Sleeping Time: നിങ്ങൾ എത്രനേരം ഉറങ്ങാറുണ്ട്?; ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ മരണമോ…

Sleeping Damage To Your Health: നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉറക്കം ലഭിക്കുന്നത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുമെന്നും അകാല മരണ സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഒക്ലഹോമ സർവകലാശാലയിലെ ഒരു സമീപകാല പഠനമാണ് ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് ചില പഠനങ്ങൾ പുറത്തുവിട്ടത്.

Sleeping Time: നിങ്ങൾ എത്രനേരം ഉറങ്ങാറുണ്ട്?; ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയാൽ മരണമോ...

Sleeping Time

Published: 

28 Jul 2025 11:59 AM

ഉറക്കം മനുഷ്യൻ്റെ ശരീരത്തിന് ആവശ്യമായ ഒന്നാണ്. ഒരു ദിവസം കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് പല ആരോ​ഗ്യ വിദ​ഗ്ധരും പറയുന്നത്. ഉറക്കം ശരിയായില്ലെങ്കിൽ അത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും കാര്യമായി ബാധിക്കുകയും ചെയ്യും. അതേസമയം കൂടുതൽ സമയം ഉറങ്ങിയാലും ഉറക്കം കുറഞ്ഞാലും പ്രശ്നമാണ്.

അതേസമയം, നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഉറക്കം ലഭിക്കുന്നത് കൂടുതൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുമെന്നും അകാല മരണ സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് ഏറ്റവും പുതിയ ഗവേഷണങ്ങൾ നൽകുന്ന മുന്നറിയിപ്പ്. ഒക്ലഹോമ സർവകലാശാലയിലെ ഒരു സമീപകാല പഠനമാണ് ഉറക്കവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകളെക്കുറിച്ച് ചില പഠനങ്ങൾ പുറത്തുവിട്ടത്.

ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച്, ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന ആളുകൾക്ക് മരണസാധ്യത 14 ശതമാനത്തിൽ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉറക്കകുറവ് മുലമുണ്ടാകുന്ന മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളാണ്. ഹൃദയാഘാതം, ഉപാപചയ വൈകല്യങ്ങൾ, ദീർഘകാല ഉത്കണ്ഠ, കാൻസർ തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവർക്ക് മരണ സാധ്യത 34 ശതമാനത്തിൽ കൂടുതലാണെന്നതാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. 2018-ൽ നടത്തിയ സമാനമായ ഗവേഷണത്തെയും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. ചുൻ ഷിംഗ് ക്വോക്കിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ​ഗവേഷണം നടത്തിയത്. അമിതമായ ഉറക്കം ഉയർന്ന ഹൃദയ സംബന്ധമായ അപകടസാധ്യതയുടെ ഒരു സൂചകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ നേരം ഉറങ്ങുന്നവരിൽ മരണസാധ്യത വർദ്ധിക്കുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്, 9 മണിക്കൂർ ഉറങ്ങുന്നത് മരണസാധ്യത 14 ശതമാനമാണ് വർദ്ധിപ്പിക്കുന്നത്, അതേസമയം 10 മണിക്കൂർ ഉറങ്ങുന്നവരിൽ 30 ശതമാനത്തിലധികമാണ് മരണസാധ്യത. വിഷാദം, വിട്ടുമാറാത്ത വേദന, ശരീരഭാരം, ഉപാപചയ പ്രശ്നങ്ങൾ എന്നിവയും ഉറക്കം കൂടിയാൽ ഉണ്ടാകുന്ന ആരോ​ഗ്യ പ്രശ്നങ്ങളാണ്.

എത്ര സമയം ഉറങ്ങണം?

പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകത വ്യത്യാസപ്പെടുന്നു. കൗമാരക്കാർക്ക് സാധാരണയായി 8 മുതൽ 10 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. അതേസമയം ആരോഗ്യമുള്ള ഒരു മുതിർന്ന വ്യക്തിക്ക് 7–9 മണിക്കൂർ ഉറക്കമാണ് ആവശ്യം. മുതിർന്നവർക്ക്, ചിലപ്പോൾ ഉറക്കമോ കൂടുതൽ വിശ്രമമോ ആവശ്യമായി വന്നാലും, അപ്പോഴും 7 മുതൽ 9 മണിക്കൂർ വരെയുള്ള സമയക്രമം പാലിക്കേണ്ടതുണ്ട്.

എന്നിരുന്നാലും, ഉറക്കത്തിന്റെ ഗുണനിലവാരവും സ്ഥിരതയും ദൈർഘ്യം പോലെ തന്നെ പ്രധാനമാണ്. ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നുണ്ടെങ്കിലും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ആരോഗ്യ വിദ​ഗ്ധനെ സമീപിക്കേണ്ടതാണ്. അമിതമായ ഉറക്കം നിങ്ങളുടെ ശരീരത്തിലുള്ള മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണവും ആകാം.

 

 

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന