AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Santhosh George Kulangara: സന്തോഷ് ജോർജ് കുളങ്ങര പോയത് ഇത്രയും രാജ്യങ്ങളില്‍! ഇഷ്ടപ്പെട്ട സിനിമാ താരം ആര് ?

Santhosh George Kulangara: ഇത്രയും കാലത്തിനിടയ്ക്ക് സന്തോഷ് ജോർജ് കുളങ്ങര എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്, ഇഷ്ടമുളള സിനിമാ താരം ആര് ,അദ്ദേഹത്തിന്റെ മാസവരുമാനവും ആസ്തിയും എത്രയാണ് എന്നതിനെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Santhosh George Kulangara: സന്തോഷ് ജോർജ് കുളങ്ങര പോയത് ഇത്രയും രാജ്യങ്ങളില്‍! ഇഷ്ടപ്പെട്ട സിനിമാ താരം ആര് ?
Santhosh George Kulangara
sarika-kp
Sarika KP | Published: 15 Jun 2025 09:08 AM

സഞ്ചാരിയെന്ന് പറഞ്ഞാൽ മലയാളികളുടെ മനസ്സിൽ ആദ്യം ഓര്‍മവരുന്നത് സന്തോഷ് ജോ‍ർജ് കുളങ്ങരയുടെ പേരാണ്. മലയാളികളെ യാത്ര ചെയ്യാൻ സ്വപ്നം പഠിപ്പിച്ചയാളാണ് അദ്ദേഹം. ഇതുവരെ പോയിട്ടും കണ്ടിട്ടും ഇല്ലാത്ത എത്രയോ രാജ്യങ്ങളെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുത്തത് സന്തോഷ് ജോർജാണ്. ഇത്രയും കാലത്തിനിടയ്ക്ക് സന്തോഷ് ജോർജ് കുളങ്ങര എത്ര രാജ്യങ്ങളിൽ പോയിട്ടുണ്ട്, ഇഷ്ടമുളള സിനിമാ താരം ആര് ,അദ്ദേഹത്തിന്റെ മാസവരുമാനവും ആസ്തിയും എത്രയാണ് എന്നതിനെക്കുറിച്ച് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതുവരെ 148 രാജ്യങ്ങളാണ് സന്ദര്‍ശിച്ചിട്ടുള്ളത് എന്നാണ് അദ്ദേഹം പറയുന്നത്. ബഹിരാകാശത്ത് ഇതുവരെ പോയിട്ടില്ല. സ്‌പേസ് യാത്രയ്ക്കുളള തയ്യാറെടുപ്പുകള്‍ ഒത്തിരി മുന്നോട്ട് പോയിക്കഴിഞ്ഞു. വലിയ താമസമില്ലാതെ നടക്കുമെന്ന് കരുതുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും തനിക്ക് മര്യാദയ്ക്ക് അറിയുന്ന ഭാഷ മലയാളമാണെന്നാണ് അദ്ദേഹം പറയുന്നത് മുക്കിയും ഞരങ്ങിയും ഒക്കെ ഇംഗ്ലീഷും ഹിന്ദിയും തമിഴും സംസാരിക്കും. നമുക്ക് ആവശ്യബോധം വന്നാല്‍ ഭാഷയൊന്നും ഒരു വിഷയം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ‘മൂന്ന് സ്ഥാപനങ്ങള്‍ തരുന്ന ശമ്പളമാണ് വരുമാനം’; സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെടുത്തി സന്തോഷ് ജോര്‍ജ് കുളങ്ങര

ഇഷ്ടമുള്ള സിനിമ താരം ആരാണെന്ന ചോദ്യത്തിന് ടോം ഹാങ്ക്‌സ് എന്നായിരുന്നു സന്തോഷ് ജോർജിന്റെ മറുപടി. മലയാളത്തില്‍ തിലകനെ പോലുളള നടന്മാരെയാണ് ഇഷ്ടമെന്നും നമ്മള്‍ ജീവിച്ചിരിക്കുന്ന നാട്ടില്‍ അപ്പുറത്തെ കവലയില്‍ കണ്ട ഒരു ചേട്ടനാണ് എന്ന് തോന്നിക്കുന്നവരെയെല്ലാം ഇഷ്ടമാണ്. അതിനര്‍ത്ഥം സൂപ്പര്‍ സ്റ്റാറുകളെ ഇഷ്ടമല്ല എന്നല്ല. അവര്‍ അഭിനയിച്ച ചില കഥാപാത്രങ്ങളായിരിക്കും ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.