High Cholesterol: നടക്കുമ്പോൾ കാലിന് വേദനയാണോ… ; വാതരോ​ഗമല്ല, ഇത് നിസാരമാക്കരുത്

High Cholestrol Risk: എല്ലാത്തിനെയും പോലെ കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കൂടിയാലും കുഴപ്പമാണ്. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ഹൃദയാഘാതത്തിന് വരം കാരണമാകുകയും ചെയ്യുന്നു.

High Cholesterol: നടക്കുമ്പോൾ കാലിന് വേദനയാണോ... ; വാതരോ​ഗമല്ല, ഇത് നിസാരമാക്കരുത്

High Cholesterol

Published: 

29 Nov 2025 12:11 PM

ആരോഗ്യകരമായ കോശങ്ങളെ നിർമിക്കാൻ നമ്മുടെ ശരീരത്തിന് കൊളസ്ട്രോൾ അത്യാവശ്യമായ ഒന്നാണ്. രക്തത്തിൽ കാണുന്ന മെഴുകു പോലുള്ള കൊഴുത്ത വസ്തുവിനെയാണ് കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. എന്നാൽ എല്ലാത്തിനെയും പോലെ ഇതിൻ്റെ അളവ് ശരീരത്തിൽ കൂടിയാലും കുഴപ്പമാണ്. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയത്തെ ദോഷകരമായി ബാധിക്കുകയും ഹൃദയാഘാതത്തിന് വരം കാരണമാകുകയും ചെയ്യുന്നു.

കൊളസ്ട്രോൾ കൂടിയാൽ

കൊളസ്ട്രോളിൻ്റെ അളവ് ശരീരത്തിൽ ​ഗണ്യമായി വ​ർദ്ധിക്കുമ്പോൾ അവ ചില ലക്ഷണങ്ങൾ പുറത്തുകാട്ടുന്നു. രണ്ട് തരം കൊളസ്ട്രാളാണ് ഉള്ളത്. ഒന്ന് എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), അഥവാ ചീത്ത കൊളസ്ട്രോൾ രണ്ടാമത്തേത് എച്ച്ഡിഎൽ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), അഥവാ നല്ല കൊളസ്ട്രോൾ.

എൽഡിഎൽ (മോശം കൊളസ്ട്രോൾ): ഇത് രക്തക്കുഴലുകൾക്കുള്ളിൽ അടിഞ്ഞുകൂടുകയും പ്ലാക്ക് രൂപപ്പെടുകയും ചെയ്യുന്നു. അതിലൂടെ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ): ഇത് ഹൃദയത്തിന് ഗുണം ചെയ്യും.

ALSO READ: വൈകി എഴുന്നേറ്റാൽ വൈറ്റമിൻ ഡിയുടെ അളവ് കുറയുമോ?; കാരണം

ഉയർന്ന കൊളസ്ട്രോൾ അളവ് പെരിഫറൽ ആർട്ടറി ഡിസീസ് (PAD) പോലുള്ള അവസ്ഥകൾക്ക് കാരണമാകും. ഇത് ഒടുവിൽ പക്ഷാഘാതം അല്ലെങ്കിൽ ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. കൊളസ്ട്രോൾ അളവ് ഗണ്യമായി ഉയരുമ്പോൾ, കാലിലെ ധമനികളിൽ അവ അടിഞ്ഞുകൂടുകയും ശരിയായ രക്തചംക്രമണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിൽ കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാലുകൾക്ക് അധിയായ വേദന അനുഭവപ്പെടുകന്നു. ചിലർക്ക് കാലുകളിൽ മരവിപ്പാണ് പ്രധാനമായും അനുഭവപ്പെടുന്നത്. കാലിലെ പേശികൾക്ക് വേണ്ടത്ര ശക്തി ഇല്ലാതെവരുന്നതും ഇതിൻ്റെ ലക്ഷണമാണ്.

അവഗണിക്കാൻ പാടില്ലാത്ത മറ്റ് ലക്ഷണങ്ങൾ

നഖങ്ങൾ പൊട്ടുകയോ നഖങ്ങൾക്കുള്ളിൽ വരകൾ രൂപപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധിക്കുക

കാലുകളിൽ പെട്ടെന്ന് വ്രണങ്ങൾ പ്രത്യക്ഷപ്പെടുക.

ചർമ്മത്തിന്റെ നിറത്തിൽ മാറ്റങ്ങൾ (നീല അല്ലെങ്കിൽ വിളറിയ നിറം).

ഉയർന്ന കൊളസ്ട്രോൾ മൂലം മുടി കൊഴിച്ചിൽ ഉണ്ടായേക്കാം

കാലിലെ പേശികളുടെ ശക്തി കുറയുന്നു.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും