Parenting Tips: മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! നിങ്ങളുടെ കുട്ടികളോടുള്ള ഈ രീതി ഒഴിവാക്കിയെ മതിയാകൂ

Dont Do These To Your Child: മാതാപിതാക്കൾ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ശിക്ഷയെക്കുറിച്ചും അവർ ചിന്തിക്കുന്നു. ഇത്തരത്തിലുള്ള ശിക്ഷ നൽകുന്നതിലൂടെ കുട്ടികൾ മനസ്സിലാക്കണമെന്ന് നിങ്ങൾ കരുതുന്നത് അവരിലേക്ക് എത്തണമെന്നില്ല. പകരം അത് അവരിലേക്ക് നെ​ഗറ്റീവായിട്ടാകും എത്തിച്ചേരുക.

Parenting Tips: മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! നിങ്ങളുടെ കുട്ടികളോടുള്ള ഈ രീതി ഒഴിവാക്കിയെ മതിയാകൂ

പ്രതീകാത്മക ചിത്രം

Published: 

15 May 2025 11:37 AM

കുട്ടികൾ കുസൃതി കാണിക്കുന്നതും മാതാപിതാക്കൾ അവരെ ശാസിക്കുന്നതും സാധാരണമാണ്. അവരുടെ ഒരു പ്രായം വരെ അത് തുടരുകയും ചെയ്യും. സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ തുടങ്ങുന്നതോടെ ചെറുപ്പത്തിൽ ചെയ്ത് പല കാര്യങ്ങളിൽ നിന്നും അവർ സ്വയം മാറിനിൽക്കാൻ തുടങ്ങുന്നു. എന്നാൽ കുട്ടികൾ കുസൃതി കാട്ടുമ്പോൾ നിങ്ങൾ അവരെ ശരിയായ രീതിയിലാണോ ശാസിക്കുന്നത്. അല്ലാത്തപക്ഷം നിങ്ങളുടെ ശിക്ഷാരീതിയിലൂടെ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ നൽകുന്ന ഓരോ ശിക്ഷയും കുട്ടിയെ എങ്ങനെയാണ് ബാധിക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.

വിദ​ഗ്ധരുടെ അഭിപ്രായത്തിൽ, മാതാപിതാക്കൾ കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ ശിക്ഷയെക്കുറിച്ചും അവർ ചിന്തിക്കുന്നു. ഇത്തരത്തിലുള്ള ശിക്ഷ നൽകുന്നതിലൂടെ കുട്ടികൾ മനസ്സിലാക്കണമെന്ന് നിങ്ങൾ കരുതുന്നത് അവരിലേക്ക് എത്തണമെന്നില്ല. പകരം അത് അവരിലേക്ക് നെ​ഗറ്റീവായിട്ടാകും എത്തിച്ചേരുക.

അവരെ ട്രി​ഗർ ചെയ്യാതെ തന്നെ അവരിലെ സ്വാഭാവം മാറ്റിയെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിയുടെ സ്ക്രീൻ സമയം പരിമിതപ്പെടുത്താനാണ് നിങ്ങൾ ശ്രമിക്കുന്നതെങ്കിൽ, മൊബൈൽ ഫോണോ ടാബ്‌ലെറ്റോ എടുത്തുമാറ്റ് അവർക്ക് ഇഷ്ടമുള്ള മറ്റെന്തെങഅകിലും നൽകാവുന്നതാണ്. അതിന് പകരം, അവരെ വഴക്ക് പറഞ്ഞ് ബലപ്രയോ​ഗത്തിലൂടെ ഫോണുകൾ മാറ്റിവയ്ക്കുന്നത് വിപരീത ഫലത്തിന് കാരണമാകും. പിന്നീട് അവർ നിങ്ങളുടെ കണ്ണുവെട്ടിച്ച് ഫോൺ ഉപയോ​ഗിക്കാൻ തുടങ്ങുന്നു.

കൂടാതെ അവരോടുള്ള ദേഷ്യത്തിൽ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടതായ യാതൊരു വസ്തുക്കളും വലിച്ചെറിയാനോ മാറ്റിവയ്ക്കുന്നതോ ശരിയായ രീതിയല്ല. കുട്ടികളെ കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ വേണം. അല്ലെങ്കിൽ നിങ്ങൾ ചെയ്യുന്നതിൻ്റെ ഫലം തിരിച്ച് നെ​ഗറ്റീവായാകും സംഭവിക്കുക. ഫലപ്രദമായ ശിക്ഷണത്തിന് ചിന്തയുടെ വ്യക്തത ആവശ്യമാണ്, അത് ചൂടേറിയ നിമിഷങ്ങളിൽ ഗ്രഹിക്കാൻ പ്രയാസമായിരിക്കും. കുട്ടികളോട് ശബ്ദമുയർത്തുന്നതും ഒഴിവാക്കണം.

 

 

കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ