AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Spice sensing: എരിവ് ഒരു രുചിയല്ല…. പിന്നെ ഇത് തോന്നുന്നത് എങ്ങനെ?

Capsaicin Makes You Feel Pain: എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ യഥാർത്ഥത്തിൽ താപനില കൂടുന്നില്ലെങ്കിലും, നമ്മുടെ നാഡീവ്യൂഹം അതിനെ അപകടകരമായ ചൂടായി തെറ്റിദ്ധരിച്ച് പ്രതികരിക്കുന്നതാണ് നമുക്ക് എരിവ് അനുഭവപ്പെടാൻ കാരണം.

Spice sensing: എരിവ് ഒരു രുചിയല്ല…. പിന്നെ ഇത് തോന്നുന്നത് എങ്ങനെ?
Spice sensingImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 10 Nov 2025 17:54 PM

എരിവ് എന്നത് രുചിയല്ലെന്നും പറഞ്ഞാൽ വിശ്വസിക്കുമോ? അടി കിട്ടുമ്പോഴും ദേഹം മുറിയുമ്പോഴും എല്ലാം തോന്നുന്ന തരത്തിലുള്ള ഒരു വേദന തിരിച്ചറിയലാണ് ഇത്. നമ്മുടെ നാക്കിലെയും വായയുടെ ഉൾഭാഗത്തെയും നാഡി വഴി തലച്ചോറിലേക്ക് എത്തുന്ന ഒരുതരം ചൂടിന്റെയും വേദനയുടെയും അനുഭവമാണ് എരിവ്.

 

എരിവിനു പിന്നിലെ രസതന്ത്രം

 

മുളകുകളിലും മറ്റ് എരിവുള്ള ഭക്ഷ്യവസ്തുക്കളിലും കാണപ്പെടുന്ന പ്രധാന രാസവസ്തുവാണ് കാപ്‌സൈസിൻ (Capsaicin). നമ്മൾ എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, ഈ കാപ്‌സൈസിൻ തന്മാത്രകൾ നാക്കിലെയും വായിലെയും നാഡീ കോശങ്ങളുടെ ഉപരിതലത്തിലുള്ള TRPV1 എന്ന പ്രത്യേകതരം സ്വീകരണികളുമായി ബന്ധിക്കുന്നു. ഈ TRPV1 സ്വീകരണികൾ സാധാരണയായി തീവ്രമായ ചൂട് തിരിച്ചറിയാൻ വേണ്ടിയുള്ളതാണ്. അതായത്, ചൂടുവെള്ളം വായിൽ ഒഴിക്കുമ്പോൾ തലച്ചോറിൽ എത്തുന്ന അതേ സന്ദേശമാണ് എരിവ് കഴിക്കുമ്പോഴും കിട്ടുന്നത്.

Also read – മുടി നരയ്ക്കുന്നത് വയസ്സായതിന്റെ മാത്രം ലക്ഷണമല്ല… ഇതൊരു തന്ത്രം

കാപ്‌സൈസിൻ ഈ സ്വീകരണികളെ ഉത്തേജിപ്പിക്കുമ്പോൾ, ചൂട്, വേദന, അല്ലെങ്കിൽ എരിച്ചിൽ ആണെന്ന സന്ദേശം ഈ നാഡികളിലൂടെ തലച്ചോറിലേക്ക് എത്തുന്നു. ഈ സന്ദേശത്തിന് മറുപടിയായി, ശരീരം പ്രതിരോധിക്കാനായി വിയർക്കാനും, കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വരാനും, ഹൃദയമിടിപ്പ് കൂടാനും സാധ്യതയുണ്ട്.

വേദന ലഘൂകരിക്കാനായി തലച്ചോറ് എൻഡോർഫിനുകൾ പുറപ്പെടുവിക്കാൻ തുടങ്ങുകയും ചെയ്യും. ചുരുക്കത്തിൽ, എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ യഥാർത്ഥത്തിൽ താപനില കൂടുന്നില്ലെങ്കിലും, നമ്മുടെ നാഡീവ്യൂഹം അതിനെ അപകടകരമായ ചൂടായി തെറ്റിദ്ധരിച്ച് പ്രതികരിക്കുന്നതാണ് നമുക്ക് എരിവ് അനുഭവപ്പെടാൻ കാരണം.