Castor Oil Benefits: ആവണക്കെണ്ണയ്ക്ക് ഇത്രയും ഗുണങ്ങളോ! മടിക്കാതെ മുടിയിൽ ഉപയോഗിക്കിച്ചോളൂ
Beauty Benefits Of Castor Oil: ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമൃദ്ധമായ ആവണക്കെണ്ണ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഫലം അത്ഭുതപ്പെടുത്തുന്നതാണ്. നമുക്കറിയാത്ത നിരവധി കാര്യങ്ങൾക്ക് ആവണക്കെണ്ണ ബെസ്റ്റാണെന്ന് പറയാം. ആവണക്കെണ്ണയുടെ പ്രധാന ആരോഗ്യ-സൗന്ദര്യ ഗുണങ്ങളും അവ ഉപയോഗിക്കേണ്ട ശരിയായ രീതിയും എന്തെല്ലാമെന്ന് അറിയണ്ടേ.
കേശസംരക്ഷണത്തിനും ചർമ്മകാന്തിക്കും പണ്ടുമുതലേ നമ്മുടെ വീടുകളിൽ ഉപയോഗിച്ചുവരുന്ന ഒന്നാണ് ആവണക്കെണ്ണ (Castor Oil). ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമൃദ്ധമായ ആവണക്കെണ്ണ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഫലം അത്ഭുതപ്പെടുത്തുന്നതാണ്. നമുക്കറിയാത്ത നിരവധി കാര്യങ്ങൾക്ക് ആവണക്കെണ്ണ ബെസ്റ്റാണെന്ന് പറയാം. ആവണക്കെണ്ണയുടെ പ്രധാന ആരോഗ്യ-സൗന്ദര്യ ഗുണങ്ങളും അവ ഉപയോഗിക്കേണ്ട ശരിയായ രീതിയും എന്തെല്ലാമെന്ന് അറിയണ്ടേ.
വരണ്ട ചർമ്മത്തിന്
ആവണക്കെണ്ണ ഒരു മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്. വരണ്ട ചർമ്മമുള്ളവർക്ക് ഇത് കൂടുതൽ ഗുണം നൽകുന്നു. വരണ്ട ചർമ്മത്തിന് മുകളിൽ ആവണക്കെണ്ണ പുരട്ടുമ്പോൾ ഒരു സംരക്ഷണ പാളി രൂപപ്പെടുത്തുന്നതിലൂടെ ഈർപ്പം പുറത്തേക്ക് പോകുന്നത് തടയുന്നു. കൃത്യമായി രീതിയിൽ ചെയ്താൽ നിങ്ങളുടെ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമായി നിലനിർത്താൻ ആവണക്കെണ്ണ സഹായിക്കുന്നു.
ALSO READ: ചുരുണ്ട മുടി ചകരിനാരുപോലെയായോ..! പാർലറിൽ പോകാതെ പരിപാലിക്കാം
മുടി തഴച്ചു വളരാൻ
ആവണക്കെണ്ണയിലുള്ള റിസിനോലിക് ആസിഡ് തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ തടഞ്ഞ് പുതിയ മുടിയിഴകൾ വളരാൻ സഹായിക്കുകയും ചെയ്യുന്നു. ആവണക്കെണ്ണ കട്ടിയുള്ളതായതിനാൽ വെളിച്ചെണ്ണയോ എള്ളെണ്ണയോ സമമായി കലർത്തി ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. രാത്രി കിടക്കുന്നതിന് മുൻപ് ഒരു തുള്ളി ആവണക്കെണ്ണ പുരികത്തിലും കണ്പീലികളിലും പുരട്ടുന്നത് ഇവ കട്ടിയോടെ വളരാൻ സഹായിക്കും.
തിളക്കമുള്ള ചർമ്മത്തിന്
ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും വരൾച്ച മാറ്റാനും ആവണക്കെണ്ണ മികച്ചതാണ്. ഇതിലെ ബാക്ടീരിയ വിരുദ്ധ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. രാത്രി കിടക്കാൻ നേരം കുറച്ചു തുള്ളി ആവണക്കെണ്ണ മുഖത്ത് പുരട്ടി മസ്സാജ് ചെയ്യുന്നത് ചർമ്മത്തിലെ ചുളിവുകൾ മാറ്റി ചെറുപ്പം നിലനിർത്താൻ സഹായിക്കും.
നഖങ്ങളുടെ ആരോഗ്യത്തിന്
വളരെ കട്ടിക്കുറഞ്ഞതും പെട്ടെന്ന് പൊട്ടിപ്പോകുന്നതുമായ നഖങ്ങൾ ഉള്ളവർക്ക് ആവണക്കെണ്ണ മികച്ചൊരു മരുന്നാണ്. നഖങ്ങളിലും ചുറ്റുമുള്ള ചർമ്മത്തിലും ദിവസവും അൽപ്പം ആവണക്കെണ്ണ പുരട്ടി തടവുന്നത് നഖങ്ങൾക്ക് ബലവും തിളക്കവും നൽകും.
മുറിവ് ഉണക്കുന്നതിന്
ആവണക്കെണ്ണയുടെ ഈർപ്പം നിലനിർത്തുന്ന ഗുണം നിങ്ങളുടെ ചർമ്മം സുഖപ്പെടുത്താനും പുതിയ ചർമ്മം വളരാനും സഹായിക്കുന്നു. എന്നാൽ ഓർക്കുക, ചെറിയ മുറിവുകളിൽ മാത്രമേ നിങ്ങൾ ആവണക്കെണ്ണ ഉപയോഗിക്കാവൂ, എപ്പോഴും ആദ്യം ഒരു ഡോക്ടറെയോ വിദഗ്ദ്ധനെയോ സമീപിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യമായിട്ടാണ് നിങ്ങൽ ആവണക്കെണ്ണ ഉപയോഗിക്കുന്നതെങ്കിൽ കൈയിൽ അൽപ്പം പുരട്ടി അലർജിയില്ലെന്ന് ഉറപ്പുവരുത്തുക. അമിതമായി ഉപയോഗിച്ചാൽ കട്ടി കൂടിയ എണ്ണയായതിനാൽ തലയോട്ടിയിലെ സുഷിരങ്ങൾ അടയാൻ സാധ്യതയുണ്ട്. ആഴ്ചയിൽ 1-2 തവണ ഉപയോഗിക്കുന്നതാണ് അനുയോജ്യം. പണ്ടുകാലത്ത് വയർ ഇളക്കാൻ ഇത് ഉള്ളിൽ കഴിച്ചിരുന്നുവെങ്കിലും, ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആവണക്കെണ്ണ കഴിക്കാൻ പാടില്ല.
English Summary:
People have traditionally used castor oil for everything from skin and hair care to digestive health. It’s a go-to remedy for tackling dry skin, locking in moisture, and looking after your hair and eyebrows.