Malayalam Weekly Horoscope: 7 ദിവസത്തിനുള്ളിൽ 2 ഗ്രഹങ്ങളുടെ സംക്രമണം ഈ രാശിക്കാരുടെ ഭാഗ്യം മാറ്റും
Weekly Horoscope in Malayalam : ജൂലൈയിലെ പ്രതിവാര ഫലത്തിൽ ആർക്കൊക്കെ നേട്ടങ്ങൾ പ്രശ്നങ്ങൾ എന്നിവ പരിശോധിക്കാം, ജ്യോതിഷ ഫലങ്ങൾ ചുവടെ
വിവിധ രാശിക്കാർക്ക് ജൂലൈ മൂന്നാം ആഴ്ച എങ്ങനെയുണ്ടായിരിക്കും എന്ന് അറിയുമോ? ജൂലൈ 16-ന് സൂര്യൻ കർക്കിടകത്തിൽ പ്രവേശിക്കുന്ന നിമിഷം മുതൽ, ഒന്നിനുപുറകെ ഒന്നായി നിരവധി ശുഭദിനങ്ങളുടെ പെരുമഴയുണ്ടാകും. പ്രതിവാര ജാതകം അറിയാം.
മേടം
മേടം രാശിയിലെ ജോലിക്കാർക്ക് നിരവധി ജോലികൾ ചെയ്യാനാകും, കരിയറിൽ ആഗ്രഹിച്ച വിജയം നേടാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് ആഴ്ച സമ്മിശ്രമായിരിക്കും, ചിലപ്പോൾ അവർ പഠനത്തിൽ ശ്രദ്ധിക്കും. ചിലപ്പോൾ വിനോദങ്ങളിൽ മുഴുകും. പഴയ കാര്യങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കുന്നതാണ് ബുദ്ധി. പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയിൽ നിലനിൽക്കും. ആളുകളെ സഹായിക്കുന്നത് നിങ്ങൾക്ക് സമാധാനവും സംതൃപ്തിയും നൽകുകയും നിങ്ങളുടെ പ്രശ്നങ്ങൾ കുറയുകയും ചെയ്യും. മലബന്ധം, അസിഡിറ്റി പ്രശ്നങ്ങൾ എന്നിയ്ക്ക് സാധ്യത.
ഇടവം
പങ്കാളിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനാൽ, ഇടവം രാശിക്കാർ അൽപ്പം വിഷാദത്തിലായേക്കാം. സ്വന്തം ബിസിനസ്സ് കൈകാര്യം ചെയ്യുന്ന ആളുകൾ സന്തുഷ്ടരായിരിക്കില്ല. വിനോദത്തിനായി വളരെയധികം പണം ചെലവഴിക്കുന്നത് നിങ്ങൾ ഒഴിവാക്കേണ്ടിവരും, ഈ ആഴ്ച സാമ്പത്തികമായി ചില ആവശ്യങ്ങൾ വർധിക്കുന്ന സമയമാണ്. ചെറിയ കാര്യങ്ങൾക്ക് പങ്കാളിയോട് ദേഷ്യപ്പെടുന്നത് ഒഴിവാക്കുക. മാനസികമായി സന്തുഷ്ടരായിരിക്കും. രോഗങ്ങളിൽ നിന്ന് മോചനം നേടും
മിഥുനം
മിഥുനം രാശിക്കാർ തങ്ങളുടെ കീഴുദ്യോഗസ്ഥരെ ബഹുമാനിക്കണം, ജോലിസ്ഥലത്ത് ആരെയും അപമാനിക്കരുത്. സാമ്പത്തികമായി ഈ ആഴ്ച നല്ലതായിരിക്കും. ഗ്രഹങ്ങളുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും, അതിനാൽ പഠനത്തിൽ താൽപ്പര്യമുണ്ടാകും. കുടുംബത്തിൽ ഉത്കണ്ഠയും അന്തരീക്ഷം മാനസിക പിരിമുറുക്കം എന്നിവ വർദ്ധിക്കും. ജലദോഷം, ചുമ എന്നിവ ഉണ്ടാവാം, പനിയും ഉണ്ടാകും. വാഹനം മൂലം പരിക്കേൽക്കാൻ സാധ്യതയുണ്ട്, ഹെൽമറ്റ് ധരിക്കാൻ മറക്കരുത്.
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ശമ്പളം സംബന്ധിച്ച് ചില അസംതൃപ്തികൾ അനുഭവപ്പെടും. ബിസിനസ് ക്ലാസുകാർക്ക് സമയം നല്ലതാണ്, നല്ല ചിലവിൽ സാധനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്, പ്രധാന ജോലികൾ പൂർത്തീകരിക്കുന്നതിന് കുട്ടികളുടെ പിന്തുണ ലഭിക്കും. യുവാക്കൾക്കിടയിൽ സന്തോഷം ഉണ്ടാകും. പ്രധാനപ്പെട്ട ചിലവുകൾ മാറ്റിവയ്ക്കാനും നിങ്ങൾക്ക് ശ്രമിക്കാം. ദാമ്പത്യ ജീവിതവും നന്നായിരിക്കും. വളരെ തണുത്ത ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് നേതൃത്വ ഗുണം ആവശ്യമായി വരുന്ന സമയമാണിത്. അറ്റകുറ്റപ്പണി സേവനങ്ങൾ നൽകുന്ന ഡീലർമാർക്ക് ജോലിയിൽ തടസ്സങ്ങളുണ്ടാകും. യാത്രയ്ക്കിടയിൽ ആരോഗ്യവും സാധനങ്ങളും സൂക്ഷിക്കുക. ബന്ധങ്ങൾ മെച്ചപ്പെടും. പങ്കാളിയുമായുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുക. ആരോഗ്യത്തെക്കുറിച്ച് നോക്കിയാൽ സന്ധിവേദനകൾ സൂക്ഷിക്കണം. എസിയിൽ കൂടുതൽ നേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
കന്നി
കന്നി രാശിക്കാർ ജോലിസ്ഥലത്ത് പ്രതിച്ഛായയെയും പ്രശസ്തിയെയും കുറിച്ച് ആശങ്കാകുലരായിരിക്കാം. ബിസിനസ്സ് ചെയ്യുന്നവർക്ക് പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി മെച്ചപ്പെടും. ജോലി വിപുലീകരിക്കാൻ കഴിയും. ചെലവുകളും വരുമാനവും ശ്രദ്ധിക്കുക. അമിതമായ ചെലവുകൾ സമ്മർദ്ദത്തിന് കാരണമാകും. മാനസിക സ്ഥിരതയില്ലായ്മ വഴി യുവാക്കൾ അസ്വസ്ഥരായി തുടരും. ഹോർമോൺ അസന്തുലിതാവസ്ഥ വഴി സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളുണ്ടാവും. ബലഹീനത, തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം.
തുലാം
തുലാം രാശിക്കാർക്ക് ബിസിനസ്സിലെ കഠിനാധ്വാനം വഴി നല്ല ലാഭം നേടാൻ സാധിക്കും. കഠിനാധ്വാനം ചെയ്യാൻ തയ്യാറാകുക. ജോലിഭാരം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് നല്ല സമയമാണ്, പങ്കാളിയോട് അൽപ്പം അടുത്ത് നിൽക്കുക. കുട്ടിയുടെ ഒപ്പം
കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തുക, യോഗയും വ്യായാമവും കുറയ്ക്കാൻ അനുവദിക്കരുത്, കഴിയുന്നത്ര പച്ചക്കറികൾ കഴിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. വലിയ കമ്പനിയിൽ നിന്ന് ജോലി വാഗ്ദാനം ലഭിച്ചേക്കാം. ഓഹരി വിപണിയും വാടക വരുമാനവും നല്ല വരുമാന സ്രോതസ്സുകളാവും. സുഹൃത്തുക്കളുമായി ഒരു തീർത്ഥാടനം ആസൂത്രണം ചെയ്യാം.ചെലവുകൾ നിയന്ത്രിക്കുന്നതിന്, നിങ്ങൾ ബജറ്റ് അനുസരിച്ച് ഷോപ്പിംഗിൽ കൂടുതൽ ശ്രദ്ധിക്കണം. ചെവി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ വരാം. ജോലി ചെയ്യുന്ന കമ്പനിയുടെ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. അനാവശ്യമായ പണച്ചെലവ് വഴി ബിസിനസിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ആഴ്ചയുടെ ആരംഭം ബിസിനസ്സ് സമ്മർദ്ദങ്ങൾ നേരിടാം. കുട്ടികൾക്കായി നോക്കുന്ന ദമ്പതികൾക്ക് അത് സാധിച്ചേക്കുന്ന സമയമാണിത്. നെഞ്ചെരിച്ചിൽ, ഗ്യാസ് ഡിസോർഡേഴ്സ് തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കാനിടയുള്ളതിനാൽ ഈ ആഴ്ച ലഘുവായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കുക. വീട്ടിൽ തർക്കങ്ങൾ ഒഴിവാക്കുക.
മകരം
മകരം രാശിക്കാർക്ക് ചില പ്രശ്നങ്ങൾ നിറഞ്ഞ കാലമായിരിക്കും ഇത്. ജോലിയുമായി ബന്ധപ്പെട്ട് നേരിടുന്ന എന്ത് പ്രശ്‌നങ്ങളും പരിഹരിക്കാനാകും. കടം വാങ്ങിയ തുക തിരിച്ചുകിട്ടും. പഴയ സുഹൃത്തുക്കളെ കാണാനും അവരുമായി ഇടപഴകാനും കഴിഞ്ഞേക്കും. അധ്യാപകരുമായി നല്ല ബന്ധം നിലനിർത്തുക. സഹോദരിയുമായി ചില തർക്കങ്ങൾക്ക് സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ആരോഗ്യം ഈ ആഴ്ച മികച്ചതായിരിക്കും, പതിവായി ധ്യാനം ചെയ്യുക.
കുംഭം
കുംഭം രാശിക്കാർക്ക് ഒരു പുതിയ പ്രോജക്റ്റിൻ്റെ ഭാഗമാകാൻ അവസരമുണ്ട്. ബിസിനസ്സ് പങ്കാളികളുമായി പ്രവർത്തിക്കുന്നത് വഴി നല്ല നേട്ടങ്ങൾ ഉണ്ടാവും. ഗാർഹിക പ്രശ്‌നങ്ങളിൽ നിന്ന് അകന്നു നിൽക്കുക, അഭ്യുദയകാംക്ഷികളുടെ വാക്കുകൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ആരാധനയുടെ അന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട് നല്ല വാർത്തകൾ ലഭിക്കും. ആരോഗ്യം മികച്ചതായിരിക്കും.
മീനം
പകാളിത്ത ബിസിനസ്സ് ചെയ്യുന്ന മീനം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. യുവാക്കൾക്ക് സുഹൃത്തുക്കളിൽ നിന്ന് പ്രയോജനം ലഭിക്കും, മതപരമായ അറിവ് നേടാനുള്ള താൽപ്പര്യം വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പൂർത്തിയാക്കാനുള്ള -മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കാലിന് പരിക്ക് ഉണ്ടാകാം, മാനസികമായും ശാരീരികമായും ക്ഷീണം അനുഭവപ്പെടാം, ജോലിയും വിശ്രമവും തമ്മിൽ ബാലൻസ് ചെയ്യാൻ ശ്രദ്ധിക്കുക. പോഷകം നിറഞ്ഞ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)