Health Tips: ചോറ് കഴിക്കുന്നത് നിർത്തിയാൽ… എന്താണ് ശരീരത്തിന് സംഭവിക്കുന്നത്; ഓർത്തോപീഡിക് സർജൻ പറയുന്നു
Benefits Of Eating Rice: നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബ്രൗൺ നിറത്തിലുള്ള അരിയിൽ. ബി വിറ്റാമിനുകളായ തയാമിൻ, നിയാസിൻ, ബി6 തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൂടാതെ ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും നിറഞ്ഞിരിക്കുന്നു.
മലയാളികൾ പൊതുവേ ചോറ് കഴിക്കുന്നവരാണ്. ഒരു നേരമെങ്കിലും ചോറില്ലാതെ ജീവിക്കാൻ നമുക്ക് അല്പം ബുദ്ധിമുട്ടാണ്. എന്നാൽ അടുത്തിടെയായി ചോറ് കഴിക്കുന്നത് അനാരോഗ്യകരമായ ശീലമാണെന്നാണ് പറയപ്പെടുന്നത്. അനാരോഗ്യകരമായ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ചോറ് ശരീരഭാരം, വീക്കം, അസ്ഥികളുടെ ബലഹീനത എന്നിവയ്ക്ക് കാരണമാകുമെന്നാണ് പ്രചാരം. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നതിനായി പലരും ഇന്ന് ചോറ് ഒഴിവാക്കാറാണ് ചെയ്യുന്നത്.
ഓർത്തോപീഡിക് സർജനും, ആരോഗ്യ അധ്യാപകനും, ന്യൂട്രിബൈറ്റ് വെൽനസ് സഹസ്ഥാപകനുമായ ഡോ. മനൻ വോറ ഇതേക്കുറിച്ച് പറയുന്നത് എന്താണെന്ന് വിശദമായി നോക്കാം. ചോറ് കഴിക്കുന്നത് പൂർണമായും നിർത്തിയാൽ എന്താണ് ശരീരത്തിന് സംഭവിക്കുന്നതെന്നാണ് ഇൻസ്റ്റാഗ്രാം വീഡിയോയിൽ അദ്ദേഹം പറയുന്നത്.
Also Read: സെറം ഉപയോഗിച്ചാൽ 20 ദിവസത്തിനുള്ളിൽ മുടി വളരുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ
കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കുമ്പോൾ എന്ത് സംഭവിക്കും?
കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കുന്നത് ശരീയായ രീതിയല്ലെന്നാണ് ഡോ. വോറ പറയുന്നത്. മാത്രമല്ല പേശികളുടെ ആരോഗ്യത്തിന് ഈ ശീലം ഹാനികരവുമാണ്. “പേശികളുടെ വീണ്ടെടുക്കലിന് കാർബോഹൈഡ്രേറ്റുകളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഗ്ലൈക്കോജൻ ആവശ്യമാണ്. അതിനാൽ നിങ്ങൾ ചോറ് കഴിക്കുന്നത് നിർത്തിയാൽ ഗ്ലൈക്കോജൻ സംഭരണം കുറയുന്നു. അങ്ങനെ പേശികളുടെ ആരോഗ്യം നഷ്ടമാകുകയും നിങ്ങളുടെ അസ്ഥികളെ പിന്തുണയ്ക്കുന്ന ടിഷ്യുകൾ കൂടുതൽ സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്നു.”
അരിയുടെ പോഷക ഗുണങ്ങൾ
അരി കാർബോഹൈഡ്രേറ്റുകളുടെ മികച്ച ഉറവിടമാണ്. അതിനാൽ അവയിൽ ചില അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ടെന്നും ഡോ. വോറ എടുത്തുകാണിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. കൂടാതെ ഇതിൽ ഗ്ലൂറ്റൻ രഹിതവും, കൊഴുപ്പും സോഡിയവും കുറവുമാണ്. കൂടാതെ ബി വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും നിറഞ്ഞിരിക്കുന്നു.
മറ്റെല്ലാ ഭക്ഷണങ്ങളെയും പോലെ, അരി കഴികുന്ന കാര്യത്തിൽ ശ്രദ്ധിക്കണം. നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബ്രൗൺ നിറത്തിലുള്ള അരിയിൽ. ബി വിറ്റാമിനുകളായ തയാമിൻ, നിയാസിൻ, ബി6 തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾക്കും തലച്ചോറിൻ്റെ പ്രവർത്തനത്തിനും സഹായിക്കുന്നു.