Onam 2025 Pookkalam: നടുവിൽ തൃക്കാക്കരപ്പനും തുമ്പപ്പൂവും; തിരുവോണത്തിന് പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ

Onam Pookkalam 2025: ഏറ്റവും മികച്ച പൂക്കളമാണ് തിരുവോണ നാളിൽ ഒരുക്കുന്നത്. ഇത്തവണ സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണ് തിരുവോണം വരുന്നത്. പൂക്കളത്തിന് നടുവിൽ തൃക്കാക്കരപ്പനും തുമ്പപ്പൂവും ഒപ്പം പല നിറത്തിലുള്ള പൂക്കളും ചേര്‍ത്ത് 10 ലെയര്‍ പൂക്കളമാണ് ഒരുക്കുക.

Onam 2025 Pookkalam: നടുവിൽ തൃക്കാക്കരപ്പനും തുമ്പപ്പൂവും; തിരുവോണത്തിന് പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ

Onam Pookkalam

Published: 

04 Sep 2025 | 03:26 PM

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരു പൊന്നോണക്കാലം കൂടി വരവായി. ഓണം എന്ന് കേൾക്കുമ്പോൾ ഒരോ മലയാളികളുടെയും മനസിലേക്ക് ആദ്യം എത്തുന്നത് പൂക്കളമാണ്. പൂക്കളമില്ലാത്ത ഓണാഘോഷം ചിന്തിക്കാൻ പോലും സാധിക്കില്ല. എവിടെയാണെങ്കിലും പൂക്കളവും പൂക്കള മത്സരവും നിർബന്ധമാണ്. മഹാബലിയെ വരവേൽക്കാനായാണ് ഓണം പൂക്കളം ഒരുക്കുന്നത്.

എന്നാൽ പണ്ട് കാലം പോലെ അല്ല, ഇന്ന് വ്യത്യസ്തമായ പൂക്കളാണ് വിപണിയിൽ ഇറങ്ങിയിട്ടുള്ളത്. നാട്ടിൻ പുറങ്ങളിൽ കാണുന്ന പല പൂക്കളും ഇന്ന് അപ്രതീക്ഷിതമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പൂക്കളാണ് ഇന്ന് മലയാളികളുടെ മുറ്റത്ത് സ്ഥാനം പിടിക്കുന്നത്. എന്നാൽ പൂക്കളം വെറുതെ ഒരുക്കിയാൽ പോരാ. പണ്ട് കാലം മുതൽക്കേ പൂക്കളമിടുന്നതിന് ചില രീതികൾ പിന്തുടരുന്നുണ്ട്. അത്തം മുതൽ പത്ത് ദിവസവും പൂക്കളും ഓരോ രീതിയിലാണ് ഒരുക്കുന്നത്. അത്തംനാളിൽ ഒരു നിര പൂവ് മാത്രമേ ഇടാറുള്ളൂ. രണ്ടാം ദിനം രണ്ടിനം പൂവുകൾ, അങ്ങനെ തിരുവോണം ആകുമ്പോഴേക്ക് പത്ത് നിര പൂവുകളാണ് മുറ്റത്തിടുക.

Also Read:വെറുതേ കഴിക്കേണ്ടതല്ല ഓണസദ്യ, അതിനൊരു ശാസ്ത്രീയ വശമുണ്ട്… ഇതാ ഇങ്ങനെ

ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കേണ്ടത്. ‌ ഒന്നാം ഓണമാണമായ ഉത്രാടത്തിൽ ഓണാഘോഷങ്ങള്‍ ഗംഭീരമാകുന്നത് പോലെ തന്നെ അന്ന് ഇടുന്ന പൂക്കളവും വലുതും മനോഹരവുമായിരിക്കും. ഒൻപത് ലെയര്‍ ഉള്ള പൂക്കളമാണ് അന്ന് ഇടേണ്ടത്.തിരുവോണ ദിവസമാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. ഏറ്റവും മികച്ച പൂക്കളമാണ് തിരുവോണ നാളിൽ ഒരുക്കുന്നത്. ഇത്തവണ സെപ്റ്റംബർ 5 വെള്ളിയാഴ്ചയാണ് തിരുവോണം വരുന്നത്. പൂക്കളത്തിന് നടുവിൽ തൃക്കാക്കരപ്പനും തുമ്പപ്പൂവും ഒപ്പം പല നിറത്തിലുള്ള പൂക്കളും ചേര്‍ത്ത് 10 ലെയര്‍ പൂക്കളമാണ് ഒരുക്കുക.

ചില പ്രദേശങ്ങളിൽ തിരുവോണ നാളിൽ പൂക്കളം ഒരുക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പൂക്കളത്തിൽ പലകയിട്ട് അരിമാവു പൂശി നാക്കിലയിട്ട് അരിമാവു പൂശും. മണ്ണുകൊണ്ടോ തടികൊണ്ടോ തൃക്കാക്കരയപ്പൻ്റെ വിഗ്രഹം നിർമിച്ച് ഇലയിൽ പ്രതിഷ്ഠിക്കും. വിഗ്രഹങ്ങൾ പൂക്കൾ കൊണ്ട് അലങ്കരിക്കും പാലട, പഴം, ശർക്കര തുടങ്ങിയവ നിവേദിക്കുകയും ചെയ്യും. എന്നാൽ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത്തരം ആചാരങ്ങൾ കാണില്ല.

ഹൽവയും ബജറ്റും തമ്മിൽ ഒരു അപൂർവ്വ ബന്ധമോ?
ഹൃദയത്തെ കാക്കാം; ഈ അഞ്ച് ലളിതമായ കാര്യങ്ങളിലൂടെ
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
വരുത്തിവെച്ച അപകടം; ഭാഗ്യത്തിന് ആളപായമില്ല
വിശക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാതെ ഗംഗയില്‍ പാല്‍ ഒഴുക്കുന്ന യുവാവ്‌
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ