AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hibiscus Beauty Benefits: മുടിയിൽ മാത്രമല്ല, ഇനി മുഖം തിളങ്ങാനും ചെമ്പരത്തി മതി; ഇങ്ങനെ ഉപയോ​ഗിക്കൂ

Hibiscus Beauty Benefits For Your Skin: ആവശ്യ ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ഈ ചെമ്പരത്തി പൂ ചർമ്മത്തിന് തിളക്കവും ഒപ്പം പ്രായമാകുന്നതിൻ്റെ അടയാളങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മ സംരക്ഷണ ദിനചര്യയിൽ ചെമ്പരത്തി ഉൾപ്പെടുത്തുന്നത് കൊളാജന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തെ ചെറുപ്പവും തിളക്കവുമുള്ളതാക്കുകയും ചെയ്യും.

Hibiscus Beauty Benefits: മുടിയിൽ മാത്രമല്ല, ഇനി മുഖം തിളങ്ങാനും ചെമ്പരത്തി മതി; ഇങ്ങനെ ഉപയോ​ഗിക്കൂ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 04 May 2025 11:48 AM

നല്ല നാടൻ ചെമ്പരിത്തി മുടിക്കും ചർമ്മത്തിനും ഒരുപോലെ ​ഗുണം ചെയ്യുന്ന ഒന്നാണ്. മുടി വളരാനും മുടിയുടെ ആരോ​ഗ്യത്തിനും ഏറ്റവും ഉത്തമമായ ഒന്നായാണ് ചെമ്പരത്തി കാണപ്പെടുന്നത്. അതുപോലെ തന്നെയാണ് ഇവ ചർമ്മത്തിനും. ശക്തമായ ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ, ഏറ്റവും പഴക്കമേറിയ ഫലപ്രദമായ പ്രകൃതിദത്ത ആന്റി-ഏജിംഗ് പ്രതിവിധികളിൽ ഒന്നാണ് ചെമ്പരത്തി പൂകൊണ്ടുള്ള ചർമ്മ സംരക്ഷണം.

ആവശ്യ ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ നിറഞ്ഞ ഈ ചെമ്പരത്തി പൂ ചർമ്മത്തിന് തിളക്കവും ഒപ്പം പ്രായമാകുന്നതിൻ്റെ അടയാളങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ചെമ്പരത്തിപ്പൂവിൽ അടങ്ങിയിരിക്കുന്ന ഓക്‌സൈഡുകൾ നമ്മുടെ ചർമ്മത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെന്ന് ചത്ത ചർമ്മകോശങ്ങൾ നീക്കം ചെയ്യുന്നു, കൂടാതെ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നു. മുഖക്കുരുവിനെതിരെ ശക്തമായി പോരാടുന്നു.

നമ്മുടെ ചർമ്മത്തിന്റെ ഇലാസ്തികത, തിളക്കം, ഉറപ്പ് എന്നിവ നിലനിർത്തുന്ന പ്രകൃതിദത്തമായ ഒരു പ്രോട്ടീനാണ് കൊളാജൻ. എന്നാൽ, പ്രായമാകുമ്പോൾ, ഇതിൻ്റെ അളവിൻ്റെ കുറയാൻ തുടങ്ങുന്നു. ഇത് നമ്മുടെ ചർമ്മം തൂങ്ങുന്നതിനും പ്രായമായതായി തോന്നിക്കുകയും ചെയ്യുന്നു. ചർമ്മ സംരക്ഷണ ദിനചര്യയിൽ ചെമ്പരത്തി ഉൾപ്പെടുത്തുന്നത് കൊളാജന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ചർമ്മത്തെ ചെറുപ്പവും തിളക്കവുമുള്ളതാക്കുകയും ചെയ്യും.

മൃതചർമ്മത്തെ പുറംതള്ളുന്നു

ചമ്പരത്തിയിൽ AHA, BHA, വിറ്റാമിൻ സി, ഇ തുടങ്ങിയ ജൈവ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അവ സുഷിരങ്ങൾ മുറുക്കുകയും മാലിന്യങ്ങൾ കൂടുതൽ ഇല്ലാതാക്കുകയും ചെയ്യുന്നു. ചർമ്മത്തെ ഉള്ളിൽ നിന്ന് വൃത്തിയാക്കുന്നതിലൂടെ, ചമ്പരത്തിപ്പൂ മോശമായ ചർമ്മകോശങ്ങളെ നീക്കം ചെയ്യുകയും നിങ്ങളുടെ മുഖം കൂടുതൽ തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

അകാല വാർദ്ധക്യം

ആന്റിഓക്‌സിഡന്റുകളും ഗുണം ചെയ്യുന്ന എൻസൈമുകളും കൊണ്ട് സമ്പുഷ്ടമായ ചെമ്പരത്തി പൂക്കൾ, വാർദ്ധക്യത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളിൽ ഒന്നാണ്. ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന കൊളാജൻ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും സൂര്യപ്രകാശം മൂലമുണ്ടാകുന്ന ടാനുകൾ, മലിനീകരണം, പൊടി, മറ്റ് പാരിസ്ഥിതിക സമ്മർദ്ദങ്ങൾ എന്നിവ മൂലമുണ്ടാകുന്ന ചർമ്മ നാശം തടഞ്ഞ് നിർത്തുന്നു.

ജലാംശം നൽകുന്നു

ചെമ്പരത്തിപ്പൂവിന് ശക്തമായ മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവും പുതുമയുള്ളതുമാക്കി മാറ്റുന്നു. ഇത് ചർമ്മത്തിന്റെ ആഴങ്ങളിലേക്ക് ജലാംശം നൽകുകയും ദിവസം മുഴുവൻ നിങ്ങളുടെ ചർമ്മത്തെ ഊർജ്ജവും മിനുസമാർന്നതുമായി നിലനിർത്തുകയും ചെയ്യുന്നു. ഈ മോയ്‌സ്ചറൈസർ ചർമ്മത്തിലെ വീക്കം അകറ്റി നിർത്തുകയും ചുവപ്പ്, ചൊറിച്ചിൽ, പ്രകോപനം എന്നിവയെ സഹായിക്കുകയും ചെയ്യുന്നു.

മുഖക്കുരു കുറയ്ക്കുന്നു

ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ മുഖക്കുരു പ്രശ്നങ്ങൾ തടയുകയും നിർജ്ജീവമായ കോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ചർമ്മത്തിൽ നിന്ന് അധിക എണ്ണ നീക്കം ചെയ്യുന്നതിലൂടെ, ചെമ്പരത്തിപ്പൂ സെബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നു. അതുവഴി മുഖക്കുരുവും കറുത്ത പാടുകളും നീക്കം ചെയ്യുന്നു.