Kerala Weather Update: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; അപകടം കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപം
Landslide Reported on Parappanangadi-Nadukani State Highway: പത്ത് അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്, മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല, തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചു. പ്രദേശത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു, ഇതാകാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം: പരപ്പനങ്ങാടി-നാടുകാണി സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍. പാണക്കാട് എടയ്പാലത്താണ് സംഭവമുണ്ടായത്. റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിയുന്നതിനിടെ ആളുകള്‍ ഓടി മാറിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.
പത്ത് അടി ഉയരത്തില്‍ നിന്നാണ് മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചത്, മണ്ണിനടിയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല, തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ സ്ഥലത്തെത്തിച്ചു. പ്രദേശത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു, ഇതാകാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടലുണ്ടിപുഴയുടെ സമീപത്തുള്ള കുന്നാണ് താഴേക്ക് ഇടിഞ്ഞ് വീണത്.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം
കേരളത്തിലെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴയെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
നെന്മാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം
നെന്മാറ പോത്തുണ്ടിയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരിയായ സ്ത്രീക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. നെല്ലിയാമ്പതിയില്‍ നിന്ന് നെന്മാറയിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.30 ഓടെയാണ് സംഭവം.
താഴ്ചയില്‍ പതിച്ച ബസ് മരത്തിനിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ
ഇന്ന് ഓഗസ്റ്റ് മൂന്നിന് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകള്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Also Read: Kerala Weather Update Live: എന്ന് തീരും മഴ, അലർട്ടുകൾ മാറുന്നു, വെള്ളപ്പൊക്ക ഭീക്ഷണി
യെല്ലോ അലര്‍ട്ട്
- ഓഗസ്റ്റ് മൂന്ന്- തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്
- ഓഗസ്റ്റ് നാല്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസറഗോഡ്
- ഓഗസ്റ്റ് ആറ്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസറഗോഡ്
- ഓഗസ്റ്റ് ഏഴ്- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
English Summary
A landslide has been reported on the Parappanangadi-Nadukani State Highway near Minister P.K. Kunhalikutty’s house. The incident comes amid heavy rain in Kerala. The latest details on the road condition and traffic situation are awaited.