Headache: മൈഗ്രേനാണോ അതോ വെറും തലവേദനയോ? എങ്ങനെ തിരിച്ചറിയും; വ്യത്യാസം ഇതെല്ലാം
Migraine vs Headache Differences: പക്ഷേ ചിലപ്പോൾ മൈഗ്രേന് ഉണ്ടാകുമ്പോൾ അതിനെ സാധാരണ തലവേദനയായി തെറ്റിധരിക്കാറുണ്ട്. സാധാരണ തലവേദനയും മൈഗ്രേൻ മൂലമുണ്ടാകുന്ന തലവേദനയും രണ്ടും രണ്ട് തരത്തിലാണ് അനുഭവപ്പെടുന്നത്.

Headache
ചില സാഹചര്യങ്ങളിൽ യാതൊരു കാരണവും കൂടാതെ നമുക്ക് തലവേദന ഉണ്ടാകാറുണ്ട്. യഥാർത്ഥ കാരണം പോലും പലർക്കും അറിയണമെന്നില്ല. തുടർച്ചയായി ഇത്തരത്തിൽ തലവേദന അലട്ടുമ്പോഴാണ് പരിശോധനയിലൂടെ മൈഗ്രേനോ സൈനസിൻ്റെയെ പ്രശ്നമാണെന്ന് പലരും തിരിച്ചറിയുന്നത്. ജോലിത്തിരക്കോ ഉറക്കക്കുറവോ കൊണ്ടാകാം ഇതെന്ന് കരുതി പലപ്പോഴും തലവേദനയെ അവഗണിക്കാറുമുണ്ട്.
പക്ഷേ ചിലപ്പോൾ മൈഗ്രേന് ഉണ്ടാകുമ്പോൾ അതിനെ സാധാരണ തലവേദനയായി തെറ്റിധരിക്കാറുണ്ട്. സാധാരണ തലവേദനയും മൈഗ്രേൻ മൂലമുണ്ടാകുന്ന തലവേദനയും രണ്ടും രണ്ട് തരത്തിലാണ് അനുഭവപ്പെടുന്നത്. സാധാരണ തലവേദനയും മൈഗ്രേനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാത്തത് പലപ്പോഴും തെറ്റായ ചികിത്സയിലേക്ക് നമ്മളെ നയിക്കാറുണ്ട്.
ALSO READ: ജിമ്മിൽ പോകണ്ട, യോഗയും വേണ്ട ; കൈകൊട്ടിയാൽ ഹൃദയം സേഫ്
സാധാരണ തലവേദനയും മൈഗ്രേനും തമ്മിലുള്ള വ്യത്യാസം
തലയ്ക്ക് ചുറ്റും ഒരു മുറുക്കം അനുഭവപ്പെടുന്ന പോലുയുള്ള വേദനയാണ് സാധാരണ തലവേദന മൂലം അനുഭവപ്പെടുന്നത്. ഇത് തലയുടെ ഇരുവശങ്ങളിലും അനുഭവപ്പെടാം. സാധാരണ തലവേദന വിശ്രമിച്ചാലോ ചിലർക്ക് ചൂടോതെ ഒരു ചായ കുടിച്ചാലോ കുറച്ചു സമയം കൊണ്ട് മാറിയേക്കാവുന്നതാണ്. എന്നാൽ മൈഗ്രേൻ മൂലമുണ്ടാകുന്ന വേദന അങ്ങനെയല്ല. ഇത് നാല് മണിക്കൂർ മുതൽ മൂന്ന് ദിവസം വരെ നീണ്ടുനിൽക്കാനുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് വേദന തുടങ്ങുന്നതിന് മുമ്പ് കണ്ണിന് മുന്നിൽ മിന്നൽ പിണരുകൾ പോലെ അനുഭവപ്പെടാറുണ്ട്.
മൈഗ്രേൻ വെറുമൊരു തലവേദന മാത്രമല്ല, അത് ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന കാര്യമാണ്. ചില സാഹചര്യങ്ങളിൽ മൈഗ്രേൻ ഉള്ളവരിൽ വേദനയ്‌ക്കൊപ്പം ഓക്കാനവും ഛർദ്ദിക്കാനുള്ള പ്രവണതയും ഉണ്ടാകാറുണ്ട്. വെളിച്ചം, ശബ്ദം, ചില മണങ്ങൾ എന്നിവ മൈഗ്രേൻ രോഗികളെ സംബന്ധിച്ച് സഹിക്കാൻ കഴിയില്ല. ഇവർ ഇരുട്ടുള്ള സ്ഥലങ്ങളിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവരാണ്. ചോക്ലേറ്റ്, ചീസ് പോലുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം, കഠിനമായ വെയിൽ, ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായി ഉറങ്ങുന്നത്, മാനസിക സമ്മർദ്ദം എന്നിവയാണ് മൈഗ്രേനുണ്ടാകാനുള്ള കാരണം.
മൈഗ്രേനാണെങ്കിൽ സാധാരണയായി തലയുടെ ഒരു വശത്ത് മാത്രമാണ് കഠിനമായ വേദന അനുഭവപ്പെടുക. നിങ്ങളിൽ അനുഭവപ്പെടുന്ന തലവേദന സാധാരണ ജോലികളെ ബാധിക്കുന്നുണ്ടെങ്കിൽ, അതോ ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ വേദന വരുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തേണ്ടതാണ്. സ്വയം ചികിത്സ അരുത്. അത് പലപ്പോഴും മൈഗ്രേൻ വഷളാക്കാൻ കാരണമാകും.