Parenting Tips: മൊബൈൽ പാടെ ഉപേക്ഷിക്കുക? കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇതെല്ലാം
How To Improve Concentration In Children: പഠനത്തിൽ മാത്രമല്ല, അച്ചടക്കം, ശ്രദ്ധ, ക്ഷമ എന്നിവയുടെ ശീലം വളർത്തിയെടുക്കാനും ഏകാഗ്രത ഒരു കുട്ടിയെ സഹായിക്കുന്നു. നിങ്ങളുടെ കുട്ടികളിൽ ശ്രദ്ധക്കുറവുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട, ഈ രീതികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.

കുട്ടികളുടെ മനസ്സിലെ ഒരിടത്ത് പിടിച്ചിരുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എവരുടെ ആരോഗ്യവും സന്തോഷവും പരിപാലിക്കുന്നതനൊപ്പം തന്നെ ഏകാഗ്രതയുടെ ശക്തി വളർത്തേണ്ടതും പ്രധാനമായ ഒന്നാണ്. പഠനത്തിൽ മാത്രമല്ല, അച്ചടക്കം, ശ്രദ്ധ, ക്ഷമ എന്നിവയുടെ ശീലം വളർത്തിയെടുക്കാനും ഏകാഗ്രത ഒരു കുട്ടിയെ സഹായിക്കുന്നു. നിങ്ങളുടെ കുട്ടികളിൽ ശ്രദ്ധക്കുറവുണ്ടെങ്കിൽ ഇനി വിഷമിക്കേണ്ട, ഈ രീതികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.
വലിയ ജോലികൾ ഒരിക്കലും കുട്ടികളെ ഏല്പിക്കരുത്. ഇത് ജോലി തുടങ്ങുന്നതിനു മുമ്പുതന്നെ അവരുടെ ശ്രദ്ധ മാറ്റുന്നു. അവരുടെ പ്രായത്തിന് അനുയോജ്യമായ ചെറിയ കാര്യങ്ങൾ മാത്രം ഏല്പിക്കുക. അതും രസകരമായ രീതികളിൽ ഘട്ടം ഘട്ടമായി ചെയ്യിപ്പിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്ക് ഒരു നീണ്ട അധ്യായം പഠിക്കേണ്ടതുണ്ടെങ്കിൽ, അത് ഭാഗങ്ങളായി വിഭജിച്ച് അടുത്തതിലേക്ക് പോകുന്നതിന് മുമ്പ് ഒരു ഭാഗം പൂർത്തിയാക്കാൻ വേണ്ട സമയം നൽകുക.
കുട്ടികളെ പ്രധാനമായും ഒരു ദിനചര്യ ശീലിപ്പിക്കുക. പഠനത്തിനോ ഗൃഹപാഠത്തിനോ വേണ്ടി ഓരോ ദിവസവും ഒരു നിശ്ചിത സമയം ലഭിക്കുന്നത് അവരുടെ തലച്ചോറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പരിശീലിപ്പിക്കുന്നു. ഒരു കുട്ടി ദിവസവും ഒരേ സമയം പഠിക്കുമ്പോൾ, ആ സമയത്ത് മനസ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ശീലം കുട്ടികളിൽ വളരെ വേഗം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു.
ടെലിവിഷൻ, മൊബൈൽ ഫോണുകൾ, ഉച്ചത്തിലുള്ള ശബ്ദങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ പഠന സമയങ്ങളിൽ മാറ്റിവയ്ക്കുക. ഇവയെല്ലാം കുട്ടികളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നവയാണ്. പഠന സമയത്ത് വളരെ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നത് കുട്ടികളെ നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. പഠന സമയത്ത് ടിവി ഓഫ് ചെയ്യുന്നതും ഫോണുകൾ അകറ്റി നിർത്തുന്നതും തടസ്സങ്ങൾ കുറയ്ക്കുകയും കുട്ടി കൂടുതൽ നേരം പഠിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
തുടർച്ചയായി മണിക്കൂറുകളോളം പഠനത്തിലോ മറ്റ് കാര്യങ്ങളിലോ ഏർപ്പെടരുത്. ഇത് കുട്ടികളുടെ തലച്ചോറിനെ ക്ഷീണിപ്പിച്ചേക്കാം. പഠനത്തിനിടയിൽ ചെറിയ ഇടവേളകൾ നൽകുക. ഇത് നല്ല ശ്രദ്ധയോടെ തിരിച്ച് മടങ്ങിവരാൻ അവരെ സഹായിക്കുന്നു. ഓട്ടം, സ്ട്രെച്ചിംഗ്, അല്ലെങ്കിൽ ഇടവേളകളിൽ മറ്റ് രസകരമായ പ്രവർത്തികൾ എന്നിവ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്താനും ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കും. ടിവി കാണുകയോ ഫോൺ ഉപയോഗം പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക.