AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തണുപ്പുകാലത്ത് മുള്ളങ്കി കഴിക്കണം; ഗുണങ്ങളെ കുറിച്ച് ബാബാ രാംദേവ് സംസാരിക്കുന്നു

Radish Health Benefits: യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ് മുള്ളങ്കി ആരോഗ്യത്തിന് ഒരു അനുഗ്രഹമായി കണക്കാക്കുന്നു. മുള്ളങ്കിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും 100 രോഗങ്ങൾ ഭേദമാക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

തണുപ്പുകാലത്ത് മുള്ളങ്കി കഴിക്കണം; ഗുണങ്ങളെ കുറിച്ച് ബാബാ രാംദേവ് സംസാരിക്കുന്നു
Baba RamdevImage Credit source: Shivam Jha/TV9 Network
shiji-mk
Shiji M K | Updated On: 10 Nov 2025 18:57 PM

ശൈത്യകാലം ഇങ്ങെത്തിയിരിക്കുന്നു, കാലാവസ്ഥ മാറുന്നതിനനുസരിച്ച് സര്‍വ്വ ജീവജാലങ്ങളുമായും ബന്ധപ്പെട്ട പല കാര്യങ്ങളും മാറുന്നു. ശൈത്യകാലത്ത് മുള്ളങ്കി ഉള്‍പ്പെടെ ചില പ്രത്യേക പച്ചക്കറികള്‍ വിപണിയില്‍ എത്താറുണ്ട്. പലരും സാലഡുകളുടെ രൂപത്തില്‍ മുള്ളങ്കി കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ശൈത്യകാലത്ത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്‌ നിരവധി ഗുണങ്ങള്‍ അടങ്ങിയവയാണ്‌ പച്ചക്കറികള്‍. മുള്ളങ്കി ആരോഗ്യത്തിന് അനുഗ്രഹമായി കണക്കാക്കുന്ന വ്യക്തിയാണ് യോഗ ഗുരുവും പതഞ്ജലിയുടെ സ്ഥാപകനുമായ ബാബാ രാംദേവ്. 100 രോഗങ്ങളെ ചികിത്സിക്കാന്‍ കഴിയുന്ന നിരവധി പോഷകങ്ങള്‍ റാഡിഷില്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചാണ് ബാബാ രാംദേവ് ഇക്കാര്യം പറയുന്നത്. 100 രോഗങ്ങള്‍ ചികിത്സിക്കാന്‍ ഒരു മുള്ളങ്കി എങ്ങനെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഈ ലേഖനത്തിലൂടെ മുള്ളങ്കിയുടെ മികച്ച ഗുണങ്ങള്‍ എന്താണെന്ന് നമുക്ക് അറിയാം.

പോഷക സമ്പുഷ്ടമായ മുള്ളങ്കി

പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് മുള്ളങ്കി. വൈറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റാമിന്‍ ബി 6 തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ഫൈബര്‍, ആന്റിഓകസിഡന്റുകള്‍, ഗ്ലൂക്കോസിനോലേറ്റുകള്‍ എന്നിവയുടെ മികച്ച ഉറവിടം കൂടിയാണിത്. എന്നിരുന്നാലും, രാത്രിയില്‍ ഇത് കഴിക്കുന്നത് ഒഴിവാക്കണം. കാരണം മുള്ളങ്കി ചൂടും തണുപ്പുമാണ്. ജലദോഷമുള്ളവര്‍ രാത്രിയില്‍ മുള്ളങ്കി കഴിക്കുന്നത് ഒഴിവാക്കണം.

Also Read: പ്രമേഹം നിയന്ത്രിക്കണോ? വീട്ടിൽ തന്നെ അതിന് വഴിയുണ്ട്; ബാബ രാംദേവ് പറയുന്നു

ഒരാള്‍ 2-3 മാസം തുടര്‍ച്ചയായി മുള്ളങ്കി കഴിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലും അസുഖം വരില്ലെന്ന് ബാബാ രാംദേവ് വിശദീകരിക്കുന്നു. മുള്ളങ്കി കഴിക്കുന്നതിലൂടെ കരള്‍, വൃക്ക, കുടല്‍, ശ്വാസകോശം, ഹൃദയം എന്നീ അവയവങ്ങള്‍ക്കെല്ലാം നല്ലതാണെന്ന് രാംദേവ് പറയുന്നു. മുള്ളങ്കി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഗ്യാസ് സംബന്ധമായ പ്രശ്‌നത്തില്‍ നിന്ന് മുക്തി നല്‍കും, വാത, പിത്ത പ്രശ്‌നങ്ങളുണ്ടാകില്ല. ബിപി, പ്രമേഹം പോലുള്ള എല്ലാത്തരം രോഗങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കും.

കൊഴുപ്പിനെ ഇല്ലാതാക്കാനും മുള്ളങ്കി സഹായിക്കുമെന്ന് ബാബാ രാംദേവ് പറയുന്നു. മുള്ളങ്കി ദഹനത്തിന് വളരെ നല്ലതാണ്. രാവിലെ വെറും വയറ്റില്‍ മുള്ളങ്കി കഴിക്കുകയാണെങ്കില്‍, ദഹനവ്യവസ്ഥ മികച്ചതാകും. എന്നിരുന്നാലും, രാവിലെ വെറും വയറ്റില്‍ മുള്ളങ്കി കഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഉപ്പ് ചേര്‍ത്ത് മില്ലറ്റ് ബ്രെഡിനൊപ്പം കഴിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.