Cancer mRNA Vaccine: കാന്‍സറിനെ തുരത്താനാകുമോ? ഈ വാക്‌സിനില്‍ പ്രതീക്ഷകള്‍ അനവധി

Scientists Develop mRNA Vaccine: ഇമ്മ്യൂൺ ചെക്ക്പോയിന്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന സ്റ്റാൻഡേർഡ് ഇമ്മ്യൂണോതെറാപ്പി മരുന്നുകളുമായി ഈ വാക്‌സിന്‍ ചേരുമ്പോള്‍ മികച്ച ആന്റിട്യൂമര്‍ ഇഫക്ട് ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍

Cancer mRNA Vaccine: കാന്‍സറിനെ തുരത്താനാകുമോ? ഈ വാക്‌സിനില്‍ പ്രതീക്ഷകള്‍ അനവധി

പ്രതീകാത്മക ചിത്രം

Published: 

24 Jul 2025 18:39 PM

നുഷ്യരാശിയെ എക്കാലത്തും അലട്ടുന്ന മഹാമാരിയാണ് കാന്‍സര്‍. ഗവേഷകലോകം എന്നെങ്കിലും ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇപ്പോഴിതാ, കാന്‍സര്‍ ഗവേഷണരംഗത്ത് വമ്പന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകര്‍. ട്യൂമറുകള്‍ക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധം മെച്ചപ്പെടുത്തുന്ന പരീക്ഷണാത്മക എംആര്‍എന്‍എ വാക്‌സിനാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്.

നേച്ചർ ബയോമെഡിക്കൽ എഞ്ചിനീയറിങില്‍ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലികളിലായിരുന്നു പരീക്ഷണം. ഇമ്മ്യൂൺ ചെക്ക്പോയിന്റ് ഇൻഹിബിറ്ററുകൾ എന്നറിയപ്പെടുന്ന സ്റ്റാൻഡേർഡ് ഇമ്മ്യൂണോതെറാപ്പി മരുന്നുകളുമായി ഈ വാക്‌സിന്‍ ചേരുമ്പോള്‍ മികച്ച ആന്റിട്യൂമര്‍ ഇഫക്ട് ഉണ്ടാകുന്നുവെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

Read Also: Obesity: ഇന്ത്യക്കാരിൽ 30 ശതമാനം ആളുകളും പൊണ്ണത്തടിക്ക് ഇരകളാകും; സിസിഎംബി പഠനം

ഒരു വൈറസിനെതിരെ പോരാടുന്നതുപോലെ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കുകയാണ് ഈ വാക്‌സിന്‍ ചെയ്യുന്നത്. ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെ മാത്രം ആശ്രയിക്കാതെ കാൻസര്‍ ചികിത്സാ രംഗത്ത് പുതിയൊരു മാര്‍ഗം ഇതിലൂടെ സാധ്യമായേക്കാമെന്ന്‌ ഗവേഷകനും പ്രമുഖ പീഡിയാട്രിക് ഓങ്കോളജിസ്റ്റുമായ ഡോ. ഏലിയാസ് സയൂർ പറഞ്ഞു. എന്നാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ടതുണ്ട്. മനുഷ്യരില്‍ ഇത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് വിശദമായി വിലയിരുത്തേണ്ടി വരും.

മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന