Positive thinking day 2024; പോസീറ്റിവായി ചിന്തിക്കാം പ്രവര്‍ത്തിക്കാം; പോസിറ്റീവ് ചിന്ത ദിനം, ചരിത്രം പ്രാധാന്യം എന്നിവ അറിയാം
Positive thinking day 2024: ഈ ദിവസത്തിൽ എല്ലാ കാര്യങ്ങളും പോസിറ്റിവായി കാണാൻ ശ്രമിക്കുക. അത് നെഗ്റ്റീവ് കാര്യമാണെങ്കിൽ പോലും പോസിറ്റിവ് രീതിയിൽ കാണാൻ ശ്രമിക്കുക.

സെപ്റ്റംബർ 13 ലോക പോസിറ്റിവ് ദിനം. എല്ലാം കാര്യങ്ങളും പോസ്റ്റിവായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ദിനമെന്ന് ചുരുക്കം. ഒരു അമേരിക്കൻ സംരംഭകൻ 2003-ലാണ് ഈ ആശയം കൊണ്ടുവന്നത്. പേരുകൊണ്ട് തന്നെ ഈ ദിനത്തിന്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാകും. (image credits: gettyimages)

ഈ ദിവസത്തിൽ എല്ലാ കാര്യങ്ങളും പോസിറ്റിവായി കാണാൻ ശ്രമിക്കുക. അത് നെഗ്റ്റീവ് കാര്യമാണെങ്കിൽ പോലും പോസിറ്റിവ് രീതിയിൽ കാണാൻ ശ്രമിക്കുക. എല്ലാ കാര്യത്തിനെയും നെഗറ്റീവായി കാണുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റുമുണ്ട്. അത് ഒരിക്കലും നല്ലതല്ല. ഇതിനു പകരം സന്തോഷത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. (image credits: gettyimages)

എന്നും പോസിറ്റിവായിരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ നിങ്ങൾക്ക് നെഗ്റ്റിവ് തോന്നിയാൽ നിങ്ങളുടെ ആ മനോഭാവം ആദ്യം മാറ്റാൻ ശ്രമിക്കുക. കാര്യങ്ങൾ പോസിറ്റിവായി ചിന്തിക്കാൻ സമയം കണ്ടെത്തുക. (image credits: gettyimages)

പോസിറ്റിവായി ചിന്തിക്കുന്നത് ഹൃദ്രോഗം പോലെയുള്ള അസുഖങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കൂടാതെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പോസിറ്റിവ് ചിന്ത ആയുസ്സ് വർധിക്കാനും വിഷാദം കുറയ്ക്കാനും സഹായിക്കുന്നു.(image credits: gettyimages)

എങ്ങനെ ഈ ദിനം ആഘോഷിക്കാം: ശുഭാപ്തി വിശ്വാസത്തിൽ ദിവസം ആരംഭിക്കുക. പ്രചോദനം നൽകുന്ന പുസ്തകങ്ങൾ വായിക്കാനു സിനിമ കാണാനും ശ്രമിക്കുക. എപ്പോഴും ചിരിക്കാൻ ശ്രമിക്കുക. (image credits: gettyimages)