Aokigahara forest : ഉള്ളിലേക്ക് കടന്നാൽ തിരിച്ചു വരവില്ല, നി​ഗൂഢത നിറഞ്ഞ ജപ്പാനിലെ ആത്മഹത്യാവനം… കാരണങ്ങൾ ഇതാ…

Aokigahara forest : ടോക്കിയോയിൽ നിന്ന് അധികം ദൂരമില്ലാത്ത ഈ വനം, ഹൈക്കിങ്ങിന് പ്രശസ്തമാണെങ്കിലും, ഭൂരിഭാഗം ആളുകളും ഇവിടെയെത്തുന്നത് ആത്മഹത്യ ചെയ്യാനാണ്. ഈ ദുഃഖകരമായ ചരിത്രമാണ് ഓക്കിഗഹാരയ്ക്ക് 'ആത്മഹത്യാ വനം' എന്ന പേര് നേടിക്കൊടുത്തത്.

Aokigahara forest : ഉള്ളിലേക്ക് കടന്നാൽ തിരിച്ചു വരവില്ല, നി​ഗൂഢത നിറഞ്ഞ ജപ്പാനിലെ ആത്മഹത്യാവനം... കാരണങ്ങൾ ഇതാ...

Japan Suicide Forest Aokigahara

Published: 

25 Oct 2025 | 07:05 PM

ടോക്കിയോ: ലോകത്തിലെ ഏറ്റവും നിഗൂഢവും ഭയം നിറഞ്ഞതുമായ പ്രദേശങ്ങളിൽ ഒന്നാണ് ജപ്പാനിലെ ഫുജി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഓക്കിഗഹാര വനം . ‘മരണത്തിന്റെ കാട്’, ‘സൂയിസൈഡ് ഫോറസ്റ്റ്’ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ വനത്തിനുള്ളിൽ കടക്കുന്ന പലർക്കും പിന്നീടൊരു തിരിച്ചുപോക്കുണ്ടാകാറില്ല.

1864-ൽ ഫുജി പർവതത്തിലുണ്ടായ ശക്തമായ വിസ്ഫോടനത്തിൽ രൂപപ്പെട്ട ലാവ തണുത്തുറഞ്ഞ് വർഷങ്ങൾക്കിപ്പുറം ഒരു വലിയ കാടായി രൂപാന്തരപ്പെട്ടതാണ് ഓക്കിഗഹാര.
ഈ വനം അസാധാരണമാംവിധം നിശബ്ദമാണ്. കാടിന്റെ ഇടതൂർന്ന ഘടന ശബ്ദതരംഗങ്ങളെ ആഗിരണം ചെയ്യുന്നതിനാൽ, വനത്തിനുള്ളിൽ ചെല്ലുമ്പോൾ പുറംലോകവുമായി ബന്ധമില്ലാത്ത ഒരു നിശബ്ദത അനുഭവപ്പെടുന്നു. വനം വളരെ ഇടതൂർന്നതും ദുർഘടവുമാണ്. ഉയരത്തിൽ നിന്ന് നോക്കുമ്പോൾ, ഇത് വലിയൊരു സമുദ്രം പോലെ തോന്നുന്നതിനാൽ ‘മരങ്ങളുടെ സമുദ്രം’ എന്നും ഇതിന് വിളിപ്പേരുണ്ട്.

ടോക്കിയോയിൽ നിന്ന് അധികം ദൂരമില്ലാത്ത ഈ വനം, ഹൈക്കിങ്ങിന് പ്രശസ്തമാണെങ്കിലും, ഭൂരിഭാഗം ആളുകളും ഇവിടെയെത്തുന്നത് ആത്മഹത്യ ചെയ്യാനാണ്. ഈ ദുഃഖകരമായ ചരിത്രമാണ് ഓക്കിഗഹാരയ്ക്ക് ‘ആത്മഹത്യാ വനം’ എന്ന പേര് നേടിക്കൊടുത്തത്.

യമനാഷി സർക്കാരിന്റെ കണക്കനുസരിച്ച്, 2013-നും 2015-നും ഇടയിൽ മാത്രം 100-ൽ അധികം ആത്മഹത്യകൾ ഇവിടെ നടന്നിട്ടുണ്ട്. 2004-ൽ മാത്രം 104 പേർ ഇവിടെ ജീവനൊടുക്കിയതായും റിപ്പോർട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തുകയും, ജീർണിച്ച ശവശരീരങ്ങൾ പലപ്പോഴും മരങ്ങൾക്കിടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്യുന്നത് ഈ കാടിനെ കൂടുതൽ ഭീകരമാക്കുന്നു.

ഓക്കിഗഹാര വനത്തെക്കുറിച്ച് നിരവധി അമാനുഷിക കഥകളും പ്രചരിക്കുന്നുണ്ട്. ജാപ്പനീസ് പുരാണങ്ങളിൽ പ്രതിപാദിക്കുന്ന യൂറി എന്ന പ്രേതങ്ങൾ ഇവിടെ ചുറ്റിത്തിരിയുന്നുണ്ടെന്നാണ് പ്രധാന ഐതിഹ്യം. ഈ പ്രേതങ്ങളാണ് ആളുകളെ വേട്ടയാടുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നതെന്നും കഥകളുണ്ട്.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
പാമ്പിൻ വിഷം കുപ്പിയിൽ ഇറക്കുന്നത് കണ്ടിട്ടുണ്ടോ
അയ്യപ്പൻ്റെ തിരുവാഭരണം തിരികെ പോകുന്നു
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടര്‍ന്ന് സംഘര്‍ഷം
ബുള്ളറ്റ് ട്രെയിൻ പാതയിൽ വൈദ്യുതീകരണ തൂണുകൾ ഉയരുന്നു