Avittom Day in Onam: അവിട്ടം നാളിലും ആഘോഷങ്ങളും ആചാരങ്ങളും തുടരുന്നു; മൂന്നാം ഓണം ആഘോഷിക്കേണ്ടത് ഇങ്ങനെ
Onam Continues on Avittom Day: അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിക്കുന്നത്. തിരുവോണത്തോടെ അത്തപ്പൂക്കളങ്ങൾ അവസാനിക്കും ഇന്ന് പൂക്കളമിടില്ല .

ഓണസദ്യ
പാലക്കാട്: മലയാളികൾ ഇന്ന് മൂന്നാം ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. തിരുവോണനാളിന്റെ പിറ്റേദിവസമാണ് മൂന്നാം ഓണം ആഘോഷിക്കുന്നത്. അവിട്ടം നക്ഷത്രദിനമാണ് മൂന്നാം ഓണമായി ആഘോഷിക്കുന്നത്. തിരുവോണത്തോടെ അത്തപ്പൂക്കളങ്ങൾ അവസാനിക്കും ഇന്ന് പൂക്കളമിടില്ല . എന്നാൽ ഇതിനു പകരം മറ്റ് ചില ആഘോഷരീതികളാണ്.
ഇന്നും ആഘോഷങ്ങളും ആചാരങ്ങളും തുടരുകയാണ്. ആചാരപ്പെരുമ നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഈ ദിവസവും ആഘോഷിക്കുന്നത്. ഓണദിനത്തിൽ ആരും പട്ടിണി കിടക്കാൻ പാടില്ലെന്നാണ് പഴമക്കാർ പറയുന്നത്. തിരുവോണ ദിവസം ബാക്കി വരുന്ന ഭക്ഷണങ്ങൾ അവിട്ടം ദിനത്തിലേക്ക് മാറ്റിവെക്കുന്നത്. പലയിടങ്ങളിലും, ഓണക്കാടി, കാടിയോണം, അവിട്ടക്കട്ട, പഴംകൂട്ടാന്‍ അങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്.
Also Read:പഴങ്കറികൾക്കായി മൂന്നാം ഓണം; അറിയാം അവിട്ടം ദിവസത്തിൻ്രെ പ്രത്യേകത
ഇതിനു പുറമെ നിരവധി ആര്‍പ്പുവിളികളുടേയും ആരവങ്ങളുടേയും ദിവസങ്ങൾക്കിടയിൽ നിറപ്പകിട്ടുകളുടെ ആഘോഷമായി മാറുന്ന ചടങ്ങാണ് നീലംപേരൂര്‍ പൂരം പടയണി. അവിട്ടം നാള്‍ മുതല്‍ തുടങ്ങുന്ന പൂരം പടയണി ആഘോഷം, പൂരം നാളില്‍ വല്യന്നങ്ങളുടെ അകമ്പടിയോടെ ഭക്തി സാന്ദ്രമായി സമാപിക്കും.