5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

VIP Number Plate: കേരളത്തിലാദ്യം; ഫാന്‍സി നമ്പറിനായി തിരുവല്ല സ്വദേശിനി മുടക്കിയത് ഒന്നും രണ്ടും ലക്ഷമല്ല, പിന്നെ?

VIP Number Plate Auction: കേരളത്തില്‍ ഇതുവരെ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ കൂടിയാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ വെച്ച് നടന്ന ലേലത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് മുടക്കിയത് ഏഴര ലക്ഷം രൂപയായിരുന്നു.

VIP Number Plate: കേരളത്തിലാദ്യം; ഫാന്‍സി നമ്പറിനായി തിരുവല്ല സ്വദേശിനി മുടക്കിയത് ഒന്നും രണ്ടും ലക്ഷമല്ല, പിന്നെ?
നിരഞ്ജന നടുവത്ര (Image Credits: Social Media)
shiji-mk
SHIJI M K | Updated On: 17 Sep 2024 17:56 PM

തിരുവല്ല സ്വദേശിനിയായ യുവതി ഫാന്‍സി രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ പിടിച്ച വാര്‍ത്തയാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. അഡ്വ. നിരഞ്ജന നടുവത്രയാണ് 7.85 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടര്‍ കൂടിയാണ് നിരഞ്ജന. ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇയ്ക്ക് (Land Rover Defender HSE) വേണ്ടിയാണ് കെഎല്‍ 27 എം 7777 എന്ന നമ്പര്‍ ലേലത്തിലൂടെ നിരഞ്ജന നേടിയെടുത്തത്. തിരുവല്ല ആര്‍ടിഒയ്ക്ക് കീഴിലായിരുന്നു ലേലം നടന്നത്.

കേരളത്തില്‍ ഇതുവരെ നടന്ന ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യ കൂടിയാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ വെച്ച് നടന്ന ലേലത്തില്‍ നടനും സംവിധായകനുമായ പൃഥ്വിരാജ് ഫാന്‍സി നമ്പറിനായി മുടക്കിയത് ഏഴര ലക്ഷം രൂപയായിരുന്നു. പൃഥ്വിരാജിനെയും പിന്തള്ളി കൊണ്ടാണ് ഇപ്പോള്‍ നിരഞ്ജന തന്റെ ഇഷ്ട നമ്പര്‍ നേടിയത്.

Also Read: Flying in Thunderstorms: വിമാനത്തിന് ഇടിമിന്നലേറ്റാല്‍ യാത്രക്കാര്‍ക്ക് ഷോക്കടിക്കുമോ? രഹസ്യമുണ്ട്!!!

1.78 കോടി രൂപയ്ക്കാണ് നിരഞ്ജന റേഞ്ച് റോവര്‍ ഡിഫെന്‍ഡര്‍ എച്ച്എസ്ഇ വാങ്ങിച്ചത്. കേരളത്തിലെ ഏറ്റവും വിലയുള്ള ഫാന്‍സി നമ്പര്‍ തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാലിന്റേതാണ്. കെഎല്‍ 01 സികെ 1 എന്ന നമ്പര്‍ ഒരു ലക്ഷം ഫീസടക്കം 31 ലക്ഷം രൂപ മുടക്കിയാണ് ബാലഗോപാല്‍ സ്വന്തമാക്കിയത്. ഇതിന് മുമ്പ് 18 ലക്ഷം രൂപ മുടക്കി കെഎല്‍ 01 ബിസി 1 എന്ന നമ്പറും കെഎല്‍ 08 ബിഎല്‍ 1 എന്ന നമ്പര്‍ 17.15 ലക്ഷം രൂപയ്ക്കും ലേലം ചെയ്തിരുന്നു.

ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയാണ് നിരഞ്ജനയുടെ ഉടമസ്ഥതയിലുള്ള നടുവത്ര ട്രേഡേഴ്‌സ്. ഇത് കൂടാതെ എര്‍ത്തെക്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ഡയറക്ടറാണ് നിരഞ്ജന. ക്വാറി, ക്രഷര്‍ തുടങ്ങിയ മേഖലകളിലാണ് നിരഞ്ജന ബിസിനസ് നടത്തുന്നത്.

Latest News