AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair growth: സെറം ഉപയോ​ഗിച്ചാൽ 20 ദിവസത്തിനുള്ളിൽ മുടി വളരുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ

Serum Regrow Hair, New study; എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 20 ദിവസത്തിനുള്ളിൽ ഫലം കണ്ടു എന്നതാണ് അത്ഭുതം.

Hair growth: സെറം ഉപയോ​ഗിച്ചാൽ 20 ദിവസത്തിനുള്ളിൽ മുടി വളരുമോ? പഠനങ്ങൾ പറയുന്നതിങ്ങനെ
Hair Loss serum Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 29 Oct 2025 20:36 PM

ടോക്കിയോ: പത്തുദിവസം കൊണ്ട് ഭാരം കുറയ്ക്കാം, ഒരു മാസം കൊണ്ട് മുടി വളർത്താം എന്നൊക്കെ കേൾക്കുമ്പോൾ നമ്മളിൽ പലരും വലിയ താൽപര്യത്തോടെ അത് വായിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പുതിയ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 20 ദിവസം കൊണ്ട് മുടി വളർത്താൻ കഴിയുന്ന ഒരു സെറം ശാസ്ത്രജ്ഞർ വികസിപ്പിച്ചു.

ഈ കണ്ടെത്തലിന് പിന്നിൽ നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ്. സെൽ മെറ്റാബോളിസം എന്ന  മാസികയിലാണ് അവരുടെ പഠനം പ്രസിദ്ധീകരിച്ചത്. നമ്മുടെ ത്വക്കിന് അടിയിൽ കൊഴുപ്പ് കോശങ്ങൾ ഉണ്ട്. നമ്മുടെ ത്വക്കിൽ ചെറിയ പരിക്കേൽക്കുമ്പോൾ, ഈ കൊഴുപ്പ് കോശങ്ങൾ ഉടൻ തന്നെ ഈ ഫാറ്റി ആസിഡുകൾ പുറത്തുവിടും. ഈ ഫാറ്റി ആസിഡുകൾ, ഉറങ്ങിക്കിടക്കുന്ന മുടി വളർത്തുന്ന സ്റ്റെം സെല്ലുകൾക്ക് ഒരു ഉത്തേജനം നൽകും. ഇതുവഴി മുടി വളർച്ച വീണ്ടും ആരംഭിക്കും. ഈ തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം.

Also read – രണ്ടും ചുഴലിക്കാറ്റാണ്… പിന്നെ ഹരിക്കേനും സൈക്ലോണും തമ്മിലുള്ള വ്യത്യാസമെന്ത്?

എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഏകദേശം 20 ദിവസത്തിനുള്ളിൽ ഫലം കണ്ടു എന്നതാണ് അത്ഭുതം. ഈ പഠനം മുടി കൊഴിച്ചിൽ ചികിത്സയിൽ ഒരു പുതിയ വാതിൽ തുറക്കുന്നു എന്നതിൽ സംശയമില്ല. നിലവിലെ മരുന്നുകൾ രക്തയോട്ടത്തെയോ ഹോർമോണുകളെയോ ആണ് നിയന്ത്രിക്കുന്നത്. എന്നാൽ ഈ പുതിയ രീതി ശരീരത്തിന്റെ മെറ്റബോളിസത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ എലികളിൽ ഫലിച്ചതുകൊണ്ട് മനുഷ്യരിലും 20 ദിവസം കൊണ്ട് ഫലിക്കുമെന്ന് ഉറപ്പില്ല. കൂടാതെ പരീക്ഷണ കടമ്പകൾ ഇനിയുമേറെയുണ്ട് ബാക്കി.