5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Malayalam Astrology: ഒക്ടോബറിൽ മൂന്ന് രാശിക്കാർക്ക് ഭാഗ്യകാലം, രാശിഫലം അറിയാം

Malayalam Astrology Predictions: 4 ശുഭ രാജ യോഗങ്ങൾ രൂപം കൊള്ളും. ശനി ദേവൻ വഴി രാജ യോഗവും ബുധനിൽ ഭദ്രരാജ യോഗവും ശുക്രൻ്റെ ചലനത്തിൽ മാളവ്യ രാജ യോഗവും ഉണ്ടാവും.

Malayalam Astrology: ഒക്ടോബറിൽ മൂന്ന് രാശിക്കാർക്ക് ഭാഗ്യകാലം, രാശിഫലം അറിയാം
Represental Image | Credits: Getty Image
arun-nair
Arun Nair | Updated On: 02 Oct 2024 21:13 PM

ജ്യോതിഷത്തിൽ, ഗ്രഹങ്ങളുടെ ചലനം മനുഷ്യജീവിതത്തെയും ലോകമെമ്പാടുമുള്ള സംഭവങ്ങളെയും പോലും സ്വാധീനിക്കും. ഇത്തരത്തിൽ ഒക്ടോബറിൽ ജ്യോതിഷപരമായി നിരവധി മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നു, ഇത് വഴി 4 ശുഭ രാജ യോഗങ്ങൾ രൂപം കൊള്ളും. ശനി ദേവൻ വഴി രാജ യോഗവും ബുധനിൽ ഭദ്രരാജ യോഗവും ശുക്രൻ്റെ ചലനത്തിൽ മാളവ്യ രാജ യോഗവും ഉണ്ടാവും. കൂടാതെ, ബുധ- ശുക്ര സംയോജനം കൊണ്ട് ലക്ഷ്മി നാരായണ രാജ യോഗം സൃഷ്ടിക്കപ്പെടും ഒക്ടോബറിലെ ഈ ഗ്രഹ സംക്രമണം വഴി ഏത് രാശിക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് നമുക്ക് നോക്കാം.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഒക്ടോബറിൽ അസാധാരണ ഭാഗ്യത്തിന്റെയും അവസരത്തിൻ്റെയും അനുഭവം ഉണ്ടാവും. ഈ രാജയോഗങ്ങൾ വഴി
തൊഴിൽ സ്ഥാനക്കയറ്റങ്ങളും വിദേശ യാത്രകളും ഉൾപ്പെടെ കരിയർ പുരോഗതിക്ക് അനുകൂലമായിരിക്കും. ദീർഘകാലമായി നിങ്ങളെ അലട്ടിയിരുന്ന ആരോഗ്യപ്രശ്നങ്ങൾ അവസാനിക്കുകയും പുതിയ സാമ്പത്തിക സ്രോതസ്സുകളുടെ തുടക്കത്തിനും കാരണമാവും. ദൈനംദിന വരുമാനത്തിലെ വർദ്ധനവും
ചിങ്ങം രാശിക്കാർക്ക് ഇക്കാലയളവിൽ ലഭിക്കും. കൃത്യസമയത്ത് ലക്ഷ്യങ്ങൾ കൈവരിക്കാനും ചിങ്ങം രാശിക്കാർക്ക് സാധിക്കും.

തുലാം

തുലാം രാശിക്കാർക്ക് ഒക്ടോബറിൽ വളരെയധികം പ്രയോജനം ലഭിക്കും. വിവാഹം ഉൾപ്പെടെ ആവേശകരമായ തൊഴിലവസരങ്ങളും ശ്രദ്ധേയമായ വ്യക്തിഗത നേട്ടങ്ങളും ഈ കാലയളവിൽ ലഭിക്കാം. പുതിയ ജോലിയോ വാഹനമോ സ്വത്തോ ലഭിക്കാനുള്ള സാധ്യതയുണ്ട്. സന്തോഷവും സമൃദ്ധിയും വർദ്ധിക്കുന്ന മാസമാണിത്.

ഇടവം

ഇടവം രാശിക്കാർക്ക് ഒക്ടോബർ മാസം ഗുണകരമായിരിക്കും. ഈ സമയം നാല് രാജയോഗങ്ങളും ഗുണം കൂടി ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്കും പുതിയ വരുമാന സ്രോതസ്സുകൾക്കും ഇക്കാലയളവ് സഹായകരമായിരിക്കും. കരിയറിൽ വിജയവും ബിസിനസ്സ് വിപുലീകരിക്കാനും സാധിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പ്രോജക്ടുകൾ പൂർത്തിയാകാനും പറ്റുന്ന സമയമാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകുന്ന സമയമാണിത്, ഇടവം രാശിക്കാർക്ക് എല്ലാത്തരത്തിലും അനുകൂലമായ സമയമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News