Malayalam Astrology: കരിയർ മുതൽ എല്ലായിടത്തും വിജയം നേടുന്നവരാണിവർ, സൂര്യ സംക്രമം വഴി നേട്ടമുണ്ടാക്കുന്ന രാശിക്കാർ
ജൂൺ 15 വരെ സൂര്യൻ ഇടവത്തിൽ തുടരും. ഇതുവഴി 6 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും
ജ്യോതിഷ പ്രകാരം എല്ലാ മാസവും സൂര്യൻ തൻറെ രാശി മാറാറുണ്ട്. നിലവിൽ സൂര്യൻ മേടത്തിലാണ്. മെയ് 14 ന് ഇടവത്തിൽ സംക്രമിക്കും. ഇടവം ശുക്രൻറെ രാശി കൂടിയാണ്. സൂര്യൻ ശുക്രൻ്റെ രാശിയിൽ പ്രവേശിക്കുന്നത് പല രാശിക്കാർക്കും വ്യത്യസ്ത ഫലങ്ങൾ ഉണ്ടാവും. ജൂൺ 15 വരെ സൂര്യൻ ഇടവത്തിൽ തുടരും. ഇതുവഴി 6 രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും. ആർക്കൊക്കെ ഇതുവഴി നല്ല ഫലങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മേടം: സൂര്യൻ്റെ ഈ രാശിമാറ്റം മേടം രാശിക്കാർക്ക് ശുഭകരമായിരിക്കും. മേടം രാശിക്കാർക്ക് എളുപ്പത്തിൽ പണം സമ്പാദിക്കാം. സാമ്പത്തിക വശം ശക്തമായിരിക്കും.
പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കരിയറിൽ പുരോഗതിയുണ്ടാകും.
ഇടവം: ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഇക്കാലയളവിൽ ഉണ്ടാവും. ഇഷ്ടമുള്ള ജോലി ലഭിക്കും ജോലിയിൽ പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിച്ചേക്കാം. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച കാലമാണ്. സർക്കാർ ജോലി നേടാനുള്ള ശ്രമങ്ങൾ വിജയിക്കും.
കർക്കടകം: കർക്കടക രാശിക്കാർക്ക് സൂര്യൻറെ മാറ്റം വഴി പുതിയ ജോലി, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പ്രശസ്തി വർദ്ധിക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം.
ചിങ്ങം: ചിങ്ങം രാശിയുടെ അധിപൻ സൂര്യദേവനാണ് അതു കൊണട് തന്നെ കരിയറിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. അലട്ടിയിരുന്ന ആ പഴയ പ്രശ്നങ്ങൾ നീങ്ങും. ജോലിയിലും ബിസിനസ്സിലും സ്ഥിരതയുണ്ടാകും. പ്രശസ്തി വർദ്ധിക്കും. പുതിയ ബന്ധങ്ങൾ ഇക്കാലയളവിൽ ഉടലെടുക്കും.
കന്നി: ജോലി ചെയ്യുന്ന കന്നിരാശിക്കാർക്ക് സംക്രമം വഴി കരിയറിൽ പുരോഗതി ലഭിക്കും. ജോലിയിൽ മികച്ച ഓഫറുകൾ ലഭിക്കും. ബിസിനസ് ക്ലാസിനായി പുതിയ സ്കീമുകൾ ഉണ്ടാവും. നിങ്ങളടെ സാമ്പത്തിക വശം ശക്തമായിരിക്കും.
ധനു: സൂര്യൻ്റെ സംക്രമം വഴി ധനു രാശിക്കാർക്ക് സന്തോഷവും ഐശ്വര്യവും കൈവരും. ഏതെങ്കിലും വാഹനം വാങ്ങാൻ അവസരമുണ്ടാകും. നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സഫലമായേക്കാം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. പിതാവുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)