AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Santhosh George Kulangara: ‘മൂന്ന് സ്ഥാപനങ്ങള്‍ തരുന്ന ശമ്പളമാണ് വരുമാനം’; സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെടുത്തി സന്തോഷ് ജോര്‍ജ് കുളങ്ങര

Santhosh George Kulangara about his income: ഈ മൂന്ന് സ്ഥാപനങ്ങളില്‍ താന്‍ എത്ര പണിയെടുത്താലും ഉണ്ടാകുന്ന പൈസ ആ സ്ഥാപനത്തിന്റെ പണമാണ്. ആ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ തനിക്ക് കമ്പനി ഒരു തുക നിശ്ചയിച്ചിട്ടുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര

Santhosh George Kulangara: ‘മൂന്ന് സ്ഥാപനങ്ങള്‍ തരുന്ന ശമ്പളമാണ് വരുമാനം’; സമ്പാദ്യത്തെക്കുറിച്ച് വെളിപ്പെടുത്തി സന്തോഷ് ജോര്‍ജ് കുളങ്ങര
സന്തോഷ് ജോര്‍ജ് കുളങ്ങര Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Updated On: 11 Jun 2025 09:50 AM

മ്പാദ്യത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സന്തോഷ് ജോര്‍ജ് കുളങ്ങര. സന്തോഷ് ജോര്‍ജ് എന്ന് പറയുന്ന ബ്രാന്‍ഡാണ് തന്റെ സമ്പാദ്യമെന്നും. അത് സംരക്ഷിക്കുകയാണ് തന്റെ പ്രധാന ജോലിയെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ മൂന്ന് സ്ഥാപനങ്ങള്‍ തരുന്ന ശമ്പളമാണ് വരുമാനം. ലേബര്‍ ഇന്ത്യ, സഫാരി, സഞ്ചാരം എന്നീ മൂന്ന് സ്ഥാപനങ്ങളാണ് പ്രധാനമായിട്ടും വരുമാനമുണ്ടാക്കുന്നത്. ആ സ്ഥാപനങ്ങള്‍ തനിക്കൊരു ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. പലപ്പോഴും അത് കാശായിട്ടല്ല എടുക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വീട്ടിലേക്ക് അത്യാവശ്യമായിട്ടുള്ള സാധനങ്ങള്‍, വണ്ടിയുടെ പെട്രോള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ ബില്ലായിട്ടാണ് കൊടുക്കുന്നത്‌. എല്ലാ ആഴ്ചയിലും അതില്‍ ഒരു നിശ്ചിത തുക ഭാര്യയ്ക്കാണ് കൊടുക്കുന്നത്. ഭാര്യയാണ് വീട് മാനേജ് ചെയ്യുന്നത്. ഈ മൂന്ന് സ്ഥാപനങ്ങളില്‍ താന്‍ എത്ര പണിയെടുത്താലും ഉണ്ടാക്കുന്ന പൈസ ആ സ്ഥാപനത്തിന്റെ പണമാണ്. ആ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ എന്ന നിലയില്‍ തനിക്ക് കമ്പനി ഒരു തുക നിശ്ചയിച്ചിട്ടുണ്ടെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.

”ആ തുകയെ എടുക്കാറുള്ളൂ. വീട്ടിലെ ചെലവുകള്‍, മക്കളുടെ വിദ്യാഭ്യാസം, അവരുടെ യാത്രകള്‍ ഇങ്ങനെയുള്ള കാര്യത്തിനെല്ലാം ആ തുകയാണ് ഉപയോഗിക്കുന്നത്. അതില്‍ മിച്ചം വരുന്നത് ആ കമ്പനിയില്‍ കിടപ്പുണ്ടാകും. തന്റെ പേരില്‍ അത്രയും പൈസ അവിടെ മിച്ചമുണ്ടാകും”-സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വാക്കുകള്‍.

Read Also: Education Loan: ക്രെഡിറ്റ് സ്‌കോര്‍ ഇല്ലെന്ന പേടി വേണ്ട, വിദ്യാഭ്യാസ വായ്പ നിങ്ങള്‍ക്കും കിട്ടും

ടാറ്റൂ വെറുപ്പാണ്

ടാറ്റു വെറുപ്പാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ശരീരത്തിലും മനസിലും മായ്ച്ചു കളയാന്‍ പറ്റാത്ത ഒരു കളങ്കവും ഉണ്ടാകാന്‍ പാടില്ല എന്ന് വിശ്വസിക്കുന്നയാളാണ് താന്‍. ഈ ടാറ്റു കൊണ്ട് കുറേ വൃത്തികേടാക്കാം എന്നല്ലാതെ സ്വഭാവിക സൗന്ദര്യത്തെയോ ശരീരത്തെയോ എന്‍ഹാസ് ചെയ്യാന്‍ ഒരിക്കലും പറ്റുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.