AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rose apple side effects: ചാമ്പങ്ങ കഴിച്ചാൽ വയറിന് പ്രശ്നമുണ്ടാകുമോ? ദഹനവും ചാമ്പങ്ങയും തമ്മിലുള്ള ബന്ധം

Side effects of eating too many Water apples: ചാമ്പങ്ങയുടെ ഉൾഭാഗത്ത് പുഴുക്കളോ പ്രാണികളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ നന്നായി കഴുകി വൃത്തിയാക്കി മുറിച്ചു നോക്കിയ ശേഷം മാത്രം കഴിക്കണം.

Rose apple side effects: ചാമ്പങ്ങ കഴിച്ചാൽ വയറിന് പ്രശ്നമുണ്ടാകുമോ? ദഹനവും ചാമ്പങ്ങയും തമ്മിലുള്ള ബന്ധം
Rose AppleImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 27 Feb 2026 | 04:42 PM

ചാമ്പങ്ങ ഇപ്പോൾ നമ്മുടെ നാട്ടിൽ സുലഭമാണ്. പറമ്പിലും മുറ്റത്തും സമൃദ്ധമായി കായ്ചു കിടക്കുന്ന ചാമ്പങ്ങ ഉപ്പു കൂട്ടിയോ അല്ലാതെയോ കഴിക്കുന്നത് നമ്മുടെ എല്ലാം ​ഗൃഹാതുരത്വത്തിന്റെ കൂടി ഭാ​ഗമാണെന്ന് പറയാം. വെറും രസം എന്നതിലുപരി പോഷകഗുണങ്ങളേറെ ഉള്ള ഫലമാണ് ഇത്. എന്നാൽ ഇത് വലിയ അളവിൽ കഴിക്കുന്നത് ചിലരിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

വയറിനു പണികിട്ടുന്ന വഴി

 

പുളിയുള്ള ചാമ്പങ്ങ അമിതമായി കഴിക്കുന്നത് വയറ്റിൽ അസിഡിറ്റി വർദ്ധിപ്പിക്കാൻ കാരണമായേക്കാം. നാരുകൾ ധാരാളമായി അടങ്ങിയ പഴമായതിനാൽ, പെട്ടെന്ന് വലിയ അളവിൽ കഴിക്കുന്നത് ചിലരിൽ വയറിളക്കത്തിന് വഴിവെച്ചേക്കാം എന്നതാണ് മറ്റൊരു പ്രശ്നം. മരത്തിൽ നിന്ന് പറിച്ച് നേരിട്ടു കഴിക്കാനാണ് പലരും ശ്രമിക്കാറ്. അതിനിടെ കഴികാനോ വൃത്തിയാക്കാനോ ആരും ശ്രദ്ധിക്കാറില്ല.

ചാമ്പങ്ങയുടെ ഉൾഭാഗത്ത് പുഴുക്കളോ പ്രാണികളോ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ നന്നായി കഴുകി വൃത്തിയാക്കി മുറിച്ചു നോക്കിയ ശേഷം മാത്രം കഴിക്കണം. ഏതൊരു ഭക്ഷണവും അമിതമായാൽ ശരീരത്തിന് ദോഷകരമാകാം. മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

 

പ്രധാന ഗുണങ്ങൾ

 

മിതമായ അളവിൽ കഴിച്ചാൽ ചാമ്പങ്ങ ശരീരത്തിന് തണുപ്പ് നൽകാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ഇതിൽ വിറ്റാമിൻ സി, എ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

Follow Us