AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mukesh Ambani: വിജയരഹസ്യം ചോദിച്ചാല്‍ അംബാനിക്ക് എന്നും ഒരേ ഉത്തരം; ഒടുവില്‍ മകന്‍ കാരണം കണ്ടെത്തി

Mukesh Ambani's Lifestyle: പ്രധാന ബിസിനസ് ഡീലുകള്‍, ആഡംബരപൂര്‍ണമായ ആഘോഷങ്ങള്‍ എന്നിവയിലൂടെയെല്ലാം അംബാനി കുടുംബം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. ബിസിനസ് ടൈക്കൂണ്‍ ആയ മുകേഷ് അംബാനിയുടെ ജീവിതശൈലിയെ കുറിച്ചറിയാന്‍ എല്ലാവരും അതിയായ താത്പര്യം പ്രകടിപ്പിക്കാറുണ്ട്.

Mukesh Ambani: വിജയരഹസ്യം ചോദിച്ചാല്‍ അംബാനിക്ക് എന്നും ഒരേ ഉത്തരം; ഒടുവില്‍ മകന്‍ കാരണം കണ്ടെത്തി
നിത, മുകേഷ് അംബാനി Image Credit source: PTI
shiji-mk
Shiji M K | Published: 28 Jul 2025 18:21 PM

ഏഷ്യയിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മുകേഷ് അംബാനി. വിവിധ കാരണങ്ങള്‍ കൊണ്ട് അദ്ദേഹം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രധാന ബിസിനസ് ഡീലുകള്‍, ആഡംബരപൂര്‍ണമായ ആഘോഷങ്ങള്‍ എന്നിവയിലൂടെയെല്ലാം അംബാനി കുടുംബം എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നു. ബിസിനസ് ടൈക്കൂണ്‍ ആയ മുകേഷ് അംബാനിയുടെ ജീവിതശൈലിയെ കുറിച്ചറിയാന്‍ എല്ലാവരും അതിയായ താത്പര്യം പ്രകടിപ്പിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ ശീലങ്ങള്‍, വ്യായാമം, ദിനചര്യകള്‍ എന്നിവയെ കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോഴും എന്താണ് ജീവിത വിജയത്തിന്റെ രഹസ്യം എന്ന് അദ്ദേഹത്തോട് ചോദിക്കുമ്പോള്‍ കഠിനാധ്വാനവും ശ്രദ്ധയുമാണ് കാരണമെന്നാണ് അദ്ദേഹം പറയാറുള്ളത്.

എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് പിതാവിന്റെ വിജയ രഹസ്യം എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മൂത്ത മകനായ ആകാശ് അംബാനി. തന്റെ പിതാവിനെ മുന്നോട്ട് നയിക്കുന്നതിനുള്ള ഏറ്റവും വലിയ പ്രചോദനം കുടുംബമാണെന്നാണ് ആകാശ് പറയുന്നത്. കുടുംബം, ജോലി എന്നിവ കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം വളരെയേറെ മികവ് പുലര്‍ത്തുന്നു.

Also Read: Kodachadri: അറിവിൻ്റെ തമ്പുരാൻ തപസിരുന്ന പീഠം… ട്രെക്കിങ്ങിനായൊരു യാത്ര; കുടജാദ്രിയെ കുറിച്ചറിയാം

അദ്ദേഹം പുലര്‍ച്ചെ രണ്ട് മണിക്ക് മുമ്പ് ഒരിക്കലും ഉറങ്ങാറില്ല. 40 വര്‍ഷത്തെ ജോലിയില്‍ അദ്ദേഹം ഒരു ഇമെയില്‍ പോലും നഷ്ടപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. എല്ലാ ഇമെയിലുകളും വായിക്കുകയും വേണ്ടതിന് മറുപടി നല്‍കുകയും ചെയ്യുന്നുവെന്നും ആകാശ് അംബാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു.