Onam 2025: പൂക്കളം ഇടേണ്ടത് എന്ന് മുതൽ? 10 ദിവസങ്ങളിൽ പത്ത് രീതിയിൽ….

Onam 2025, Pookalam Preparations: ഓണപ്പൂക്കളമിടുന്നതിന് ചില ചിട്ടകളുണ്ട്. അടിച്ചു തളിച്ച് വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്.

Onam 2025: പൂക്കളം ഇടേണ്ടത് എന്ന് മുതൽ? 10 ദിവസങ്ങളിൽ പത്ത് രീതിയിൽ....

പ്രതീകാത്മക ചിത്രം

Updated On: 

23 Aug 2025 | 10:32 AM

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായി വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഓണക്കാലത്ത് മലയാളികൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് പൂക്കളമിടൽ. പണ്ട് കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും ഓണമുറ്റത്ത് പൂക്കളം ഒരുക്കുന്നത് പതിവായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിൽ പൂക്കളം ഒരുക്കുന്നവർ കുറവാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇനി ഓണാഘോഷത്തിന്റെ ദിവസങ്ങളായിരിക്കും. മത്സരങ്ങളും പൂക്കളങ്ങളുമായി ഓണാഘോഷം പൊടിപൊടിക്കും. എന്നാൽ ഈ വർഷം എന്ന് മുതലാണ് പൂക്കളം ഇടേണ്ടതെന്ന് അറിയോമോ? ആ പത്ത് ദിവസത്തിന് പിന്നിലെ കഥ എന്ത്?

ALSO READ: പൂക്കളം മുതൽ സദ്യ വരെ… ഓണം ഹൗസ്ബോട്ടിലായാലോ; ഒരു ദിവസത്തേക്ക് എത്ര രൂപ നൽകണം?

തിരുവോണത്തിന് പത്ത് നാൾ മുമ്പ്, അതായത് അത്തം മുതലാണ് പൂക്കളം ഇടുന്നത്. ഓണപ്പൂക്കളമിടുന്നതിന് ചില ചിട്ടകളുണ്ട്. അടിച്ചു തളിച്ച് വൃത്തിയാക്കി ചാണകം മെഴുകിയ തറയിലാണ് പൂക്കളമിടേണ്ടത്. അത്തം നാളിൽ ഒരു നിരയുള്ള പൂക്കളം, രണ്ടാമത്തെ ദിവസം രണ്ട് നിരയുള്ള പൂക്കളം, മൂന്നാമത്തെ ദിവസം മൂന്ന് നിരയുളളത് എന്നീ രീതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടംനാളിലാണ് വലിയ പൂക്കളം ഒരുക്കേണ്ടത്.

ആദ്യ ദിവസമായ അത്തം നാളിൽ നടുവിൽ തുളസിയിലയും മുക്കുറ്റിയും വച്ച ശേഷം അതിന് ചുറ്റിലുമായി തുമ്പപ്പൂകൊണ്ടുള്ള നിരയിട്ടാണ് കളമിടുന്നത്. രണ്ടാം ദിവസം മുക്കുറ്റിയും തുമ്പപ്പൂവും ഉപയോഗിക്കാം. മൂന്നാം ദിവസമായ ചോതി നാൾ മുതൽ ചുവന്ന നിറത്തിലുള്ള പൂക്കൾ സ്ഥാനം പിടിക്കും. ചെമ്പരത്തിപ്പൂം തെറ്റിപ്പൂവുമാണ് പൊതുവെ ഉപയോഗിക്കുന്നത്. നാലാം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്. അഞ്ചാംനാളിൽ പൂക്കളത്തിന് മുമ്പിൽ കുടകുത്തും. ഒരു ഈർക്കിലിൽ ചെമ്പരത്തി, കോളാമ്പി പോലുള്ള പൂക്കൾ കോർത്ത് പൂക്കളത്തിന് മുൻപിലായാണ് കുട കുത്തുന്നത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ