Robotic Eye Surgeries: ആരും കാണാത്തത് കാണും, കണ്ണിനെ പൊന്നുപോലെ നോക്കി ശസ്ത്രക്രിയ ചെയ്യും ഈ റോബോട്ടുകൾ

Robotic System For Delicate Eye Surgeries: കഴിഞ്ഞ നവംബറിൽ, ചൈനയിലെ ഗുവാങ്‌ഷൂവിലുള്ള ഡോക്ടർമാർ 4,000 കിലോമീറ്റർ അകലെയുള്ള ഉറുമ്‌കിയിലെ ഒരു രോഗിക്ക് 5G സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.

Robotic Eye Surgeries: ആരും കാണാത്തത് കാണും,  കണ്ണിനെ പൊന്നുപോലെ നോക്കി ശസ്ത്രക്രിയ ചെയ്യും ഈ റോബോട്ടുകൾ

Robotic System For Delicate Eye Surgeries

Updated On: 

22 Jan 2026 | 07:01 PM

ബെയ്ജിങ്: മനുഷ്യന്റെ കണ്ണിലെ അതീവ സൂക്ഷ്മമായ ഭാഗങ്ങളിൽപ്പോലും കുത്തിവെപ്പുകളും ശസ്ത്രക്രിയകളും നടത്താൻ ശേഷിയുള്ള ഓട്ടോണമസ് റോബോട്ടിക് സംവിധാനം ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമേഷനിലെ ഒരു സംഘം ഗവേഷകരാണ് ഈ അത്ഭുത നേട്ടത്തിന് പിന്നിൽ. ഇത് സംബന്ധിച്ച് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ സബ്‌റെറ്റിനൽ, ഇൻട്രാവാസ്കുലർ കുത്തിവെപ്പുകൾ നൂറു ശതമാനം വിജയകരമായി പൂർത്തിയാക്കാൻ ഈ റോബോട്ടിന് സാധിച്ചു.

സാധാരണ മനുഷ്യർ ചെയ്യുന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് പിഴവുകൾ 80 ശതമാനത്തോളം കുറയ്ക്കാൻ ഈ സംവിധാനത്തിന് കഴിയും. ത്രീഡി (3D) പെർസെപ്ഷൻ, പ്രിസിഷൻ പൊസിഷനിംഗ് തുടങ്ങിയ അത്യാധുനിക അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈകളെ നിയന്ത്രിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത ഉൾനാടൻ പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും സങ്കീർണ്ണമായ നേത്ര ശസ്ത്രക്രിയകൾ നടത്താൻ ഈ സാങ്കേതികവിദ്യ സഹായകമാകും.

കഴിഞ്ഞ നവംബറിൽ, ചൈനയിലെ ഗുവാങ്‌ഷൂവിലുള്ള ഡോക്ടർമാർ 4,000 കിലോമീറ്റർ അകലെയുള്ള ഉറുമ്‌കിയിലെ ഒരു രോഗിക്ക് 5G സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. ഏഴ് മിനിറ്റിനുള്ളിൽ പൂർത്തിയായ ഈ ശസ്ത്രക്രിയ മെഡിക്കൽ രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ ശസ്ത്രക്രിയാ വിദഗ്ധരുടെ പരിശീലന കാലാവധി കുറയ്ക്കാനും രോഗികളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഈ റോബോട്ടിക് വിദ്യ ഉപകരിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു.

കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം