Onam 2025:ചിത്തിര നാളിൽ രണ്ട് തരം പൂക്കൾ; പൂക്കളമൊരുക്കേണ്ടത് എങ്ങിനെ?
Chithira Pookalam: ഓരോ ദിവസവും ഓരോ തരത്തിൽ ആണ് പൂക്കളം ഒരുക്കേണ്ടത്. പൂക്കളത്തിന്റെ വലുപ്പവും എണ്ണവും നിറവും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. എന്നാൽ പുതുതലമുറയ്ക്ക് ഇതിനെ കുറിച്ച് വലിയ അറിവില്ലെന്നതാണ് വാസ്തവം.

പ്രതീകാത്മക ചിത്രം
ഓണത്തിന്റെ വരവറിയിച്ച പോന്നോണം എത്തി. ഇനി ഓണത്തിന്റെ നാളുകളാണ്. ലോകമെങ്ങുമുള്ള മലയാളികൾ എല്ലാവരും ഒരു പോലെ ആഘോഷിക്കുന്നു ഒന്നാണ് ഓണം. ഇനിയുള്ള ഒമ്പത് ദിവസവും വീട്ടു മുറ്റങ്ങളിൽ പൂക്കളമുയരും.എന്നാൽ വെറുതെ വീട്ടുമുറ്റത്ത് ഒരുക്കേണ്ടത് അല്ല പൂക്കളം. അതിന് അതിന്റെതായ പ്രത്യേകത ഉണ്ട്.
ഓരോ ദിവസവും ഓരോ തരത്തിൽ ആണ് പൂക്കളം ഒരുക്കേണ്ടത്. പൂക്കളത്തിന്റെ വലുപ്പവും എണ്ണവും നിറവും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. എന്നാൽ പുതുതലമുറയ്ക്ക് ഇതിനെ കുറിച്ച് വലിയ അറിവില്ലെന്നതാണ് വാസ്തവം.അത്തം നാളിൽ ഒരു പൂവിൽ തുടങ്ങി പത്താം നാളായ തിരുവോണം എത്തുമ്പോൾ പത്ത് തരം പൂകളാണ് മുറ്റത്ത് ഉയരുന്നത്. ഐതീഹ്യ പ്രകാരം അത്തം നാളിലാണ് മാഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നത് അന്ന് തുമ്പ മാത്രം ഉപയോഗിച്ച് ഒരു നിര പൂ മാത്രമാണ് മുറ്റത്ത് ഇടുക.
Also Read:ഓണാഘോഷങ്ങളിൽ തിളങ്ങാം, റിച്ച് ലുക്കിന് ഈ ചെരുപ്പുകൾ ഉണ്ടല്ലോ…
രണ്ടാം ദിനമായ ചിത്തിരയിൽ രണ്ട് തരം പൂക്കളാണ് മുറ്റത്ത് ഇടംപിടിക്കുക. തുമ്പപ്പൂവിനൊപ്പം തുളസി കൂടി ഇടപിടിക്കുന്നതോട് കൂടി പൂക്കളത്തിന്റ വലിപ്പം കൂടി. ചിത്തിരയ്ക്ക് മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക. എന്നാൽ മൂന്നാംനാൾ പൂക്കളം മൂന്ന് ചുറ്റ് ആകും.
വീടും പരിസരവും വൃത്തിയാക്കി മാവേലിയെ വരവേൽക്കാൻ മലയാളികൾ തയാറെടുക്കുന്ന ദിവസമായാണ് ചിത്തിരയെ കണക്കാക്കി വരുന്നത്. നാലാം നാളായ വിശാഖം നാളുമുതലാണ് നിറമുള്ള പ പൂക്കളം ഇട്ട് തുടങ്ങുന്നത്. ഓരോദിനം കഴിയുംതോറും വലുതാകുന്ന പൂക്കളും ഉത്രാടം ദിനത്തിലാണ് ഏറ്റവും വലുതായി ഒരുക്കുക. പിന്നീട് തിരുവോണ ദിവസമാകുമ്പോഴേക്കും ഓണക്കോടിയണിഞ്ഞ് ഓണത്തപ്പനയെും പൂക്കളത്തിലേക്കൊരുക്കും.