുന്നു. പിന്നാലെ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും മത്സരത്തിനിടെ ഓക്കാനം, ഛർദ്ദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു.

2014ൽ മെസ്സി ഇറ്റാലിയൻ പോഷകാഹാര വിദഗ്ധനായ ജൂലിയാനോ പോസറുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി. 18-ാം വയസ്സിൽ ശരീരം താങ്ങുന്ന ഭക്ഷണം 27-ാം വയസ്സിൽ അങ്ങനെയാകണമെന്നില്ല” എന്ന് മെസ്സി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ ഫിറ്റ്നസിന്റെ അടിസ്ഥാനം.

ALSO READ: രാത്രി കിടക്കും മുൻപ് ഇവ കുടിക്കൂ; ആരോഗ്യകരമായി വണ്ണം കുറയ്ക്കാൻ 5 പാനീയങ്ങൾ

ലളിതമായ ഭക്ഷണക്രമം

വളരെ കൃത്യമായ, നിയന്ത്രണമുള്ള ഭക്ഷണക്രമമാണ് മെസ്സി പിന്തുടരുന്നത്. ജൂലിയാനോ പോസറുടെ ഭക്ഷണരീതിയിൽ പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഉൾപ്പെടുന്നത്, വെള്ളം, ഒലിവ് ഓയിൽ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ. ഇവയെ കൂടാതെ, നട്സുകളും വിത്തുകളും അദ്ദേഹത്തിന്റെ ഡയറ്റ് പ്ലാനിൽ പ്രധാന പങ്ക് വഹിക്കുന്നു.

പഞ്ചസാര, മൈദ, പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റുകൾ, സോഡ പാനീയങ്ങൾ, ജങ്ക് ഫുഡ് മുതലായവ മെസ്സി പൂർണ്ണമായും ഒഴിവാക്കി. പഞ്ചസാര പേശികൾക്ക് ഹാനീകരമാണെന്ന് പോസർ പറയുന്നു. അതുപോലെ മാംസാഹാരം പൂർണ്ണമായി ഒഴിവാക്കിയിട്ടെങ്കിലും വളരെ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാംസാഹാരം പൂർണ്ണമായി ഒഴിവാക്കിയിട്ടെങ്കിലും വളരെ പരിമിതപ്പെടുത്തിയിട്ടുണ്ട്. മീൻ, കോഴിയിറച്ചി, പ്രോട്ടീൻ ഷേക്കുകൾ എന്നിവയിൽ നിന്നാണ് പ്രോട്ടീൻ കണ്ടെത്തുന്നത്. സസ്യഭക്ഷണങ്ങളാണ് കൂടുതലും.

മത്സരദിവസങ്ങിലെ പോഷകാഹാരം

മത്സരത്തിന് പത്ത് ദിവസം മുമ്പ് കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നു. ഈ സമയത്ത് പ്രോട്ടീൻ ഷേക്കുകളും ആവശ്യത്തിന് വെള്ളവും കുടിക്കുന്നു. 5 ദിവസം മുമ്പ് മഞ്ഞൾ, ഇഞ്ചി, മല്ലി എന്നിവ ചേർത്ത സൂപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഇത് രക്തയോട്ടം വർധിപ്പിക്കാനും ശരീരം സുഖപ്പെടുത്താനും സഹായിക്കുന്നതാണ്. മത്സരത്തിന് ഒരു ദിവസം മുമ്പ് മത്സ്യം അല്ലെങ്കിൽ ചിക്കൻ, പുഴുങ്ങിയ ഉരുളക്കിഴങ്ങ്, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാണ് കഴിക്കുന്നത്. 90 മിനിറ്റ് മുമ്പ് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കാതെ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ നേന്ത്രപ്പഴം അല്ലെങ്കിൽ ആപ്പിൾ പോലുള്ള പഴങ്ങൾ കഴിക്കുന്നു.

യെർബ മാറ്റെയും വെള്ളവും

സോഡാ പാനീയങ്ങൾക്ക് പകരം മെസ്സി കുടിക്കുന്നത് ‘യെർബ മാറ്റെ’ എന്ന തെക്കേ അമേരിക്കൻ പരമ്പരാഗത ചായയാണ്. ഇത് പഞ്ചസാരയില്ലാതെ കഫീൻ നൽകുകയും എപ്പോഴും ഉണർവോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ മത്സരത്തിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിച്ച് ശരീരം ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.

പരിശീലന രീതി

മെസ്സിയുടെ പരിശീലനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘സ്ട്രെച്ചിംഗ്’ ആണ്. ഇത് പേശികൾക്ക് നല്ല വഴക്കവും പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.  ജിമ്മിലും കഠിനമായ വ‍ർക്കൗട്ടുകൾ ചെയ്യുന്നില്ല. പെട്ടെന്ന് വേഗത കൂട്ടാനും ദിശ മാറ്റാനുമുള്ള ഹ്രസ്വ ദൂര സ്പ്രിന്റുകൾ, ഹർഡിൽ ഹോപ്സ്, ലാറ്ററൽ ബൗണ്ടുകൾ തുടങ്ങിയ പ്രത്യേക വ്യായാമങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ട്.

English Summary:

Lionel Messi has maintained elite performance for more than two decades through a disciplined combination of nutrition, training, and recovery. His menu focused on water, olive oil, whole grains, fruits, vegetables, nuts, and lean proteins.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്