Pressure Cooker Tips: പ്രഷർ കുക്കറിൽ ഭക്ഷണം വയ്ക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം? ഈ വൻ തെറ്റുകൾ വരുത്തരുത്
Pressure Cooker Using Hacks: വീട്ടമ്മമാരെ സംബന്ധിച്ച് അവരുടെ അടുക്കള സമയം കുറയ്ക്കാൻ മറ്റെന്തിനേക്കാളും ഉപകാരപ്രദമായ ഒന്നാണ് പ്രഷർ കുക്കർ. പക്ഷേ, നിങ്ങൾ ഇത് ശരിയായി ഉപയോഗിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ അപകടകരവും കുക്കറാണ്. കുക്കറിൽ പാചകം ചെയ്യുമ്പോൾ നാം അറിയാതെ വരുത്തുന്ന പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്നും, അത് എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക് നോക്കാം.

പ്രതീകാത്മക ചിത്രം
പാചകം വേഗത്തിലാക്കുകയും ഗ്യാസ് തീരാതെ സൂക്ഷിക്കാനും പ്രഷർ കുക്കറിലുള്ള പാചകം വളരെ നല്ലതാണ്. വീട്ടമ്മമാരെ സംബന്ധിച്ച് അവരുടെ അടുക്കള സമയം കുറയ്ക്കാൻ മറ്റെന്തിനേക്കാളും ഉപകാരപ്രദമായ ഒന്നാണ് പ്രഷർ കുക്കർ. പക്ഷേ, നിങ്ങൾ ഇത് ശരിയായി ഉപയോഗിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ അപകടകരവും കുക്കറാണ്. കുക്കറിൽ പാചകം ചെയ്യുമ്പോൾ നാം അറിയാതെ വരുത്തുന്ന പ്രധാന തെറ്റുകൾ എന്തൊക്കെയാണെന്നും, അത് എങ്ങനെ ഒഴിവാക്കാമെന്നും നമുക്ക് നോക്കാം.
ALSO READ: ആവണക്കെണ്ണയ്ക്ക് ഇത്രയും ഗുണങ്ങളോ! മടിക്കാതെ മുടിയിൽ ഉപയോഗിക്കിച്ചോളൂ
പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
അമിതമായി ഭക്ഷണം നിറയ്ക്കൽ: കുക്കറിന്റെ കപ്പാസിറ്റിയുടെ മൂന്നിൽ രണ്ട് ഭാഗത്തിൽ കൂടുതൽ ഒരിക്കലും ഭക്ഷണം കുത്തി നിറയ്ക്കരുത്. പരിപ്പ്, അരി, ചോറ് എന്നിവ വേവിക്കുമ്പോൾ പകുതി ഭാഗം മാത്രം നിറയ്ക്കുന്നതാണ് സുരക്ഷിതം. ഇവ വേവുമ്പോൾ പതഞ്ഞുപൊങ്ങാനും സ്റ്റീം വെന്റിൽ അടഞ്ഞ് പ്രഷർ പുറത്തേക്ക് വരാതെ തടസ്സമുണ്ടാക്കി കുക്കർ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.
ആവശ്യത്തിന് വെള്ളം ചേർക്കുക: ആവി വരുന്നതിന് കുക്കറിനുള്ളിൽ എപ്പോഴും ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കണം. വെള്ളം തീരെ കുറവാണെങ്കിൽ ഭക്ഷണം അടിക്ക്പിടിക്കുകയും ആവി പുറംന്തള്ളാതെ പ്രഷർ വരാതിരിക്കുകയും ചെയ്യും. വയ്ക്കുന്ന ഭക്ഷണവസ്തുക്കളുടെ മുകളിൽ വെള്ളം നിൽക്കുന്ന രീതിക്ക് വേണം എപ്പോഴും വെള്ളം വയ്ക്കാൻ.
ആവി കളയുന്നത്: പാചകം കഴിഞ്ഞ ഉടൻ തന്നെ വിസിൽ പൊക്കിപ്പിടിച്ചോ തണുത്ത വെള്ളം ഒഴിച്ചോ നിർബന്ധപൂർവ്വം ആവി കളയുന്നത് തികച്ചും തെറ്റായ രീതിയാണ്. ഇത് കുക്കറിനുള്ളിലെ പ്രഷർ പെട്ടെന്ന് മാറാനും ഭക്ഷണം ശരിയായി വേവാതിരിക്കാനും കാരണമാകും. ആവി സ്വാഭാവികമായി ഇറങ്ങി പ്രഷർ താഴുന്നത് വരെ കാത്തിരിക്കുക.
ഓയിൽ ചേർക്കാതിരിക്കുക: പരിപ്പ്, കടല തുടങ്ങിയ വിഭവങ്ങൾ വേവിക്കുമ്പോൾ കുക്കർ വിസിലടിക്കുമ്പോൾ വെള്ളവും പതയും വെന്റിലൂടെ പുറത്തേക്ക് തെറിക്കുന്നത് സാധാരണമാണ്. പരിപ്പ് വേവിക്കുമ്പോൾ അര ടീസ്പൂൺ വെളിച്ചെണ്ണയോ നെയ്യോ ചേർത്താൽ ഇത് പതഞ്ഞുപൊങ്ങി പുറത്തേക്ക് വരുന്നത് തടയാൻ സാധിക്കും.
ഫ്ലേം നോക്കണം: വിസിൽ വന്നതിനുശേഷം തീ കുറച്ചു വെക്കുക. ഇത് ഇന്ധനം ലാഭിക്കാനും ഭക്ഷണം കൃത്യമായി വേവാനും സഹായിക്കും.
ക്ലീനിംഗ്: വിസിലും ഗാസ്കറ്റും ഓരോ ഉപയോഗ ശേഷവും ഊരിമാറ്റി നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കുക. കാരണം ഭക്ഷണത്തിൻ്റെ അവശിഷ്ടം അതിൽ കയറിയിരിക്കുന്നു. ഇത് അടുത്ത പാചകം ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കും.
മാറ്റേണ്ട സമയം: ഗാസ്കറ്റിന്റെ അയവ് മാറുകയോ വിടവ് വരികയോ ചെയ്താൽ ഉടൻ തന്നെ പുതിയത് മാറ്റുക.
കട്ടി കൂടിയ ഭക്ഷണങ്ങൾ: പാലും തൈരും ചേർത്തുള്ള വിഭവങ്ങൾ അല്ലെങ്കിൽ ബേക്കിംഗ് സോഡ ചേർത്ത ഭക്ഷണങ്ങൾ കുക്കറിൽ പ്രഷർ കൊടുത്ത് വേവിക്കരുത്. ഇവ വലിയ തോതിൽ പതഞ്ഞുപൊങ്ങി അപകടം സൃഷ്ടിച്ചേക്കാം.
English Summary:
The pressure cooker is a hero in most Indian kitchens, saving us time every single day. But while it helps cook food super fast, using it the right way is extremely important for safety.