Fish smell removing : കയ്യിലെ മീൻമണം മാറ്റണോ എളുപ്പത്തിൽ… വഴികൾ അടുക്കളയിൽ ഉണ്ട്
How to remove fish smell easily: സോപ്പും ലോഷനുമൊക്കെ ഉപയോഗിച്ച് കഴുകിയാലും മണം പൂർണമായി പോകാറില്ല എന്നതാണ് പ്രധാന പ്രശ്നം.

Fish Smell Removing Tips
മിക്ക ആളുകൾക്കും മീൻ മുറിക്കുന്നതിനേക്കാൾ വലിയ തലവേദനയാണ് കൈകളിലെ മീൻമണം മാറ്റിയെടുക്കുന്നത്. സോപ്പും ലോഷനുമൊക്കെ ഉപയോഗിച്ച് കഴുകിയാലും മണം പൂർണമായി പോകാറില്ല എന്നതാണ് പ്രധാന പ്രശ്നം. എന്നാൽ അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.
- മീനിന്റെ ഗന്ധം മാറ്റാൻ ഏറ്റവും മികച്ച വഴിയാണ് വിനാഗിരി. ഒരു പാത്രത്തിൽ അൽപം വെള്ളമെടുത്ത് അതിലേക്ക് കുറച്ച് വിനാഗിരി ചേർക്കുക. മീൻ വെട്ടിയതിന് ശേഷം പാത്രങ്ങൾ, കത്തി, സിങ്ക്, കൈകൾ എന്നിവ സാധാരണ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ഈ വിനാഗിരി ലായനി ഉപയോഗിച്ച് വീണ്ടും കഴുകുക. വിനാഗിരിക്ക് പകരം നാരങ്ങാനീരും ഉപയോഗിക്കാവുന്നതാണ്.
- കൈകളിൽ ടൂത്ത്പേസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ച് കഴുകുന്നത് മീൻമണം മാറ്റാൻ സഹായിക്കും. ടൂത്ത്പേസ്റ്റിലെ മിന്റ് അംശം കൈകൾക്ക് ഫ്രഷ് അനുഭവം നൽകും.
- ഉപയോഗിച്ച കാപ്പിപ്പൊടിയോ പുതിയ കാപ്പിപ്പൊടിയോ കൈകളിൽ ഉരസി കഴുകിയാൽ മീൻമണം എളുപ്പത്തിൽ ഇല്ലാതാകും. കാപ്പിക്ക് ദുർഗന്ധത്തെ വലിച്ചെടുക്കാൻ കഴിവുണ്ട്.
- കുടംപുളി വെള്ളത്തിലിട്ട് ചെറുതായി കുതിർത്ത ശേഷം കൈകളിൽ തിരുമ്മി കഴുകുന്നത് മീൻമണം മാറ്റാൻ ഫലപ്രദമാണ്.
- കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകിയതിന് ശേഷം അൽപം വെളിച്ചെണ്ണ കൈകളിൽ പുരട്ടി തുടച്ചെടുക്കുന്നത് മീനിന്റെ ഗന്ധം ഇല്ലാതാക്കാൻ സഹായിക്കും.
- മല്ലിപ്പൊടി കൈകളിൽ എടുത്ത് നന്നായി ഉരസിയാൽ മീനിന്റെ ഗന്ധം മാറും. അതുപോലെ വെളുത്തുള്ളി പേസ്റ്റും ഇതേ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്.